പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Posted by

പിറ്റേദിവസം ,പകൽ കോളേജിൽ എത്തി യാത്ര അവസാനിച്ചു . അബി അലീനയെയും കൂട്ടി …ടാക്‌സിയിൽ അവളെ അവളുടെ വീടിന് മുന്നിലിറക്കി , മുൻധാരണ പ്രകാരം എല്ലാം പറഞ്ഞേൽപ്പിച്ചു യാത്ര പറഞ്ഞു പിരിഞ്ഞു .

പിന്നീടുള്ള ദിവസങ്ങൾ …..അഭിയെ സംബന്ധിച്ച് ,അഗ്നിപരീക്ഷകളുടേതായിരുന്നു .എക്‌സാമിന് തൊട്ടു മുൻപുള്ള സ്റ്റഡീലീവ് ദിവസങ്ങളിൽ , ആദ്യം ഒന്നു , രണ്ട് തവണ ലീന അഭിയെ വിളിച്ചു…താൻ ഇതുവരെ വീട്ടിൽ കാര്യം അവതരിപ്പിച്ചിട്ടില്ല , അവതരിപ്പിച്ചിട്ട് വിളിച്ചുകൊള്ളാം …അതുവരെ നീ ഇങ്ങോട്ട് വിളിച്ചേക്കരുത് …എന്ന് പറഞ്ഞു ഹ്രസ്വമായ സംസാരത്തോടെ പെട്ടെന്ന് കോൾ കട്ട്ചെയ്തു . മൂന്നാമത്തെ പ്രാവശ്യം വിളിച്ചപ്പോൾ താൻ കാര്യം വീട്ടിൽ അറിയിച്ചു…. . പക്ഷെ അവിടെ എല്ലാവരും കടുത്ത എതിർപ്പും പ്രശ്നങ്ങളും ആണ് .ഇനി മുതൽ തനിക്ക് ഫോൺ പോലും ചെയ്യാൻ കഴിയില്ല , ഒളിച്ചോട്ടം മാത്രമേയുള്ളു ഇനി രക്ഷ !….അതിനായി തയാറായി ഇരുന്നോളൂ , താൻ വിളിക്കുമ്പോൾ ആ സമയത്തു ,അവിടെ എത്തിയാൽ മതി എന്നും ഒരു ഏകദേശ കാര്യരൂപം അവനു നൽകി അധികം സംസാരിക്കാതെ ഫോൺവച്ചു . ലീനയുടെ മുന്നറിയിപ്പ് ലഭിച്ചതിനാൽ …അഭി , പിന്നെ എല്ലാ തയ്യാറെടുപ്പോടും കൂടി….അവളുടെ ടെലിഫോൺ വിളിക്കായി കാതോർത്തു….കാത്തിരിക്കാൻ തുടങ്ങി . എങ്കിലും …ഒന്ന് ,രണ്ട് ,മൂന്ന് , അങ്ങനെ…ദിവസങ്ങൾ കടന്നു പോയതല്ലാതെ , അലീനയുടെ ഫോൺകോളോ….എതെകിലും ഒരു വിവരമോ അറിയാൻ കഴിഞ്ഞില്ല . ക്ഷമയറ്റ് അഭി തിരിച്ചു വിളിച്ചെങ്കിലും …..അവൻറെ കോൾ ആരും അറ്റൻഡ് ചെയ്യുകയോ ….ചെയ്‌തപ്പോൾ തന്നെ വ്യക്തമായ മറുപടിനൽകുകയോ ചെയ്യാതെ കോൾ പെട്ടെന്ന് കട്ട്ചെയ്യുകയാണ് ഉണ്ടായത് !. അതോടെ അഭി അതീവ ദുഖത്തിലായി . എങ്കിലും …എക്‌സാം ഉണ്ടല്ലോ ?….അപ്പോൾ കാണാം എന്ന നേർത്ത പ്രതീക്ഷയിൽ മുന്നോട്ടുപോയി .

എന്നാൽ , അഭിയെ ഞെട്ടിച്ചു….ഡിഗ്രി ഫൈനൽ എയറിന്റെ എക്‌സാം എഴുതുവാൻ പോലും അവൾ എത്തിച്ചേർന്നില്ല !. ആകെ തകർന്ന് …പ്രതീക്ഷകൾ കൈവിട്ട അഭി , എങ്ങനെ ഒക്കെയോ പരീക്ഷക്ക് ഹാജരായി….എന്തൊക്കെയോ എഴുതി മടങ്ങി . പിന്നീടുള്ള ദിവസങ്ങൾ …..ആകെയുണ്ടായിരുന്ന എല്ലാ ആശയും …പ്രത്യാശയും തകർന്നടിഞ്ഞു …..പ്രതീക്ഷയുടെ നേരിയ വെളിച്ചം പോലും അസ്തമിച്ചുപോയതിൽ മനം നൊന്ത് …ആകെ ഭ്രാന്തെടുത്തു അവൻ എങ്ങനെയോ ജീവിച്ചു . എന്നാൽ , എക്സാം കഴിഞ്ഞു അഞ്ചാം നാൾ പെട്ടെന്നൊരു ദിവസം……ഒരു സെപ്റ്റംബർ ഏഴിന് !….കൊറിയറിൽ അഭിക്ക് ഒരു പോസ്റ്റ് വരുന്നൂ….വളരെ ആകാംഷയോടെ അത് പൊട്ടിച്ചു തുറന്ന് നോക്കിയപ്പോൾ ! !…..ഒറ്റനോട്ടത്തിൽ അഭി , ഞെട്ടിത്തരിച്ചുപോയി ! ! !. ആകെ തകർന്നിരുന്ന അവൻറെ ഹൃദയം…ഒന്നുകൂടി ,തകർന്ന് തരിപ്പണമായി….അതുകൂടി സഹിക്കാൻ ത്രാണി ഇല്ലാതെ അയാൾ …നിന്നനില്പിൽ കീഴേക്ക് മലച്ചു വീണു പോയി !!!.

അഭിയെ ഒറ്റൊരു നിമിഷം കൊണ്ട്…… അബോധാവസ്‌ഥയിലേക്ക് തള്ളിയിട്ട കത്തിലെ വരികൾ ഏതാണ്ട് ഇതുപോലെ ആയിരുന്നു ……

”” അലീന വെഡ്‌സ് ഡേവിഡ്.””……ഓൺ ….. ണയൻ ണയൻ വൺ ണയൻ ണയൻ ഫൈവ് !.
അറ്റ്…….. മാർത്തോമാ ചർച് ….തിരുമല ……. തിരുവനന്തപുരം

 

( അവസാനിക്കുന്നില്ല…… ) സാക്ഷി ആനന്ദ്

Leave a Reply

Your email address will not be published. Required fields are marked *