നീലാംബരി 6 [കുഞ്ഞൻ]

Posted by

“അതിന്റെ അന്വേഷണം നടക്കുന്നുണ്ട്… ഇന്ന് വൈകീട്ട് പോലീസുകാർ വരും എന്നാ പറഞ്ഞിരിക്കുന്നത്… ചോദ്യം ചെയ്യാൻ… ”
“അതിന് തമ്പ്രാട്ടി പേടിക്കേണ്ട ആവശ്യം ഇല്ലല്ലോ… അതില് ഇങ്ങൾക്ക് പങ്കൊന്നും ഇല്ലല്ലോ… ”
“ഉം… പിന്നെ എന്തായി കാര്യങ്ങൾ…”
“നടക്കുന്നു… ഓടിച്ചെന്ന് തട്ടി കളയാൻ പറ്റുന്ന ആളല്ല മൂർത്തി എന്നറിയാലോ… മൂന്നാല് പ്രാവശ്യം വഴുതി പോയി… പക്ഷെ കിട്ടും… ഓനെ ഞമ്മള് തന്നെ തട്ടും…ഇങ്ങള് ബേജാറാവണ്ടാ… ഓനെ ഇപ്പൊ കൂടുതൽ പിണക്കണ്ടാ… ഓന്റെ എസ്റേറ്റിലെയും മറ്റും അധികാരം കുറച്ചെന്ന് ഞമ്മള് കേട്ട്… ബേണ്ടാ… ഓനെ അൽപ്പം സൂക്ഷിച്ച് കൈകാര്യം ചെയ്യണം… പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല…”
“ഉവ്വ്… അയാൾക്കെതിരെയുള്ള നടപടികൾ നിർത്തി വെക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട് നീലുവിനോട്… അവൾ എന്തോ ഇപ്പൊ ഞാൻ പറയുന്നത് അനുസരിക്കുണ്ട്…”
“അപ്പൊ ശരി തമ്പ്രാട്ടി… ഞാൻ എല്ലാം റെഡിയാക്കിട്ട് വിളിക്കാം…”
“ഓക്കേ…” ഫോൺ കട്ടായി… കൈയിലെ ഗ്ലാസിലെ മദ്യം ഒന്ന് വലിച്ച് കുടിച്ച് അയാൾ ചിറി തുടച്ചു…
ബംഗ്ളാവിൽ ആകെ മൂകത നിറഞ്ഞു നിന്നു. സിന്ധുവിന്റെ മരണത്തിന്റെ ഇരുട്ടിൽ നിന്നും ആരും വെളിച്ചത്തേക്ക് വന്നിരുന്നില്ല… ഗോപി ചേട്ടൻ ഓടിക്കിതച്ചെത്തി… ദീപന്റെ അടുത്തേക്ക്…
“സത്യം പറ ദീപാ… നീ… നിനക്കറിയോ എന്തെങ്കിലും…”
“ചേട്ടൻ എന്താ ഈ പറയുന്നേ… ”
“എനിക്കറിയാം… നിനക്കവളുമായി…”
“ഉണ്ടായിരുന്നു… ഇപ്പോഴല്ല മാസങ്ങൾക്ക് മുൻപ്… പക്ഷെ ഇപ്പൊ…”
“എന്നേം വിളിച്ചിട്ടുണ്ട് ചോദ്യം ചെയ്യാൻ… നാളെ രാവിലെ…”
“ഉം… അറിയാം…” ദീപൻ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി…
“നീ പേടിക്കേണ്ടാ… അന്ന് ഞാൻ കണ്ടതൊന്നും ആരോടും പറയില്ല… ”
“ഉം…” ദീപൻ ഇരുത്തി മൂളി…
വൈകുന്നേരം പോലീസ് വന്നു…
“തമ്പുരാട്ടി… സംഗതി ലേശം കുഴപ്പം പിടിച്ചതാ… ” സിഐ ഉമ്മൻ കോശി പറഞ്ഞു…
“ലൈംഗീകമായി ബന്ധം പുലർത്തികഴിഞ്ഞു വളരെ വേഗത്തിൽ മരണം അടഞ്ഞു… ശ്വാസം മുട്ടിയാണ് മരിച്ചത്… മാത്രവുമല്ല… ബലാത്സംഗം നടന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നുമില്ല… ഒരു കാമുകൻ… അതാണ് സാധ്യത… ”
തമ്പുരാട്ടി എഴുന്നേറ്റു… നീലാംബരിയും… ” ഇവിടെ ആണുങ്ങൾ ആയിട്ട് ഉള്ളിൽ താമസിക്കുന്നത്… ”
“ഞാനാണ് സാർ… ” സി ഐ മുഴുവിക്കും മുൻപേ പറഞ്ഞു…
“രൂപേഷ് അല്ലേ…”
“അതെ… ”
“ഉം… താങ്കൾ ഈ മരിച്ച സിന്ധുവായിട്ട്…”
“അയ്യോ സാർ… ഞാൻ ഈ ബംഗ്ലാവിൽ എത്തിയിട്ട് ഒരു മാസമേ ആവുന്നുള്ളൂ… എനിക്ക് ഇവിടുത്തെ അംഗങ്ങളെ അറിയാം എന്നല്ലാതെ അവരുമായി യാതൊരു ബന്ധവും ഇല്ല സാർ… വേണമെങ്കിൽ സാറിന് മറ്റു പണിക്കരോട് ചോദിക്കാം… ഒരിക്കൽ പോലും അപമര്യാദയായി പെരുമാറിയിട്ടില്ല…” രൂപേഷ് കാര്യകാരണസഹിതം വിവരിച്ചു.
എസ്ഐ ഷിബി ചാക്കോയും കോശി സാറിനൊപ്പം ഉണ്ടായിരുന്നു…
“എന്താ ഇയാൾ പറഞ്ഞതിൽ തിരുത്ത് ആർക്കെങ്കിലും ഉണ്ടോ…” അയാൾ ഭാരതി ചേച്ചി യുടെ അടുത്തെത്തി… “എന്താ ചേച്ചി… ഞങ്ങടെ നോട്ടത്തിൽ ഈ നിൽക്കുന്ന രൂപേഷ് ആണ് ഈ കോല ചെയ്തത് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ഇല്ലയോ…”

Leave a Reply

Your email address will not be published. Required fields are marked *