പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Posted by

കാൽനടയാത്രക്കാരും തീരെ ഇല്ലായിരുന്നു . കുറച്ചു ദൂരത്തായി ഉഷസ്സിൻറെ വരവറിയിക്കുന്ന കാക്കകളുടെ കാറൽ കേൾക്കാം . അയാൾ ആക്ക്സിലേറ്റർ ൻറെ തിരുക്കം കൂട്ടി . തെരുവിലെ നിയോണ് വിളക്കുകൾ അപ്പോഴും മിന്നി മിന്നി പ്രകാശിക്കുന്നുണ്ട് . മഞ്ഞുതുള്ളികൾ ചെറുതായി അടർന്നു വീണു കൊണ്ടിരിയ്ക്കുന്നു നീണ്ട വീഥിയിൽ. ദൂരെ ഏതൊക്കെയോ കമ്പനികളിൽ നിന്നുള്ള ചൂളൻ വിളികളും സൈറൺ ശബ്ദവും ഒന്നും അഭി കേട്ടില്ല . ശരീരം കോച്ചുന്ന വൃശ്ചികമാസ കുളിരും അവൻ അറിഞ്ഞതേയില്ല . മനസ്സും ചിന്തയും ഒരേ ലക്ഷ്യത്തിലേക്ക്….ഒരേ ദൂരത്തിലേയ്ക്ക് !. ആ വിദൂരകോണിലേയ്ക്ക് , അതിശീഘ്ര൦ വണ്ടിയോടിച്ചു….അയാൾ കുറഞ്ഞൊരു സമയം കൊണ്ടുതന്നെ നഗരകവാടത്തിലുള്ള അതിപ്രശസ്തവും , പ്രാവീണ്യത്തിൽ കീർത്തി കേട്ടതുമായ കൂറ്റൻ ആശുപത്രിസമുച്ചയത്തിൻറെ വലിയ കോമ്പൗണ്ടിൽ വണ്ടി കയറ്റി പാർക്കിങ്ങിൽ വച്ച് നിലത്തിറങ്ങി !.

ആദ്യം റിസപ്‌ഷനിൽ ചെന്ന് പന്ത്രണ്ടാ൦ നമ്പർ ” ഇന്റന്സീവ് കെയർ യൂണിറ്റിൻറെ വഴി അന്വേഷിച്ചു …വളരെ പെട്ടെന്ന് തന്നെ മൂന്നാം നിലയിലെ ഐ .സി .യു വിനു മുന്നിലുള്ള നീണ്ട വരാന്തയിൽ എത്തിപ്പെടുമ്പോൾ , മാർബിൾ തറയിലെ വീതിയുള്ള വഴിയ്ക്ക് ഇരുവശവും നിരന്നു കിടന്ന സ്റ്റീൽ കസാലകളും പരിസരവും ആ തണുത്ത പ്രഭാതത്തിലും ആൾക്കാരെകൊണ്ട് നിറഞ്ഞിരിയ്ക്കുന്ന കണ്ടു . ദൂരെനിന്നേ അഭി കസേരകളിലും പരിസരത്തും പരിചിത മുഖങ്ങൾ തേടി…കണ്ണുകളാൽ പരതുവാൻ തുടങ്ങിരുന്നു . അപിരിചിതത്തിൻറെ രൂക്ഷഭാവങ്ങളോടെ പലരും അവനെ തുറിച്ചു നോക്കാൻ തുടങ്ങുമ്പോൾ …അവർക്കിടയിൽ നിന്നും, റോസ് ചുരിദാർ ധരിച്ചൊരു ടീനേജുകാരി പെൺകുട്ടി , അവനു മുന്നിലേയ്ക്ക് കഷണവേഗം കൊണ്ട് പാഞ്ഞെത്തി !. പകച്ചു നിന്ന അഭിയുടെ മുൻപിൽ ”” പപ്പാ ”” ….എന്ന വിളിയോടെ , അവൾ ചേർന്നണഞ്ഞു വിരലുകളിൽ അണച്ചു പിടിയ്ക്കുമ്പോൾ , അവളുടെ നീളൻ മിഴികളിൽ നിന്നും കണ്ണുനീർ പുഴയായി ഒഴുകുന്നുണ്ടായിരുന്നു . എന്ത് ചെയ്യണമെന്ന് തീർച്ചയില്ലാതെ , അപ്പോഴും അന്തിച്ചു നിന്നിരുന്ന അഭിയുടെ തണുത്തു മരവിച്ച വിരലുകൾ…. പെൺകുട്ടിയുടെ നേർത്ത നീണ്ട വിരലുകളെ കൂട്ടിപ്പിടിച്ചു , സ്നേഹം പകർത്തി…സഹതാപത്തോടെ , ” മോളെ ”….എന്ന് പതിഞ്ഞ ശബ്ദത്തിൽ ഉച്ചരിച്ചു . അപ്പോഴേയ്ക്കും …പിടിച്ചു നിർത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും കൈവിട്ടു, കെട്ടഴിഞ്ഞ പോലെ….അവൾ അയാളുടെ നെഞ്ചിൽ കമഴ്ന്നു വീണ് അനിയന്ത്രിതമായി പൊട്ടിപ്പൊട്ടി കരയുവാൻ തുടങ്ങി . ഒപ്പം…..

Leave a Reply

Your email address will not be published. Required fields are marked *