നീലാംബരി 10 [കുഞ്ഞൻ]

Posted by

മിററിലൂടെ പിന്നിലേക്ക് നോക്കിയ രജിത ശരിക്കൊന്നു ഞെട്ടി…. അയാൾ നിന്നിരുന്നിടത്ത് ആരും ഇല്ലായിരുന്നു… അവൾ പകച്ച് വിൻഡോ താഴ്ത്തി പുറകിലേക്ക് നോക്കി… ഇല്ല അയാൾ അവിടെ ഇല്ല… താൻ വണ്ടിയിൽ കേറുന്ന ഏതാനും സെക്കൻഡുകൾ കൊണ്ട് അപ്രത്യക്ഷനായ അയാൾ ചില്ലറക്കാരനല്ല…
ആരാണെന്ന് ഒരുപിടിയും കിട്ടാതെ രജിത ആകെ വിഷമിച്ചു… ഇനി ഇതാരോടെങ്കിലും പറഞ്ഞാലോ… ആകെ ആശയകുഴപ്പത്തിലായ അവൾ വണ്ടി മുന്നോട്ടെടുത്തു…
**********************************************
തമ്പുരാട്ടി ആകെ വിഷമത്തിലായിരുന്നു… തന്റെ മകൾ ധിക്കരിക്കാൻ തുടങ്ങിയിരിക്കുന്നു…
“തമ്പുരാട്ടി…” രൂപേഷ്‌ വിളിച്ചു.
തമ്പുരാട്ടിയുടെ മുഖം വിളറി വെളുത്തിരുന്നു…
“രൂപേഷ്… എനിക്ക് താങ്ങാനാവുന്നില്ല… നീലു… അവൾ പഴയതൊക്കെ വീണ്ടും ആവർത്തിക്കുമോ…”
“പഴയതോ…”
“അതെ… പഴയത്… അവളുടെ അമ്മായിയെപോലെ…”
“അമ്മായിയോ… ” രൂപേഷ് ഒരു പുതിയ കഥാപാത്രത്തെ പറ്റി കേട്ട് അന്തം വിട്ടു നിന്നു…
“അതെ എന്റെ ഭർത്താവായ രുദ്രപ്രതാപവർമ്മയുടെ ഏക അനുജത്തി… മഹാലക്ഷി തമ്പുരാട്ടി…”
തമ്പുരാട്ടിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…
“വളരെ കഷ്ടതയിൽ നിന്നും വന്ന എന്നെ ജ്യേഷ്ട്ടത്തിയമ്മയുടെ എല്ലാ സ്ഥാനവും തന്ന് സ്വീകരിച്ച എന്റെ ലക്ഷ്മി… അവൾ എനിക്ക് ഭർത്താവിന്റെ അനുജത്തിയായിരുന്നില്ല എന്റെ… എന്റെ സ്വന്തം അനുജത്തിയായിരുന്നു… പക്ഷെ സ്വന്തം കൂടപ്പിറപ്പിന്റെ പോലെ സ്നേഹിച്ച എന്നിൽ നിന്ന് പോലും ആ സത്യം അവൾ മറച്ചു പിടിച്ചു… ഒഴിവാക്കാനാവാത്ത അവസ്ഥയിൽ ആണ് തമ്പുരാന്റെ കൊട്ടാരം മാനേജരായിരുന്ന ഒരു വാസുദേവ ഭട്ടതിരിയുമായി ബന്ധം ഉള്ള കാര്യം ഞങ്ങൾ അറിയുന്നത്… തമ്പുരാന്റെ ദേഷ്യം അറിയാമായിരുന്ന എനിക്ക് ഒന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ല… പക്ഷെ എങ്ങനെയോ തമ്പുരാനും അറിഞ്ഞു… പിന്നീട് നടന്നത്… ഒരു രാത്രികൊണ്ട് എല്ലാം അവസാനിപ്പിക്കാനായിരുന്നു തമ്പുരാന്റെ കൽപ്പന… വാസുദേവൻ ഭട്ടതിരിപ്പാടിന്റെ കരച്ചിൽ ആരും കേട്ടിട്ടില്ല…

Leave a Reply

Your email address will not be published. Required fields are marked *