പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Posted by

ക്യാംപസ് ആവുമ്പോൾ വഴക്കും , ലഹളയും, പിണക്കവും ഒക്കെ സർവ്വസാധാരണമാണ് , പക്ഷെ അതിൻറെ പേരിൽ ആരും പഠിത്തം ഉപേക്ഷിക്കാറില്ല !. അങ്ങനെ തുടങ്ങിയാൽ പിന്നെ , അതിനു മാത്രേ സമയം കാണുള്ളൂ . സോ ….ഇനി വൈകരുത് , ഇന്ന് എങ്കിൽ ഇന്ന് തന്നെ കോളേജിൽ എത്തിച്ചേരുക , പഠിക്കുക !. എൻ്റെ സബ്ജെക്ട് മുടങ്ങിയത് , എപ്പോൾ വന്നാലും ഞാൻ പറഞ്ഞു തന്നു , നോട്ട്സ് തരാം …മറ്റുള്ളതും മുടങ്ങാതെ ,അതുപോലെ പോയി പഠിച്ചു നോട്ട്സ് വാങ്ങിക്കുക .ഒക്കെ !….ഇനി ഇതിലൊന്നും ഒരു മാറ്റവും കാണരുത് . ലീനയും ആയുള്ള പ്രശ്നങ്ങൾ അതുകഴിഞ്ഞു നമുക്ക് പറഞ്ഞു ശരിയാക്കാം…എന്നാൽ ശരി, വയ്ക്കുന്നു . “”

സ്മിതട്ടീച്ചറിന് കൊടുത്ത വാക്കിൻറെ പുറത്തു ….പിറ്റേ ദിവസം , ഒരാഴ്ചയുടെ ഇടവേളയ്ക്കു ശേഷം അഭി ക്ലാസ്സിലെത്തി !. അവിടെ ചെന്നിട്ടും …ആരോടും ഒന്നും മിണ്ടാതെ , അന്തർമുഖനായി….ചിന്താഭാരത്തോടെ അവൻ ഒരു കോണിലിരുന്നു . വൃണിതഹൃദയനായി….സ്വയം ഒരുക്കിയ ശരപഞ്ജരത്തിനുള്ളിൽ തലകുമ്പിട്ടു ഒതുങ്ങിക്കൂടി ഇരുന്ന അഭിയെ അധികം ആരും ശ്രദ്ധിച്ചില്ലെങ്കിലും….അലീനയുടെ കണ്ണുകൾ മുഴുവൻ അവൻ വന്നശേഷം അവനിൽ തന്നെയായിരുന്നു . അവൻറെ ശ്രദ്ധേയമായ മാറ്റവും…ഉൾവലിവും ഒക്കെ അവൾ മനസ്സിലാക്കി . അതിനുപുറമെ ദീക്ഷയും മുടിയും ഒക്കെ വളർത്തി …ഒരു കോലംകെട്ട വേഷത്തിൽ ആയിരുന്നു അവൻറെ വരവ് !. അതും …തന്നെ ഇത്ര സമയം ആയിട്ടും തല ഒന്നുയർത്തി ഒന്ന് നോക്കുവാൻ പോലുമുള്ള അലിവ് അവനു ഇല്ലാതെ പോയ കണ്ടപ്പോൾ അവളുടെ മനസ്സും വല്ലാതെ അല്ലൽ പൂണ്ടു . തൻറെ പ്രിയപ്പെട്ട കൂട്ടുകാരനിൽ നിന്നും ഒരു അഭിശപ്‌ത നിമിഷത്തിൽ…അറിയാതെ , മനപ്പൂർവ്വം അല്ലാതെ …ഒരാവേശത്തിൽ സംഭവിച്ചു പോയ തെറ്റിൽ …താൻ അത്രക്ക് ക്രുദ്ധയായി പെരുമാറാൻ പാടില്ലായിരുന്നു . അഭിയെ അത്തരം ഒരു ചുറ്റുപാടിൽ കാണുകകൂടി ചെയ്തപ്പോൾ ….അവൾക്ക് മുന്നേ തോന്നിയിരുന്ന എല്ലാ മനസ്സ്താപവും കുറ്റബോധവും ദുഖവും ഒക്കെ ഇരട്ടിച്ചു !. അവൻറെ അപരാധത്തിനു മാപ്പു നൽകി , അഭിയെ നേരിൽ പോയികണ്ട്‌ ….തൻറെ അനുതാപം അറിയിച്ചു പഴയ ബന്ധത്തിലേക്ക് മടക്കിക്കൊണ്ടു വരാൻ ….ലീനയുടെ വലിയ മനസ്സ് വെമ്പൽകൊണ്ടു !.അതിനായ് ശ്രമിച്ച അവളുടെ മുന്നിൽ നിന്നും അഭി , അതിവിദഗ്ദ്ധമായി ഒഴിഞ്ഞുമാറി .

അന്നത്തെ അവസാന ”ഹവർ”സ്മിത മാഡത്തിന്റെ ആയിരുന്നു . ക്ലാസ്സ് കഴിഞ്ഞു , അഭിയെ കൂട്ടി അവർ സ്വന്തം ഓഫിസ് കാബിനിലേയ്ക്ക് പോയി .അവിടെവച്ചു ഒരാഴ്ചത്തെ പഠിത്തം മുടക്കിച്ചതിനു വീണ്ടും കുറെ ശാസനകൾ !. അതുകഴിഞ്ഞു മെല്ലെ അവർ കാര്യത്തിലേക്ക് കടന്നു .

”അഭീ.. നീ യും ലീനയും തമ്മിൽ എന്തോ പ്രശ്നങ്ങൾ നടന്നു …എന്തൊക്കെയോ തെറ്റിധാരണകൾ കടന്നുകൂടി . അങ്ങനെ …നല്ല തിക്ക് ഫ്രണ്ട്സ് ആയിരുന്ന നിങ്ങൾ ഇപ്പോൾ ശത്രുക്കളെ പോലായി . എനിക്കെല്ലാം അറിയാം !. ഐ ആം നോട്ട് ഗോയിങ്ങ് റ്റു ബോതെറിങ് യൂ വോട്ട് ഹാവ് ടൺ ഏർലിയർ . ബട്ട് യു ഹാവ് റ്റു നോ സം റിയാലിറ്റിസ് ബിലോങ്സ് ഹെർ . അതിനു ആദ്യം അവൾ പഴയ കോളേജിലെ പഠിത്തം അവസാനിപ്പിച്ചു ഇങ്ങോട്ടേക്ക് ഡ്രാൻസ്ഫർ വാങ്ങി വരാനുള്ള കാരണം മുതൽ നീ അറിയണം !. അവൾ അവിടെ പഠിച്ച ആദ്യ അഞ്ചു മാസം സഹവിദ്യാർഥികളിൽ നിന്നും മറ്റും വല്ലാത്ത പ്രേമാഭ്യർഥനകളും ശല്യങ്ങളും കൊണ്ടവൾ പൊരുതി മുട്ടിയിരുന്നു . എങ്കില് അതെല്ലാം സഹിച്ചു …പ്രതിരോധിച്ചു നിൽക്കുമ്പോൾ ആണ് , സ്‌പെഷ്യൽ ക്ലാസ്സ് കഴിഞ്ഞു ഒരു ദിവസം ….

Leave a Reply

Your email address will not be published. Required fields are marked *