എന്റെ ജീവിതം 3 [MR.കിങ് ലയർ]

Posted by

എന്റെ ജീവിതം 3

Ente Jeevitham Part 3 Author : King Liar

Previous Parts | Part 1 | Part 2 |

 

നിങ്ങൾ തന്ന സപ്പോർട്ടിനു നന്ദി എന്റെ ജീവിതത്തിന്റെ 3ആം ഭാഗം ഞാൻ ഇവിടെ കുറിക്കുന്നു

എന്റെ ജീവിതം 3 ( MR. കിങ് ലയർ )

അങ്ങനെ കാവിൽ നിന്നും ഞങ്ങൾ നേരെ വീട്ടിലേക്ക് പോയി. അവിടെ ചെന്ന് ഞാൻ റൂമിൽ കയറി കട്ടിലിൽ കിടന്നു. ഇന്ന് നടന്ന കാര്യങ്ങൾ ഞാൻ ഏറെ കൊതിച്ചതാണ്. എന്റെ ശ്രീ എനിക്ക് സ്വന്തം ആയി. ഞാൻ ആ മംഗള മൂഹുർത്തം ഞാൻ ശ്രീയുടെ കഴുത്തിൽ താലി ചാർത്തിയ ആ നിമിഷം ഒന്നും കൂടി മനസ്സിൽ ഓര്ത്തെടുത്തു.
മണി 12.30 ആയി ഞാൻ റൂമിൽ നിന്നും പുറത്ത് ഇറങ്ങി അടുക്കളയിൽ ചെന്നു. അപ്പോഴേക്കും ശ്രീയും ചേച്ചിയും ഞങ്ങളുടെ കല്യാണ സദ്യ ഉണ്ടാക്കി കഴിഞ്ഞിരുന്നു.
1 മണി ആയപ്പോൾ എല്ലാവരും ഒരുമിച്ചിരുന്നു എന്റെയും ശ്രീയുടെയും കല്യാണസദ്യ കഴിച്ചു. സദ്യ ഉണ്ട് കഴിഞ്ഞു ഞാൻ വീടിനു വെളിയിൽ ഇറങ്ങി പാടത്തേക്ക് നോക്കി നിന്നു . പെട്ടന്ന് എന്റെ പുറകിൽ കൂടി ഒരാൾ എന്നെ കെട്ടിപിടിച്ചു. അത് എന്റെ ശ്രീ ആയിരുന്നു.

ശ്രീ : എന്താ മാഷേ ഒറ്റക്ക് നിൽക്കുന്നത്

ഞാൻ : ഒന്നുമില്ല ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചു നിന്നതാ

ശ്രീ : എന്താ എന്റെ കഴുത്തിൽ താലി കെട്ടേണ്ടിയില്ല എന്ന് ഇപ്പൊ തോന്നുന്നുണ്ടോ

ഞാൻ : എന്താ ശ്രീ ഈ പറയുന്നേ. ഇപ്പൊ ശ്രീ എന്റെ മാത്രം ആയില്ലേ. എന്റെ ഭാര്യ. ഞാൻ ശ്രീ എന്റേത് ആയ ആ നിമിഷം ആലോചിക്കുകയായിരുന്നു. എന്നും മനസ്സിൽ കാതുശൂക്ഷികാൻ.

Leave a Reply

Your email address will not be published.