നീലാംബരി 9 [കുഞ്ഞൻ]

Posted by

“എങ്കിൽ ഇനി ഞാൻ പറയുന്ന വരെ ഇതാരോടും പറയരുത്… എനിക്കറിയണം നീലുവിനെ കൊല്ലാൻ നോക്കുന്നത് ആരാന്ന് എന്ന്… ”
“അപ്പൊ അത് നീയല്ലേ…” ഭാസ്കരൻ ചേട്ടൻ ചോദിച്ചു..
“ഞാനായിരുന്നെങ്കിൽ എപ്പോഴേ അത് കഴിച്ച് ഇവിടം വിട്ടേനെ ചേട്ടാ…”
അയാൾ അല്പനേരം ആലോചിച്ചു നിന്നു പിന്നെ തലയാട്ടി…
അവർ ഒരുപാട് നേരം സംസാരിച്ചിരുന്നു… ദീപന് അവന്റെ അമ്മയുടെ പഴയ കഥകൾ മുഴുവൻ പറഞ്ഞു കൊടുത്തു… അവന് ചോദിക്കാനാണെങ്കിൽ അമ്മയെ കുറിച്ചും അച്ഛനെ കുറിച്ചും മാത്രം…
നേരം വെളുക്കാറായി…
“ചേട്ടാ എന്നാൽ പൊയ്ക്കോ… പിന്നെ ആരും അറിയരുത്…”
അയാൾ ഒന്ന് ചിരിച്ചു… കാരണം ദീപനെ അയാൾ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു…
പോവാൻ നേരം അയാൾ തിരിഞ്ഞു നിന്ന് ഒരു മന്ദഹാസത്തോടെ പറഞ്ഞു…
“ഇവിടെ ഒരുപാട് സ്വത്തുണ്ട് കുഞ്ഞേ… പക്ഷെ ആ സ്വത്തിനേക്കാളും വലിയൊരു സ്വത്താണ് നീലു… നിന്റെ അവകാശം തന്നെയാണ് അവൾ… ആർക്കും വിട്ടുകൊടുക്കരുത്… അതിനുവേണ്ടി കൊല്ലാനാണെങ്കിലും മരിക്കാനാണെങ്കിലും ഞാനുണ്ട് നിന്റെ കൂടെ…”
ദീപൻ അയാളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു… പിന്നെ പുറത്തേക്കിറങ്ങി ആ കോവിലകം ബംഗ്ളാവ് ശരിക്കൊന്നു നോക്കി…
വെളിച്ചം അരിച്ചിറങ്ങുന്ന പുലർകാലെയിൽ ഹിമകണങ്ങളാൽ മൂടപ്പെട്ടു നിൽക്കുന്ന കൊട്ടാരത്തിനെ ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും അവനു എന്തോ ഒരു പുതുമതോന്നി …
*************************************************************
ആളുകൾ കൂടി നിൽക്കുന്നതിനിടയിലേക്ക് സിഐ കോശി ഇടിച്ചു കയറി
“മാറിനെടാ… ആരെടെ അമ്മേടെ പിണ്ണം വെക്കുന്നത് കാണാനാടാ ഇവിടെ നിൽക്കുന്നത്…” അയാൾ കൈയിലെ ലാത്തി വീശി കൂടിനിന്നവരെ ഓടിച്ചു…
“ഡോ…” കോശി സാർ എസ് ഐ ഷിബി ചാക്കോയെ വിളിച്ചു…
അയാൾ ഓടി വന്ന് നല്ലൊരു സല്യൂട്ട് കൊടുത്തു
“ഡോ… ഈ മുഴുവൻ അരിച്ച് പറക്കണം… പിന്നെ ഈ ഭാഗത്ത് വല്ല സ്ഥിരം ഹൈഡ്ഔട്ടുകൾ ഒന്ന് നോക്കി വെച്ചേക്ക് ”
അയാൾ കത്തിക്കരിഞ്ഞ കാറിനടുത്തേക്ക് നീങ്ങി… കൂടെ എസ് ഐ യും
“എല്ലാം കഴിഞ്ഞില്ലെടോ… ബോഡി മെഡിക്കൽ കോളേജിലേക്ക് തന്നെ മാറ്റിയില്ല…”
“യെസ് സർ ”
അയാൾ കത്തിക്കരിഞ്ഞ കാറിന്റെ ഉൾവശത്തേക്ക് നോക്കി…
“എന്തേലും ഉണ്ടെടോ… വല്ല തുമ്പോ തുരുമ്പോ…” കോശി വാശിയിൽ ചോദിച്ചു
“ഇല്ല സാർ… ഫോറൻസിക് പറയുന്നത് ഒരു ആക്‌സിഡന്റിൽ ഇത്രേം കരിഞ്ഞ് പോകുന്നത് ആദ്യമായിട്ടാണ് എന്നാണ്…”

Leave a Reply

Your email address will not be published. Required fields are marked *