നീലാംബരി 14 [കുഞ്ഞൻ]

Posted by

“അല്ല സുമ… ഈ മൂർത്തി സാറ് എങ്ങനെ മരിച്ചതാവും…”
“ആ അറിയില്ല… അന്ന് പൊലീസാര് വന്ന് പറഞ്ഞത് കൊക്കയിലേക്ക് വണ്ടി മറിഞ്ഞു കത്തി എന്നാ… ശവം ഒന്നും ഇല്ലായിരുന്നു… എല്ലാം കത്തി കരിഞ്ഞെന്നാ പറഞ്ഞെ… അയാളായിരിക്കും… ഒറപ്പാ…”
“ആര്…” അച്ചു ജിഞ്ജാസയോടെ പറഞ്ഞു
“മറ്റേ കൂട്ടുകാരൻ…”
“അതെന്താ നിനക്ക് അങ്ങനെ തോന്നാൻ കാരണം ”
“ഏയ്… ഞാൻ പോകുന്ന സമയങ്ങളിൽ ചിലപ്പോ അവർ തമ്മിൽ വഴക്കുണ്ടാവാറുണ്ട്… മിക്കവാറും കാശും പിന്നെ തമ്പുരാട്ടിയും ഒക്കെ ആണ് വിഷയം… എനിക്ക് മുഴുവൻ മനസിലായിട്ടില്ല… എന്തായാലും അയാളൊരു ഭ്രാന്തനാണ് എന്നാ എനിക്ക് തോന്നിയിട്ടുള്ളത്… ദുഷ്ടൻ… ചിലപ്പോ എന്നെ ഒരുപാട് ഉപദ്രവിക്കും… ” അവൾ ദേഷ്യത്തോടെ പറഞ്ഞു
കീലേരി അച്ചുവിന്റെ അകക്കണ്ണിൽ ചില സംശയങ്ങൾ…. മൂർത്തിയുടെ ദുഷ്ടനായ കൂട്ടുകാരൻ… അയാൾ… അയാളെ കുറിച്ചറിയണം… കൊട്ടാരത്തോട് ദേഷ്യമുള്ള അയാൾ… അയാളായിരിക്കണം ഇവിടെ അറിഞ്ഞും അറിയാതേം നടക്കുന്ന സംഭവങ്ങളുടെ പിന്നിൽ…
**********************************
“ഹലോ… എവിടെക്കാ… ഇങ്ങനെ തള്ളി കേറുന്നത്…” സെക്യൂരിറ്റി ഭാസ്ക്കരൻ ചേട്ടൻ ഗേറ്റ് തുറന്ന് വരുന്ന ഒരാളെ കണ്ട് പറഞ്ഞു…
ഭാസ്ക്കരൻ ചേട്ടൻ അയാളെ ഒന്ന് നോക്കി
6 അടി പൊക്കം… നല്ല വെളുത്ത നിറം… 50 വയസ്സിന് മേൽ പ്രായം… മുടികളിൽ വെളുത്ത നാരുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു…
“ആരെയും കാണാത്തത് കൊണ്ടാ ഞാൻ ഗേറ്റ് തുറന്നത്… ”
ഭാസ്ക്കരൻ ചേട്ടൻ പുറത്തേക്ക് നോക്കി… അവിടെ ഒരു ബ്ലാക്ക് സ്കോർപിയോ…
“എന്റെ വണ്ടിയാ…”
“നിങ്ങൾ ആരാ… ”
“ഞാനോ… ഹാ… ഞാൻ ആരാന്ന് അകത്തുള്ളയാൾക്ക് അറിയാം…” അയാൾ വണ്ടി ഉള്ളിലേക്കെടുത്തില്ല… പകരം നടന്ന് ഉള്ളിലേക്ക് പോയി… അയാളുടെ വരവിൽ എന്തോ പന്തികേട് തോന്നിയ കീലേരി അച്ചു… അയാളുടെ മുന്നിലെ കേറി നിന്നു…
“ഉം… ആരാ…” കീലേരി അച്ചുവിന്റെ ആ ചോദ്യം അയാളെ സഡൻ ബ്രേക്ക് ഇട്ട പോലെ നിർത്തി…
“നീ ആരാ…” അയാൾ തിരിച്ച് ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *