ബിന്ദുച്ചേച്ചി 2 [ഒലിവർ]

Posted by

“ അങ്ങനെയല്ല വിപി… എന്റെ അഭിപ്രായം വേറെയാ… പലപ്പോഴുമത് കമ്മ്യൂണിക്കേഷന്റെ കുഴപ്പമാ… വിപിയ്ക്ക് ആരോടെങ്കിലും അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിൽ രണ്ടും കല്പിച്ച് അതങ്ങ് തുറന്ന് പറഞ്ഞേക്കണം. നീ ആരേയും കേറിപ്പിടിക്കാനൊന്നും പോണില്ലല്ലൊ… മനസ്സിലൊരു ഇഷ്ടം തോന്നി, അതങ്ങ് പറഞ്ഞു. ആൾക്ക് ഇഷ്ടമല്ലെങ്കിൽ അങ്ങ് കളഞ്ഞേക്കണം, അത്രേയുള്ളൂ.”
എന്റെ മനസ്സിൽ മത്താപ്പുകൾ കത്തിത്തുടങ്ങി. അതിനാക്കം കൂട്ടി ചേച്ചി അടുത്ത പൂത്തിരിയ്ക്കും തിരി കൊളുത്തി.
“ പിന്നെ, ആർക്കറിയാം… ഒരുപക്ഷേ ആ പെണ്ണിനും വിപിയോട് അങ്ങനെ തോന്നുന്നുണ്ടെങ്കിലോ? നീ എന്ത് കരുതും, വിപിയ്ക്ക് അങ്ങനെയൊന്നും കാണില്ല എന്ന കോംപ്ലക്സിൽ അവളും ഇരിക്കുകയാണെങ്കിലോ? നീയായിട്ടത് പറഞ്ഞിരുന്നെങ്കിലെന്ന് മനസ്സുകൊണ്ട് അവളും ആഗ്രഹിക്കുന്നുണ്ടെങ്കിലോ” ഈ ലോകത്ത് ഞാനും അവരും മാത്രമായതുപോലെ ആ കണ്ണുകൾ എന്നിൽതന്നെ ഇരുന്നു. ഇനിയും എന്തൊക്കെയോ കൂടുതൽ എന്നോട് സംസാരിക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നി. പക്ഷേ അവയെ അധരങ്ങളിലേക്ക് എത്തിക്കാൻ സാധിക്കാത്തപോലെ.
“ ഒരേപോലെ ചിന്തിക്കുന്ന ആണും പെണ്ണും അപൂർവ്വമായേ പരസ്പരം കണ്ടുമുട്ടൂ വിപി. അതൊരു ഭാഗ്യമാ… അവിടെയും പെണ്ണിന് പരിമിതിയുണ്ട്. എന്നാൽ ആണിന് അതില്ല. അവിടെ മുൻകൈ എടുക്കേണ്ടത് ആണാ. പെണ്ണ് സമ്മതം മൂളാൻ കാത്തുനിൽക്കുകയാവും അപ്പോഴും.” ബിന്ദുചേച്ചി എനിക്ക് മുന്നിൽ നമ്രശിരസ്കയായി ഇരുന്നു. മുന്നിൽ ഒരായിരം മഴവില്ല് വിരിഞ്ഞപോലെ എനിക്ക് തോന്നി. ഞാനൊരു സ്വപ്നലോകത്താണോ ഇപ്പോൾ ജീവിക്കുന്നതെന്ന് സംശയിച്ചു. സ്വപ്നം കണ്ടിരുന്ന അവസരത്തെ ബിന്ദുചേച്ചി സ്വയം എനിക്കു മുന്നിലേക്ക് വച്ചുനീട്ടിയിരിക്കുന്നു. ഇനി അവരിലേക്കുള്ള ദൂരം കേവലമൊരു തുറന്നുപറച്ചിന്റേത് മാത്രം. അതിനുള്ള ആത്മവിശ്വാസം എനിക്കുണ്ടോ? ഞാൻ സ്വയം ചോദിച്ചു. ഒരു നിമിഷം ശ്വാസം പിടിച്ചിരുന്നു. പിന്നെ ഒരു ദീർഘനിശ്വാസത്തോടെ വിളിച്ചു.
“ ചേച്ചി…”
“ ഓ?” അവർ തല കുനിച്ചിരുന്ന് മെല്ലെ വിളികേട്ടു.
“ അത് പിന്നെ… എനിക്ക്… ഞാൻ… ” വാക്കുകൾ ഒന്ന് പുറത്തേക്ക് കൊണ്ടുവരാൻ ഞാനും കിടന്ന് വിഷമിച്ചു. ആ അവസ്ഥ അറിയാവുന്നതുകൊണ്ട് ചേച്ചിയെന്നെ മെല്ലെ തലയുയർത്തി നോക്കി. ആ മുഖത്ത് അപ്പോഴൊരു കൊല്ലുന്ന പുഞ്ചിരി ഉണ്ടായിരുന്നു.
“ മ്ംം… എന്താ വിപി? എന്തായാലും പറഞ്ഞോ… പേടിക്കാതെ… ചേച്ചിയോടല്ലേ… മറ്റൊരർത്ഥത്തിലും ചേച്ചി എടുക്കൂല്ല..”
“ പറയാം…” ഞാനൊരു നിമിഷം ശ്വാസമെടുത്തു.
“ എനിക്ക് ചേച്ചിയെ ഒരുപാടിഷ്ടാ…” ഒറ്റ ശ്വാസത്തിൽ ഞാനത് പറഞ്ഞൊപ്പിച്ചു. അത് കേൾക്കാൻ കാത്തിരുന്നപോലെ ആ മുഖത്ത് മനോഹരമായൊരു നറുപുഞ്ചിരി വിടർന്നു. എന്തൊരു ഐശ്വര്യമായിരുന്നെന്നോ അപ്പൊ ബിന്ദുചേച്ചിയെ കാണാൻ!
“ എന്തു രസമാ ചേച്ചിയെ കാണാൻ…” മനസ്സിലുള്ളതും മുന്നിലുള്ളതും കണ്ട് ഞാൻ അറിയാതെ പറഞ്ഞുപോയി.
ആ മുഖം ഒന്നുകൂടി മനോഹാരിത വർദ്ധിച്ച് വിടർന്നു. സ്ത്രീസഹജമായ നാണവും അവരുടെ കടക്കണ്ണും… അതവരെ ഒരുപാട് സൗന്ദര്യമുള്ളവളാക്കി മാറ്റി. എതാണ്ട് പത്തു സെക്കന്‍ഡോളം ആ രൂപമാധുര്യവും ആസ്വദിച്ച് ഞാനിരുന്നു. ജീവിതത്തിലെ ഏറ്റവും നീണ്ട പത്തു സെക്കന്‍ഡുകൾ.

Leave a Reply

Your email address will not be published. Required fields are marked *