അഞ്ജുവിന്റെ വാടകക്കാരൻ

Posted by

അഞ്ജുവിന്റെ വാടകക്കാരൻ

Anjuvinte Vaadakakkaran Author : Sachu

 

എൻ്റെ ആദിയത്തെ കഥയെ സപ്പോർട്ട് ചെയ്ത വായനക്കാർക്കും കമന്റ്‌ ബോക്സിൽ നിർദേശങ്ങൾ തന്ന കൂട്ടുകാർക്കും നന്ദി പറഞ്ഞുകൊണ്ട് എൻ്റെ രണ്ടാമത്തെ കഥ തുടങ്ങുന്നു….

“ടക്” ടക്” ടക് “

വാതിലിൽ മുട്ടുന്നത് കേട്ടാണ് വിനു രാവിലെ ഉണർന്നത്. ഉറക്കം പൂർണമാകാത്തതിന്റെ കടുപ്പത്തിൽ എന്താ… എന്ന ചോദ്യയതോടെയാണ് വാതിൽ തുറന്നത്. “വീട്ടുടമസ്ഥൻ വന്നു നിൽക്കുന്നുണ്ട് ” എന്നുപറഞ്ഞു അമ്മ അടുക്കളയിലേക്കു പോയി. നേരെ പോയി മുഖവും കഴുകി മുറ്റത്തു വന്നപ്പോൾ കണ്ടത് കോപത്തോടെ നിൽക്കുന്ന ആളെയാണ്.

“എന്താ വിനു ഞാൻ രണ്ട് മാസമായി പറയുന്നതല്ലെ ” വീട്ടുടമസ്ഥൻ ശബ്ദം ഉയർത്തി പറഞ്ഞു.

“ഞാൻ നോക്കുന്നുണ്ട് ” വിനു സൗമ്യമായ ഭാഷയിൽ. ഒത്തിരി വീടുകൾ പോയി കണ്ടു, പക്ഷെ യാത്ര സൗകര്യം ബുദ്ധിമുട്ടാണ്.

“അതൊന്നും എനിക്കറിയണ്ട ഈ മാസം തന്നെ വീട് ഒഴിഞ്ഞു താക്കോൽ തരണം” അയാൾ ഗൗരവത്തിൽ പറഞ്ഞു.

“ഇതാ മോനെ ” കൈൽ വാടക കാശുമായി അമ്മ വന്നു. വിനു വാടക കാശ് അയാളുടെ കൈൽ കൊടുത്ത് പറഞ്ഞു, ഇ മാസം തന്നെ വീട് ഒഴിഞ്ഞു കൊടുക്കാമെന്ന്. അതുകേട്ടു അയാൾ തല കുലുക്കി മടങ്ങി.

അമ്മ : ഞാൻ എത്ര ദിവസമായി പറയുന്നു മാധവൻ പറഞ്ഞ വീട് പോയി ഒന്ന് കാണാൻ.

വിനു : അത് ഒരു വീടിന്റെ മുകളിലത്തെ നില ആയതു കൊണ്ടല്ലേ പോകാത്തത് .

അമ്മ : അതിനെന്താ?

Leave a Reply

Your email address will not be published.