പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Posted by

ലീന കവിൾത്തടം അവൻറെ നേരെ അടുപ്പിച്ചു കാണിച്ചു അറിയിച്ചു.

ആ വാക്ക് !….അലീനയുടെ ആ വാക്കുകൾ , അഭിയുടെ ഹൃദയത്തിൻറെ നെറുകയിൽ തന്നെ വന്നു തറച്ചു !. ആ സ്നേഹ കൂരമ്പിനാൽ …ആഴത്തിൽ മുറിവേറ്റു വേദനിച്ച അഭി , ഒരു പുരുഷൻ ആയിട്ടും ….കഠിനഹൃദയൻ ആവാഞ്ഞതിൽ ആവാം ….പാറ പിളർന്നൊഴുകി വരുന്ന കാനനജലം പോലെ ,
ലീനക്കൊപ്പം അവൻറെ നേത്രങ്ങളും നിറഞ്ഞു തുളുമ്പാൻ തുടങ്ങി . അവളുടെ കരങ്ങൾക്ക് മേലെ കൈപ്പത്തികൾ വച്ചമർത്തി പിടിച്ചു പറഞ്ഞു .

”” ഒന്നും വേണമെന്ന് വിചാരിച്ചു അല്ലായിരുന്നു . തെറ്റും ശരിയും എന്തുതന്നെ ആയിരുന്നാലും ….മാപ്പ് ചോദിക്കുവാൻ പോലുമുള്ള അർഹത ഈയുള്ളവനില്ല എന്നറിയാം . എന്നിട്ടും …എനിക്ക് ഇങ്ങോട്ടു വന്നു ക്ഷമ തന്ന് , മാപ്പു ചോദിച്ച ആ മനസ്സ് തന്നെ വലുതാ . അതിനു പകരം തരാൻ എൻ്റയീ സ്നേഹവും …ഈ കൊച്ചു മനസ്സും മാത്രമേ കൈമുതലായി ഉള്ളൂ . അത് തനിക്ക് മുന്നിൽ അടിയറവ് വച്ച് ഞാൻ പറയാം . ഇനി , നിൻറെ ചുംബനമോ !…നിൻറെ ദേഹത്തൊന്ന് തൊടുന്നത് പോയിട്ട് …ഒരു വാക്ക് കൊണ്ടുപോലും , നിന്നെ വേദനിപ്പിക്കാൻ ഞാൻ വരില്ല . എനിക്ക് എന്നും നിൻറെ ഈ ഇഷ്‌ടം !…ഈ അടുപ്പം !… ഈ സ്നേഹം !..ഈ പുഞ്ചിരി , മാത്രം മതി !. അതിൽ ഞാൻ ആയിരം വട്ടം സന്തുഷ്‌ടനാണ് . “”

അലീനയുടെ സഹനം നിറഞ്ഞ കണ്ണുകളിലേക്ക്….അഭി സഹാനുഭ്രൂതികളോടെ , ഇമ അനക്കാതെ നോക്കി !. സ്നേഹവും കരുണയും അനുനയത്തിൽ ചാലിച്ച ഇഷ്‌ടത്തോടെ ….വര്ണാഭയോടെ , ഇരുവരും മനസുതുറന്നു പുഞ്ചിരിച്ചു . തൂവാലകളിൽ കണ്ണുനീരുകൾ പരസ്പരം ഒപ്പിയെടുത്തു !. കാരുണ്യത്തിൻറെ പുതിയ നാട്ടുപാതയിലൂടെ …അവർ സൗഹൃദങ്ങൾ വീണ്ടെടുത്തു തൽക്കാലത്തേക്ക് യാത്ര ചൊല്ലി പിരിഞ്ഞു .

അതിനുശേഷം …അഭിയും അലീനയും ഇടക്ക് മുറിപ്പെട്ടു പോയ സൗഹൃദങ്ങൾ മുറിവുണ്ക്കി കൂട്ടിയോജിപ്പിച്ചു പൂർവ്വാധികം ശക്തിയോടും തീഷ്ണതയോടും …ഊഷ്മളമാക്കി കൊണ്ടുപോയി . വറ്റി വരണ്ടു ഉണങ്ങിപ്പോയ അവരിലെ സ്നേഹ മഹാനദി….വർഷമേഘങ്ങൾ കനിഞ്ഞനുഗ്രഹിച്ചു , പുതു ജലധാര നിറഞ്ഞു ….തടസ്സമെത്തും ഇല്ലാതെ , സർവ്വൈശ്വര്യങ്ങളോടും..ഗാംഭീര്യത്തോടും, അതിൻറെ ഉറച്ച ലക്ഷ്യത്തിലേക്ക് കുതിച്ചു പാഞ്ഞുള്ള അനസ്യുത പ്രയാണം തുടങ്ങി !. ഇരുവരും….തങ്ങൾ മുന്നോട്ടുവച്ച പ്രതിജ്ഞകൾ പരമാവധി പാലിക്കും വിധം പരസ്പര സ്നേഹവും ബഹുമാനവും നിലനിർത്തി …തികഞ്ഞ സൂക്ഷ്‌മതയോടും കൃത്യതയോടും ബന്ധങ്ങൾ കാത്തുസൂക്ഷിച്ചു പെരുമാറാൻ എപ്പോഴും നന്നായി ശ്രദ്ധിച്ചിരുന്നു . ഇവിടെ ക്ഷീണം സംഭവിച്ചത് പക്ഷെ അഭിക്കായിരുന്നു . ആ വിഷയത്തോടെ ….

Leave a Reply

Your email address will not be published. Required fields are marked *