നീലാംബരി 14 [കുഞ്ഞൻ]

Posted by

” ഞാൻ ആ അടുത്തെത്തിയിട്ടാണ് കണ്ടത്… നീലാംബരിയുടെ മുറിയിലേക്ക് അടുക്കളയുടെ അടുത്ത് നിന്ന് ഒരു ചെറിയ ഗോവണി ഉണ്ടെന്ന് പറഞ്ഞിരുന്നു… ആ സ്ഥലം തപ്പുന്നതിനിടയിൽ… പക്ഷെ… നിനച്ചിരിക്കാതെ ഒരു സ്ത്രീ വന്ന് മുന്നിൽ ചാടിയതാണ്… ”
“അപ്പൊ സമയം എത്രയായിട്ടുണ്ടാവും…”
“ഒരു 12.30 ആയിട്ടുണ്ടാവും എന്ന് വിചാരിക്കുന്നു…”
“ഗുഡ്… ഇനി ഒരു കാര്യം കൂടി പറ… ആരാ… നിന്നോട് ഇതൊക്കെ ചെയ്യാൻ പറഞ്ഞിരിക്കുന്നത്… ”
“സത്യമായും ആളുടെ പേരോ രൂപമോ ഒന്നും അറിയില്ല.. ഒരിക്കൽ മാത്രമേ അയാളെ കണ്ടിട്ടുള്ളു… പക്ഷെ അതും ഇരുട്ടിന്റെ മറവിൽ… ശബ്ദം മനസിലാവാതിരിക്കാൻ ശബ്ദം മാറ്റി പറയുന്നത് പോലെ തോന്നിയിട്ടുണ്ട്…”
രൂപാ തമ്പി തിരിഞ്ഞു നടന്നു…
പിന്നാലെ ഷിബി ചാക്കോയും…
“മാഡം.. അവനറിയാം… ”
“കാര്യമില്ലെടോ… എന്തായാലും താൻ ആ വിരലടയാളം ഒന്ന് ക്രോസ്സ് ചെക്ക് ചെയ്തേക്ക്… ”
“യെസ്… മാഡം… ”
“അല്ലെടോ… ഈ വേലക്കാരി രാത്രി എവിടെ പോയതായിരിക്കും… ”
“അത്… ”
“അവിടെ ആ സമയത്ത് ആണുങ്ങളായിട്ടു ആ രൂപേഷ് മാത്രമല്ലേ ഉണ്ടായിരുന്നുള്ളു… ”
“അതെ മാഡം… ”
“അപ്പൊ അതാണ്… കാര്യം…” രൂപാ തമ്പി തലയാട്ടി…
വണ്ടിയിൽ മുന്നിൽ തന്നെ ഇരുന്നു… ഡോർ അടച്ച് ഷിബി ചാക്കോ ഡ്രൈവിംഗ് സീറ്റിലേക്ക് വരുന്നത് കണ്ണിമ വെട്ടാതെ രൂപാ തമ്പി നോക്കിയിരുന്നു…
“ഡോ… നാളെ തന്നെ എനിക്ക് ആ വേലക്കാരിയുടെ കൊലപാതകത്തിന്റെ എല്ലാ ഫയലുകളും… പിന്നെ ആ മൂർത്തിയുടെ അപകടമരണത്തിന്റെ ഡീറ്റെയിൽസ്… പിന്നെ ഇപ്പോഴത്തെ ഇൻസിഡന്റ്… എല്ലാത്തിന്റേം ഫുൾ ഡീറ്റെയിൽസ്… “

Leave a Reply

Your email address will not be published. Required fields are marked *