പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Posted by

” തൊണ്ണൂറ്റി രണ്ട് ” ലെ വർണ്ണശബളിമയാർന്നൊരു ക്യാംപസ് കാലം !. തിരുവന്തപുരത്തെ അതിപ്രശസ്തമായൊരു മികസ്‌ഡ്‌ കോളേജ് !. സാമൂഹ്യമായ കുറെയേറെ പ്രശ്നങ്ങൾ വരുത്തിവച്ച വിനകളാൽ … അവിടെ അക്കൊല്ലം ഡിഗ്രി ക്ലാസ്സ് തുടങ്ങിയത് പതിവിലും ഏറെ വൈകി , ഏകദേശം സെപ്റ്റംബറോഡ് കൂടി !. പിന്നെ , ഓണാവധി ഒക്കെ കഴിഞ്ഞു ക്ലാസ്സ് തുടങ്ങുമ്പോൾ ആണ് വിദ്യാർത്ഥികളെല്ലാം പരസ്പരം കാണുന്നതും …പരിചയപ്പെടുന്നത് പോലും . അഭിജിത് നേരത്തെ പ്രീഡിഗ്രിയ്ക്ക് പഠിച്ചിരുന്ന സബ്‌ജെറ്റ് ൻറെ തുടർച്ച തന്നെയായിരുന്നു , അവിടെയും ” മെയിൻ ” ആയി തിരഞ്ഞെടുത്തത് . ഇതാവുമ്പോൾ അല്പസ്വല്പം ഒഴപ്പിനും …പിന്നെ ,തൻറെ എക്സ്ഡ്രാ കരിക്കുലർ ആക്റ്റിവിറ്റീസിനു ഒന്നും ബാധകം ആവില്ല , എന്ന ചിന്തയിൽ ആയിരുന്നു പലരേയും പോലെ അഭിയ്ക്കും ” എക്കണോമിക്സ് ” ഐച്ഛിക വിഷയമായി തിരഞ്ഞെടുക്കുവാനുള്ള ചേതോവികാരം !.

” സാമ്പത്തികം ” പഠിച്ചു വളർന്നുവരുന്ന കുട്ടിയ്ക്ക് അത്ര അത്യന്താപേക്ഷിത ഘടകം അല്ല !…എന്ന ചിന്തയാണോ ?…അതോ പഠനത്തിന് വിരസം എന്ന് തോന്നിയത് കൊണ്ടാണോ എന്തോ …ക്ലാസ്സിൽ വിദ്യാർത്ഥികൾ വളരെ കുറവായിരുന്നു . ലക്ച്ചറിങ് സമയത്തും വിദ്യാർഥികൾ വളരെ പരിമിതമായിരുന്നു . ഉള്ളവർ വേണ്ടവിധത്തിൽ ക്ലാസ്സുകൾ ശ്രദ്ധിയ്ക്കാതെ ,സ്വന്തമായ ചിന്തയിലും കർമ്മങ്ങളിലും ഏർപ്പെട്ട് ലക്ച്ചറിങ് ബോറടികളിൽ നിന്നും സ്വസ്‌ഥമായി ഒഴിഞ്ഞു നിന്നിരുന്നു . അധ്യാപകരും അധ്യാപനം എന്ന സേവന കർമ്മത്തെ വെറും സാമ്പത്തിക ഉന്നമന മാർഗ്ഗം മാത്രമായി കണ്ട് …താല്പര്യം തോന്നിപ്പിച്ച വിദ്യാർഥികളെ മാത്രം വിദ്യ അഭ്യസിപ്പിച്ചു , ബാക്കിയുള്ളവരെ പാടെ തഴഞ്ഞു ഒരാളേയും പoനത്തിന്റെ ഭാരം ഏറ്റിവയ്പ്പിക്കാതെ സ്വന്തം കാര്യം നോക്കി മാത്രം വന്നു പോയിരുന്നവർ !. ക്ലാസിൽ ആകട്ടെ , മൊത്തം നാല്പത് ആൺകുട്ടികളും ഇരുപത്തിനടുത്തു പെണ്കുട്ടികളുമേ ഉണ്ടായിരുന്നുള്ളൂ . കുറച്ചുപേർ പഠിയ്ക്കും , കുറച്ചു പേർ ഉളപ്പിയിരിയ്ക്കും , പിന്നെ കുറച്ചു പേര് വെറും അറ്റന്ഡന്സിനു മാത്രമായി വന്നു പോകുന്നവർ !.

ക്ലാസിനു പുറത്തുള്ള ക്യാംപസ് !…..അതിമനോഹരങ്ങളായിരുന്നു !……
ചന്തം നിറഞ്ഞ വൃക്ഷ ലതാദികളും ….സുഗന്ധം പരത്തുന്ന പൂക്കളും ചെടികളും ,എങ്ങും സമൃദ്ധിയായി ശോഭപടർത്തി നിന്നിരുന്നു . കൂടാതെ കളിക്കളങ്ങൾ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളും അതിസുന്ദരമായ വെട്ടിയൊതുക്കി ,

Leave a Reply

Your email address will not be published. Required fields are marked *