“പെങ്ങളെ സ്വന്തം കൈ കൊണ്ട് കൊല്ലരുത് എന്ന് ആവർത്തിച്ച എന്നോട് ആ കർമ്മം ചെയ്യാൻ ആജ്ഞാപിക്കുബോൾ ലക്ഷ്മി തബ്രാട്ടിയുടെ ദയനീയ മുഖം എന്റെ കണ്മുന്നിൽ ദാ ഇപ്പോഴും തെളിഞ്ഞു കാണുന്നു… എനിക്ക് കൊല്ലാൻ മനസ്സ് വന്നില്ല… ഒരിക്കലും തിരിച്ച് വരില്ല എന്ന് തംബ്രാട്ടി ഉറപ്പു തന്നു… ഞാൻ കൊടുത്ത കുറച്ച് രൂപയുമായി ഇരുളിന്റെ മറവിലേക്ക് പേടിച്ചരണ്ട മിഴിയോടെ നടന്ന് പോകുന്ന തമ്പ്രാട്ടിയുടെ രൂപം ഇന്നും എന്റെ മനസ്സിലുണ്ട്… ” അയാൾ കരഞ്ഞു…
ദീപന്റെ കൈയും കാലും തളർന്നിരുന്നു…
അമ്മ എല്ലാം ഒളിപ്പിച്ചു വച്ചു… ഒരുപക്ഷെ ഒരിക്കലും താൻ ഈ കോവിലകം തേടി വരരുത് എന്ന് അമ്മ കരുതിയിട്ടുണ്ടാവും…
“പക്ഷെ അതിലൊന്നും ആ പാവം ദേവി തംബുരാട്ടിക്ക് പങ്കില്ല… ദേവി തമ്പ്രാട്ടിയാണ് എന്നോട് ലക്ഷ്മി തമ്പ്രാട്ടിയെ കൊല്ലരുത് എന്ന് പറഞ്ഞത്… പൈസ തന്നതും എല്ലാം ദേവി തമ്പ്രാട്ടിയാണ്…അതുകൊണ്ട് നിന്റെ ഉദ്ദേശം ഞാൻ ജീവനോടെ ഇരിക്കുമ്പോ നടക്കില്ല… ”
ദീപൻ നിറകണ്ണുകളോടെ എഴുന്നേറ്റു…
“ചേട്ടാ…” അയാളുടെ കെട്ടഴിച്ചുകൊണ്ട് അവൻ പറഞ്ഞു…
“ഇന്ന് വരെ ഒരു ഡ്രൈവർ മാത്രമായിരുന്നു ഞാൻ… കാശിനു വേണ്ടിയാണ് ഇവിടെ വന്നത്… അച്ഛനെ കുറിച്ച് അമ്മ ഒരിക്കലും പറഞ്ഞിട്ടില്ല ഞാനായിട്ട് ചോദിച്ച് വിഷമിപ്പിച്ചിട്ടുമില്ല… എന്റെ അച്ഛൻ ആരെന്നോ അമ്മയുടെ മുഴുവൻ പേരോ എനിക്കറിയില്ല… മഹാലക്ഷ്മി എന്ന് മാത്രം അറിയുന്ന എന്റെ അമ്മ തന്നെയാണോ ചേട്ടൻ പറയുന്ന സ്ത്രീ എന്ന് ഉറപ്പൊന്നും ഇല്ലല്ലോ…”
“ഉറപ്പില്ലെന്നോ… ഈ ഫോട്ടോ നോക്ക്… ഇതല്ലേ നിന്റെ അമ്മ…” അയാൾ ഒരു ഫോട്ടോ എടുത്ത് കാണിച്ചു…
സുന്ദരിയായ എന്റെ അമ്മയുടെ ഒരു പഴയകാല ഫോട്ടോ… സർവ്വാഭരണഭൂഷിതയായി തലമുടി കൊതിക്കെട്ടി മുല്ലപ്പൂവിനാൽ അലങ്കരിച്ച മുടികെട്ടും… മാണിക്യമാലയുടെയും പാലക്കാ മലയുടെയും സമൃദ്ധമായ അമ്മയുടെ കഴുത്തും… ഉയർത്തി കെട്ടിയിരിക്കുന്ന നേരിയതും മുണ്ടും… ഒരു ടിപ്പിക്കൽ തമ്പുരാട്ടി…
ദീപൻ ആ ഫോട്ടോ വാങ്ങി നോക്കി… തന്റെ അമ്മയുടെ ഒരു ഫോട്ടോ പോലും കൈയിലില്ലാത്ത ആ മകൻ അമ്മയെ കണ്ണുനിറച്ച് കണ്ടു…
പെട്ടെന്ന് അവൻ ഭാസ്കരൻ ചേട്ടന് നേരെ തിരിഞ്ഞു
“ചേട്ടാ…ഇത് തമ്പ്രാട്ടിക്കോ നീലുവിനോ അറിയോ…”
“ഇല്ല… ഞാൻ പറഞ്ഞിട്ടില്ല…”