നീലാംബരി 6 [കുഞ്ഞൻ]

Posted by

അവൾ ലൈറ്റ് അണച്ചു… പിന്നെ ഇളം നീലയും വെള്ളയും കലർന്ന ബെഡ്‌റൂം ലൈറ്റ് തെളിയിച്ചു… തുറന്നിട്ട ജനലിലോടെ വരുന്ന നിലാവിനും ഉള്ളിലെ വെളിച്ചത്തിനും ഏകദേശം ഒരേ നിറം… പുറത്ത് നിന്ന് ഒഴുകുന്ന കാറ്റിൽ അവളുടെ മുടി പാറി പറന്നു… ആ രാത്രിക്ക് അഴക് വർദ്ധിക്കുന്നതായി തോന്നി… അവളുടെ നയിസ് നൈറ്റ് ഗൗണിന്റെ സുതാര്യതയിലേക്ക് അവന്റെ കണ്ണുകൾ ഇടയ്ക്കിടെ കുറുമ്പ് കാട്ടി… അപ്പോഴെല്ലാം അവൻ കണ്ണുകൾ പിൻവലിച്ചു… ചിലപ്പോമുഖം തന്നെ… അവന്റെ പ്രവർത്തികൾ സസൂക്ഷ്മം വീക്ഷിച്ചിരുന്ന നീലുവിന് ചിരി വന്നു… അവൾ വായ പൊത്തി പിടിച്ച് ചിരിച്ചു…
“ദേ നീലു… വേണ്ടാ… കളിയാക്കണ്ടാ…”
“ഏയ്… ഇല്ല…” അവൾ അവന്റെ മുഖം പിടിച്ചുയർത്തി… അവന്റെ കണ്ണുകളിലേക്ക് ദൃഷ്ടി പായിച്ചു… അവന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു… അതേസമയം തികഞ്ഞ ശാന്തതയും… അവളുടെ കണ്ണുകളിൽ പതിവില്ലാത്ത ഒരുതരം ഭ്രാന്തമായ ആവേശം ദീപന് കാണാൻ സാധിച്ചു… പക്ഷെ മുഖത്ത്
ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന ഭാവവും… അവന്റെ കൈ അറിയാതെ കൈകുത്തിയിരിക്കുന്ന അവളുടെ വിരലുകളിലേക്ക് നീണ്ടു… ആ നീണ്ട ഭംഗിയുള്ള വിരലുകളിൽ സ്പർശിച്ചതും നീലുവിന്റെ ശരീരത്തിൽ കുളിര് കോരി… ഒരു പുരുഷൻ തന്റെ മുറിയിൽ… അതും താൻ സർവ്വതും കാൽക്കൽ അർപ്പിക്കാൻ ആഗ്രഹിക്കുന്ന പുരുഷൻ…
അവളുടെ ചിന്തകൾക്ക് കാഠിന്യം ഏറി വന്നു… ഒപ്പം ദീപന്റെ കൈ അവളുടെ കൈത്തണ്ടയിലൂടെ പതുക്കെ അരിച്ചരിച്ച് അവളുടെ കഴുത്തിലേക്ക് നീങ്ങി… നീലുവിന്റെ കണ്ണുകൾ പാതി അടഞ്ഞു… ശരീരത്തിലെ തരിപ്പിനൊപ്പം ചെറിയ വിറയൽ അനുഭവപെട്ടു…അവളുടെ മണിക്കുട്ടിയുടെ ഇതളുകൾക്കിടയിൽ ഒരു വല്ലാത്ത സുഖവും കഴപ്പും ഒപ്പം ഒരു തരിപ്പും ഏറി ഏറി വന്നു… മുലഞെട്ടുകൾക്ക് കനം വക്കുന്നത് അവളറിഞ്ഞു… അവന്റെ വിരലുകൾ കഴുത്തിൽ നിന്നും കവിളിലേക്കും ചെവിയുടെ ദ്വാരത്തിലേക്കും പതിയെ കടന്നു… അവളുടെ കണ്ണുകൾ പതിയെ കൂമ്പി അടഞ്ഞു… ചുണ്ടുകൾ അകന്നു… മുൻനിരയിലെ പല്ലുകൾ കൂട്ടി കടിച്ചു…
അവൾ അവന്റെയടുത്തേക്ക് നീങ്ങി ഇരുന്നു… അവന്റെ കൈ അവളുടെ നനുനനുത്ത സാറ്റിൻ നൈറ്റ് ഡ്രെസ്സിനു മുകളിലൂടെ പുറത്തെല്ലാം ഉഴിഞ്ഞു… അവളെ തന്റെ ശരീരത്തിലേക്ക് അടുപ്പിച്ചു… ആ നിറകുടങ്ങളുടെ സുഖം അവന്റെ നെഞ്ചിൽ അറിയുന്നുണ്ടായിരുന്നു… അവളുടെ താടി പിടിച്ചുയർത്തി… അവൾ കൂമ്പിയടഞ്ഞ കണ്ണുകൾ തുറന്നു… ആ ചുണ്ടുകളിലേക്ക് അവന്റെ കണ്ണുകൾ നീങ്ങി… ആ തുടുത്ത പവിഴാധരം എന്തിനോ വേണ്ടി കൊതിക്കുന്നു എന്ന് തോന്നി… അവരുടെ മനസ്സിന്റെ പ്രയാണം ഒരുമിച്ചായി കഴിഞ്ഞിരുന്നു… നീലുവിന്റെ കണ്ണുകൾ അവന്റെ മുഖം മുഴുവൻ അരിച്ചു നടന്നു… അവന്റെ മുഖം അടുക്കുന്നതും നോക്കി ആ കണ്ണുകൾ കഴച്ചു… അവൾ മുഖം അടുപ്പിക്കാൻ തുനിഞ്ഞു… ആ കവിളുകളിലൂടെ അവന്റെ കൈ ഇഴഞ്ഞു നടന്നു… കൈ പതിയെ പിൻകഴുത്തിൽ മറന്നു… ആ സുന്ദരമുഖം അവന്റെ ചുണ്ടോട് അടുപ്പിക്കാൻ തുടങ്ങി… അവളുടെ കണ്ണുകൾ ആ കാഴ്ച്ച കാണാൻ കൊതിച്ചെങ്കിലും അവന്റെ കൈയുടെ മൃദുലതയിൽ താനേ അടഞ്ഞു…
അവളുടെ ദാഹമുറ്റിയ ചുണ്ടുകളിൽ അവന്റെ ചുണ്ട് തൊട്ടു…
ശരീരമാസകലം വൈദ്യുതപ്രവാഹം അനുഭവപെട്ടു അവൾക്ക്…
ചുണ്ടുകൾ തമ്മിൽ കോർത്തിണങ്ങി… പരസ്പരം ചുണ്ടുകൾ ഞപ്പി…
ശരീരം ചൂട് പിടിച്ചു തുടങ്ങിയിരുന്നു ഇരുവരുടെയും… ദീപൻ അവളെ കിടക്കയിലേക്ക് പതിയെ ചുംബിച്ചുകൊണ്ട് തന്നെ കിടത്തി… മലർന്ന് കിടക്കുന്ന നീലുവിന്റെ അടുത്ത് ചരിഞ്ഞു കിടന്ന് ആ ചുണ്ടുകളെ കൂടുതൽ വായുടെ ഉള്ളിലേക്കാക്കി നുണഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *