പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Posted by

അതിൻറെ സ്വർഗ്ഗീയതകളെ ഉമ്മകൊടുത്തു ഉണർത്തിയെടുത്തു ..അവർ നടന്നു . ഊട്ടിയുടെ മാറിലെ വർണ്ണ മനോഹാരിതയിലൂടെ….പുല്ല് മൂടിയ , മൊട്ടക്കുന്നുകളിലൂടെ ….ശൈത്യം മൂടിയ അതിൻറെ താഴ്വാരങ്ങളിലൂടെ , അനുരാഗവിവശരായി കെട്ടിപ്പുണർന്ന് അവർ നടന്നു. ഇടക്ക് പോറ്റി ഹോട്ടലിൽ ഉച്ചയൂൺ , പിന്നെ ചിത്രകലാ ഗാലറിയിൽ കറക്കം …ഹോഴ്‌സ് ക്ലബ്ബിൽ നിന്ന് കുതിരപ്പുറത്തു സഞ്ചാരം , ജയൻറ് വീലിന്റെ ഉയർന്ന സാഹസികതയിൽ ഒരുമിച്ചിരുന്നുള്ള ചുറ്റൽ ! അതുംകഴിഞ്ഞു പുറത്തു വന്ന് നല്ല കനലിൽ ചുട്ടെടുത്ത , ഞെരിപ്പൻ ചോളം കടിച്ചു പറിച്ചോണ്ട്….ആദിവാസി മേഖലയിലേക്ക് !. വീണ്ടും പുൽമേടുകളും ,തേയിലത്തോട്ടങ്ങളും കടന്ന് …തടാകക്കരയിൽ വന്നെത്തി !. ക്രഞ്ചി പോപ്പ്‌കോണും കൊറിച്ചു…നേരെ ഒട്ടിയമർന്നിരുന്നുള്ള വഞ്ചിയാത്ര !…. നവദമ്പതിമാരെ പോൽ ജലാശയവും…അതിനു ചുറ്റുപാടുമുള്ള മതിമയക്കുന്ന നയനദൃശ്യങ്ങളും കണ്ട് കണ്കുളിർത്തു ,പുറത്തിറങ്ങി …. നേരിട്ട് , റൂമിലേക്ക് മടക്കം .അവിടെ എത്തുമ്പോൾ, സൂര്യൻ പടുക്ക വിട്ടെറിഞ്ഞു….പടിഞ്ഞാറേ ചക്രവാളത്തിലേക്ക് യാത്ര തുടങ്ങിയിരുന്നു . ഹോട്ടൽറൂം വെക്കേറ്റ് ചെയ്‌തു എല്ലാവരും വീണ്ടും ബസ്സിനുള്ളിലേക്ക് .

ബസ്സിനുള്ളിൽ…… അതുവരെ യാത്രചെയ്തു വന്നതിൽ നിന്നും തീർത്തും വ്യത്യസ്തമായി തികച്ചും കമിതാക്കളായി ആയിരുന്നു അവരുടെ മടക്കയാത്ര . യാത്ര കുറച്ചു ദൂരം പിന്നിട്ടു കഴിഞ്ഞപ്പോൾ അഭിയോട് ചേർന്ന് കെട്ടിപ്പുണർന്നിരുന്ന അലീന അവൻറെ മടിയിൽ തലവച്ചു .കിടന്നു സഹയാത്രികർ ആരെങ്കിലും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ ?…ശ്രദ്ധിച്ചാൽ തങ്ങൾക്ക് എന്തെങ്കിലും സംഭവിക്കുമോ ?…എന്നുള്ള ഒരു ചിന്തയും അവരെ അശ്ശേഷം അലട്ടിയതേയില്ല . ആ ഒരു ദിവസം അവർ ഇരുവരെയും സംബന്ധിച്ച് സ്വർഗ്ഗീയം ആയിരുന്നു . ഇരുവരും തങ്ങളുടെ മൂന്ന് വര്ഷം കൊണ്ട് നഷ്‌ടപ്പെട്ട എല്ലാ പ്രണയതൃഷ്ണകളും ആ ഒരു യാത്രയിൽ …തഴുകി , പുണരലുകളും ….പരസ്പര ചുംബനങ്ങളിലൂടെയും പങ്കിട്ട്…..പകരം വീട്ടി മുന്നോട്ടുപോയി .

രാത്രിയായി !…അകത്തും പുറത്തും ഇരുട്ടുവീണ് കഴിഞ്ഞപ്പോൾ …അവരുടെ സ്നേഹധാരകളുടെ കാഠിന്യവും അതിന് അനുസരണം കൂടി !. തണുത്ത കാറ്റ് കടന്നുവന്ന ഗ്ളാസ്സ്‌വിൻഡോകൾ അടച്ചു ലീനയെ കമ്പിളിയിൽ പുതപ്പിച്ചു ചേർത്തു കിടത്തി .യാത്രക്കാരിൽ ചിലർ …അലച്ചിലിൻറെയും മറ്റും ക്ഷീണത്താൽ മയക്കങ്ങളിലേക്ക് .ഊളിയിടുന്നുണ്ടായിരുന്നു . മയക്കം …കൺപോളകളിൽ തഴുകാൻ തുടങ്ങിയ അഭിയും ലീനയും ബസ്സ് സ്റ്റീരിയോയിലൂടെ ഒഴുകി വന്ന ആ പഴയ മനോഹര ഗാനം ആസ്വദിച്ചു മെല്ലെ നിദ്രയിലേക്ക് !….
”” എൻറെ കടിഞ്ഞൂൽ പ്രണയകഥയിലെ പെൺകൊടീ…..
നിന്നെയും തേടി , എൻ പ്രിയ സ്വപ്നഭൂമിയിൽ….സന്ധ്യകൾ തൊഴുതു വരുന്നു……
വീണ്ടും സന്ധ്യകൾ തൊഴുതു വരുന്നു…..””

Leave a Reply

Your email address will not be published. Required fields are marked *