പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Posted by

അപ്പോഴും തെല്ലും അസ്തമിക്കാത്ത , ആശ്ചര്യത്തോടും …ഒട്ടൊരു നിരാശയോടും മുന്നോട്ട് നടന്ന അഭി , അറിയാതെ ഒന്ന് തിരിഞ്ഞവളെ നോക്കി !. അപ്പോൾ അതാ …അവൾ മാത്രം !….തിരിഞ്ഞു അവനെ നോക്കി…പൂർണ്ണചന്ദ്രനെപ്പോലെ , വിടർന്ന മുഖത്തോടെ…നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു , തലയാട്ടി ….അവർക്കൊപ്പം നടത്ത തുടർന്നു . നിരാശ മാറി , സന്തോഷം ഏറി വന്നെങ്കിലും …അമ്പരപ്പ് വിട്ടു ഭൂമിയിലേയ്ക്ക് തിരികെ ഇറങ്ങി എത്താനാവൻ പിന്നെയും സമയമെടുത്തു . പിന്നീടുള്ള കുറെ സമയം അഭിക്ക് ആലോചനകളുടേതായിരുന്നു , അർത്ഥശങ്കകളുടേതായിരുന്നു . ഒപ്പം ആനന്ദത്തിൽ അലിഞ്ഞു ചേർന്ന മറ്റെന്തൊക്കെയോ വികാരങ്ങളുടേതായിരുന്നു . മനസ്സിനെ ഒന്നായി പറിച്ചു മാറ്റപ്പെട്ട ചിന്താഭാരവുമായി…നിലാവിൽ അകപ്പെട്ട കോഴിയെപ്പോലെ , സ്വപ്നലോകത്തിൽ നിന്ന് നിലത്തിറക്കി …ക്യാമ്പസ്സിൽ നിലകിട്ടാത്തവൻ നടന്നു !.

ജീവിതയാത്രയിൽ ഒപ്പംകൂട്ടാൻ …പ്രണയം പങ്കിട്ട് ഒന്നാവാൻ…..ഓർമ്മവച്ച നാൾ മുതലേ ആഗ്രഹിച്ചു ….ഇന്നും ഇഷ്‌ടവും മോഹവും മനസ്സിൻറെ ഭാണ്ഡകെട്ടിൽ ഒളിപ്പിച്ചു …സ്വന്തമാക്കാനുള്ള ത്വര , ഇപ്പോഴും കൈവെടിയാതെ , ജീവിയ്ക്കുന്ന ഭിക്ഷാ൦ദേഹിയായ തൻറെ മുന്നിൽ !…തൻറെ ആ പ്രേമസ്വരൂപം തികച്ചും യാദൃശ്ചികമായി വന്നു ചേർന്ന് കണ്ടപ്പോൾ ….അഭിക്ക് തൻറെ കണ്ണുകളെ വിശ്വസിക്കാനേ കഴിഞ്ഞില്ല !.

സ്‌കൂൾ കാലഘട്ടത്തിൽ…ഒരുമിച്ചു ഒരേ സ്റ്റാൻഡേർഡിൽ രണ്ട് ക്ളാസ്സുകളിലായി പഠിക്കുമ്പോൾ മുതലേ അഭിക്ക് അലീനയെ അറിയാം . സ്‌കൂളിലും പിന്നെ നാട്ടിലും വച്ച് പതിവായി അവളെ കാണും . അവൾ അവനെ ശ്രദ്ധിച്ചിരുന്നില്ലെങ്കിലും….അഭി അവളെ സ്‌ഥിരമായി കാണുകയും ശ്രദ്ധിക്കുകയും മനസ്സിൽ നല്ലൊരു ഇഷ്‌ടം കാത്തു സൂക്ഷിക്കയും ചെയ്യാൻ തുടങ്ങുന്നത് ….ഏഴാം ക്ലാസ്സ് മുതൽക്കാണ് . അന്നേ അവൾക്ക് ആരും ഇഷ്‌ടപ്പെട്ടു പോകുന്നൊരു സൗന്ദര്യവും മിടുക്കും ഒക്കെയുണ്ട് !. എന്നാൽ , അവനിൽ അവളെ ആകൃഷ്‌ടയാക്കിയത് മറ്റെന്തൊക്കെയോ പ്രത്യേകതകൾ ആയിരുന്നു . കാലം കഴിയും തോറും ഉള്ളിലെ ആ ഇഷ്‌ടവും പരിലാളനയും കൂടി കൂടി വന്ന് …അതിനു ഒരുപാട് രൂപമാറ്റവും ഭാവവ്യത്യാസവും സംഭവിച്ചു ….അത് നൽകിയൊരു സ്വപ്നവർണ്ണചിറകിൽ ,അവൻ ഭൂമി മുഴുവൻ പാറിപ്പറന്നു നടന്നിരുന്നു . തിരിച്ചു അവൾ അവനെ ശ്രദ്ധിക്കുന്നുണ്ടോ ?…അവനിൽ ആകർഷണം ഉണ്ടോ ?…എന്നൊന്നും അവനൊരിക്കലും ചിന്തിച്ചു അന്തംവിടാനോ…ആശങ്കയിൽ അഭയം തേടാനോ ഒരിക്കലും ശ്രമിച്ചിരുന്നില്ല. സൗന്ദര്യം ജ്വലിയ്ക്കുന്ന ഏതൊരു വസ്തുവിനെയും മോഹിക്കാനും ആഗ്രഹിക്കാനും ഉള്ള സ്വാതന്ത്ര്യവും അവകാശവും ഏതൊരു വ്യക്തിക്കും ഉണ്ടെന്നുള്ള പരമമായ സത്യത്തിൽ അവൻ എന്നും അടിയുറച്ചു വിശ്വസിച്ചിരുന്നു . മാത്രമല്ല , തൻറെ ഇഷ്‌ടം തിരിച്ചറിഞ്ഞാൽ …ഒരുപക്ഷെ അവൾ അത് നിരാകരിച്ചാൽ ,തനിക്കുണ്ടാകുന്ന മാനസിക തകർച്ച ഓർത്താണ് , ആഗ്രഹിച്ചിരുന്നെങ്ക ലും ഒരിക്കലും തൻറെ ഇഷ്‌ടം …….

Leave a Reply

Your email address will not be published. Required fields are marked *