അഖിലിന്റെ പാത 7 [kalamsakshi]

Posted by

കൂടാതെ ഈ സമയത്ത് അഖിൽ തന്റെ ഫ്ലാറ്റിൽ ഉണ്ടായിരുന്നു എന്നതിനും വിവരം അറിഞ്ഞ് പുറപ്പെടുന്നതും അഖിലിന്റെ ഫ്ളാറ്റിലെ CCTV ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. കൂടാതെ റീന അഖിലിനെ വിളിച്ചതും വർഷക്ക് കുത്തേറ്റു എന്ന കാര്യം പറയുന്നതും അഖിലിന്റെ കാൾ റെക്കോർഡിൽ നിന്നും വ്യക്തമാണ്. പിന്നെ അഖിൽ റീനയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി എന്ന്. വീട്ടുടമസ്ഥന്റെ അനുവാദത്തോടെ കയറുന്നത് എങ്ങനെയാണ് മൈ ലോർഡ് അതിക്രമിച്ചു കയറലാകന്നത്. ഇനി വർഷയുടെ കൊലപാതകം അത് ചെയ്തത് നീരജ് ആണെന്ന് തെളിയിക്കാൻ വ്യക്തമായ CCTV ദൃശ്യങ്ങൾ ഉണ്ട്. മൈ ലോർഡ് ഈ ദൃശ്യങ്ങൾ അഖിൽ തന്നെ പോലീസ് അവിടെ ഉണ്ടായിരുന്ന ഹാർഡ് ഡിസ്കിൽ നിന്നും കണ്ടെടുത്തത് കണ്ടതാണ്. എന്നാൽ അത് കോടതിയിൽ എത്തിയില്ല. പോലീസ് ഒളിപ്പിക്കാൻ ശ്രമിച്ച ആ തെളിവ് Cloud storage ൽ safe ആയിട്ടുണ്ട്. ആർക്കും അതിന്റെ ലോഗിൻ ഡീറ്റൈൽസ് നൽകി കാണാവുന്നതാണ്.” ഇത്രയും പറഞ്ഞ് മുരുഗദാസ് തെളിവുകൾ അടങ്ങുന്ന ഒരു പെട്ടി ജഡ്ജിക്ക് കൈമാറി.

“മൈ ലോർഡ് ഇനി നീരജിന്റെ കൊലപാതകം അത് എന്റെ കക്ഷി കോടതിയോടെന്ന പോലെ തന്നെ പൊലീസിനോടും ഏറ്റു പറഞ്ഞിട്ടുള്ളതാണ്. എന്നാൽ ഈ കൊലപാതകം ഒരിക്കലും ആസൂത്രിതമോ പകപോക്കലോ ആയിരുന്നില്ല. അങ്ങനെ ആയിരുന്നെങ്കിൽ നീരാജിനെ കൊന്നത് അഖിലാണ് എന്ന് അഖിലിന്റെ മൊഴിയല്ലാതെ ഒരു തെളിവെങ്കിലും വാദിഭാഗത്തിന് ഹാജരാക്കാൻ കഴിയുമായിരുന്നു. നീരജിന്റെ മരണം സ്വയംരക്ഷാർത്ഥം സംഭവിച്ചതെന്ന്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കാവുന്നതേയുള്ളൂ. വർഷയെ പീഡിപ്പിച്ചു കൊന്നു. കൂടാതെ റീനയെ കൊല്ലാൻ സ്രെമിച്ചു സ്വാഭാവികമായും അവിടെ എത്തിയ ആഖിലിന് നേരെയും അവന്റെ അക്രമം ഉണ്ടായി. ഇതാണ് അവന്റെ മരണത്തിലേക്ക് നയിച്ചത്. അത് കൊണ്ട് തന്നെ എന്റെ കക്ഷിയെ ഈ കേസിൽ നിരപരാധി എന്ന് കണ്ട് വെറുതെ വിടാൻ കോടതിയോട് താഴ്മയായി അപേക്ഷിക്കുന്നു.” തിളങ്ങുന്നു കണ്ണുമായി മുരുഗദാസ് തന്റെ വാദം അവസാനിപ്പിച്ചു.

ഉടൻ തന്നെ വിധി പറയാനായി ഈ കേസ് ഉച്ചക്ക് ശേഷം മാറ്റി വെക്കുന്നു എന്ന് പറഞ്ഞ് കോടതി പിരിഞ്ഞു. ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന പീഠനകേസുകളും അതിന്റെ വിചാരണ കാലവദിയുടെ ആധിക്യവും ഇല്ലാത്തകക്കാൻ സർക്കാർ തുടങ്ങിയ സംരംഭമാണ് ഇത്ര വേഗത്തിൽ കോടതി നടപടികൾ ഇവിടെ വരെ എത്തിച്ചത്. കൂടാതെ ഈ കേസ് കേരളത്തെ പോലെ തന്നെ ഇൻഡ്യയിൽ മാറ്റ് ഭാഗങ്ങളിലും പുറത്തും വലിയ ചർച്ചയായി കഴിഞിരുന്നു.

ഉചക്ക് ശേഷം കോടതി കൂടി. ” അഖിലിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങൾ ഒന്നും തന്നെ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല, നേരെ മറിച്ച് അഖിലിന്റെ മുകളിൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ വസ്തുത വിരുദ്ധമാണെന്ന് തെളിയിക്കുന്നതിൽ പ്രതിഭാകം വിജയിക്കുകയും ചെയ്തു. നീരജിന്റെ കൊലപാതകം സ്വയംരക്ഷാർത്ഥം സംഭവിച്ചതാണെന്നും ഈ കോടതി മനസ്സിലാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *