അഖിലിന്റെ പാത 7 [kalamsakshi]

Posted by

പിന്നെ ഞാനും വർഷവും തമ്മിൽ തെറ്റായ എന്തോ ബന്ധം ഉണ്ടായിരുന്നു എന്ന് തെളിയിക്കാൻ അയാൾ ഞങ്ങൾ ഒരുമിച്ചുള്ള ഫോട്ടോകളും ഞങ്ങളെ പരിചയം ഉള്ള പലരെയും വിസ്തരിച്ചു. നീരജ് വർഷയുടെ നല്ല സുഹൃത്ത് ആയിരുന്നെന്നും അവനോട് വർഷ അടുത്ത് ഇടപഴകുന്നത് ഇഷ്ടമില്ലാത്തത് കാരണമാണ് ഞാൻ രണ്ട് പേരെയും ഇല്ലാതാക്കിയതെന്നും അയാൾ പറഞ്ഞു. കൂടാതെ റീനയുടെ ബിസിനെസ്സ് രഹസ്യങ്ങൾ എനിക്ക് അറിയാമെന്നും അത് വെച്ച് അവളെ ഭീഷണിപ്പെടുത്തിയാണ് ഇങ്ങനെ ഒരു മൊഴി നൽകിച്ചതെന്നും അയാൾ വാദിച്ചു. അങ്ങനെ നുണകളുടെ ഘോഷയാത്രക്കൊടുവിൽ എനിക്ക് പരമാവധി ശിക്ഷ നൽകണം എന്ന് കോടതിയോട് ആവശ്യപ്പെട്ട് അയാൾ ഇരുന്നു.

അടുത്തത് എന്റെ വക്കീലിന്റെ ഊഴമായിരുന്നു. മുരുഗദാസ് എഴുനേറ്റ് വാദം ആരംഭിച്ചു. “ബഹുമനപ്പെട്ട കോടതിയോട് എനിക്ക് പറയാനുള്ളത് വളരെ കുറച്ച് കാര്യങ്ങൾ മാത്രം ആണ്. അതിൽ ആദ്യത്തേത് ഈ കേസിൽ പ്രതി എന്ന് ആരോപിക്കപ്പെട്ട ആഖിലിന് പറയാനുള്ളത് കേൾക്കണം എന്നാണ്.” എനിക് സംസാരിക്കാൻ അനുവാദം നൽകപ്പെട്ടു. ഞാൻ സാവധാനം പറഞ്ഞ് തുടങ്ങി. “കോടതി മുൻപാകെ സത്യം മാത്രമേ ബോധിപ്പിക്കു…. ഞാൻ അഖിൽ ഞാൻ ഈ നഗരത്തിലേക്ക് വന്നത് ഒരു പുതിയ ജീവിതം തേടിയിരുന്നു. ഇവിടെ എന്നെ കാത്തിരുന്നത്. എന്നെപോലെ ചെറുപ്പക്കാരായ രണ്ട് അനാഥകുട്ടികളാണ്. ഞാൻ ആദ്യമായി ഒരു കച്ചവത്തിന്റെ ഭാഗമായാണ് അവരെ പരിചയപ്പെട്ടത്. ആ പരിചയം പിന്നീട് സൗഹൃദം ആയി വളർന്നു. ഇത്ര ചെറുപ്പത്തിൽ മാതാപിതാക്കളെ നഷ്ടപെട്ട അവരുടെ വിഷമങ്ങളും അത് മറച്ച് വെയ്ക്കാൻ ഒന്നു തീയായും മറ്റേത് പുഴയായും മാറിയതും എല്ലാം ഞാൻ മനസ്സിലാക്കി അവരെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ ഞാൻ കൂടുതൽ കൂടുതൽ അവരോട് അടുത്തു അവർ എന്നോടും ചെറിയ കാലങ്ങൾ കൊണ്ട് തന്നെ ഞങ്ങൾ തമ്മിലുള്ള ബന്ധം വളരെ ആഴത്തിൽ എത്തി. അങ്ങനെ ഇരിക്കുമ്പോൾ ഒരുദിവസം റീന എന്നെ വിളിച്ച് വർഷക്ക് എന്തോ സംഭവിച്ചു എന്ന് അറിയിച്ചു. അവൾ പറഞ്ഞ എല്ലാ കാര്യങ്ങളും വ്യക്തമായില്ലെങ്കിലും എനിക്ക് വർഷക്ക് എന്തോ ആപത്ത് സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കി ഞാൻ റീനയുടെയും വർഷയുടെയും വീട്ടിലേക്ക് തിരിച്ചു അവിടെ എത്തുന്നതിന് മുമ്പ് തന്നെ വർഷക്ക് കുത്തേറ്റത്തും റീനയുടെ ജീവിൻ ആപത്തിലാണെന്നും അറിഞ്ഞ ഞാൻ റീനക്ക് രക്ഷപെടാൻ വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തു. റീനയുടെ വീട്ടിൽ എത്തിയ ഞാൻ കണ്ട കാഴ്ച്ച കുത്തേറ്റ് കിടക്കുന്ന വർഷയാണ്… അവളെ ഇല്ലാത്തിയവൻ എന്നെ കൊല്ലാൻ പുറകിൽ നിന്നും ആക്രമിച്ചു ഞാൻ അതിനെ പ്രതിരോധിച്ചു. അവൻ എന്റെ കുത്തേറ്റ് മരണപെട്ടു. ഇതാണ് നടന്നത് മൈ ലോർഡ്.”

“മൈ ലോർഡ് അഖിൽ പറഞ്ഞ കാര്യങ്ങൾ വസ്തുതയാണ് എന്ന് തെളിയിക്കാൻ വേണ്ട എല്ലാ തെളിവുകളും നൽകാൻ ഞങ്ങക്ക് സാധിക്കും മൈ ലോർഡ്”. മുരുഗദാസ് തന്റെ വാദം തുടർന്നു. വർഷക്ക് കുത്തേറ്റ് മരണപെട്ടു എന്ന് പോസ്റ്റുമോർട്ടം റിപോർട്ടിൽ പറയുന്ന സമയത്ത് അഖിൽ റീന ബംഗ്ലാവിൽ ഉണ്ടായിരുന്നില്ല എന്ന് അഖിലിന്റെ ഫോൺ രേഖകൾ കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *