ദേവരാഗം 3 [ദേവന്‍]

Posted by

വികാരം വിവേകത്തിനു വഴിമാറിത്തുടങ്ങിയപ്പോള്‍ ആദിയെയും കാമുകനെയും കൊല്ലാനുള്ള ദേഷ്യവുമായി നിന്നിരുന്ന ഞാന്‍ എന്റെ അമ്മയെപ്പറ്റി ചിന്തിച്ചു. ഒരു നിമിഷത്തെ വികാരം കൊണ്ട് ഞാന്‍ എടുത്തുചാടി എന്തെങ്കിലും ചെയ്‌താല്‍ ഇന്നത്തെ അവസ്ഥയില്‍ അതെന്റെ വീട്ടിലുള്ളവരെ എത്രത്തോളം വിഷമിപ്പിക്കും എന്ന ചിന്ത എന്റെ ദേഷ്യം ശമിപ്പിച്ചു.

എല്ലാം അവസാനിച്ചു എന്ന്‍ തീരുമാനിച്ച് ഞാന്‍ അവിടെ നിന്നും പതുക്കെ നടന്നു.

പിന്നെ തോന്നി അവളുടെ കാമുകനെ ഒന്ന്‍ കാണണം എന്ന്‍. ആ സമയം ഏതൊരു കാമുകനും തോന്നുന്ന വിചാരം ..”തന്നേക്കാള്‍ എന്ത് പ്രത്യേകതയാണ് അവനുള്ളത്..” എന്നറിയാനുള്ള ആകാംഷ..!

അവര്‍ പുറത്തിറങ്ങിയാല്‍ എന്നെ കാണാന്‍ കഴിയാത്തവിധം ഞാന്‍ ഊട്ടുപുരയ്ക്ക് അടുത്തുള്ള വലിയ പൂപ്പരുത്തിയ്ക്കു പിന്നില്‍ മറഞ്ഞു നിന്നു. സ്നേഹിക്കുന്ന പെണ്ണ്‍ കാമുകനൊപ്പം കൈയെത്തുന്ന ദൂരത്ത് നിന്ന് കാമകേളികള്‍ ആടുന്നത് അറിഞ്ഞിട്ടും പ്രതികരിക്കാനാവാത്ത എന്റെ അവസ്ഥ ഓര്‍ത്ത് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.

അഞ്ച് മിനിറ്റ് കൂടിക്കഴിഞ്ഞപ്പോള്‍ അവര്‍ പുറത്തേയ്ക്ക് ഇറങ്ങി വന്നു. കാമുകന്റെ കരവിരുതുകള്‍ മറ്റുള്ളവര്‍ അറിയാതിരിയ്ക്കാന്‍ സാരിയൊക്കെ നേരെയാക്കി കുളത്തില്‍ നിന്നും മുഖവും കഴുകി ഇറങ്ങി വരുന്ന ആദിയെ കണ്ടപ്പോള്‍ എനിക്ക് പരിചയമില്ലാത്ത ആരോ ആണ് അതെന്ന്‍  തോന്നി.., അത്രയ്ക്ക് എന്റെ ആദി മാറിപ്പോയിരിക്കുന്നു.

അവളുടെ പുറക ഇറങ്ങി വന്ന അവളുടെ കാമുകനെ ഊട്ടുപുരയ്ക്ക് മുന്‍പിലെ ലൈറ്റിന്റെ വെളിച്ചത്തില്‍ ഞാന്‍ കണ്ടു. അഞ്ചരയടിക്ക് മുകളില്‍ പൊക്കമുള്ള വെളുത്ത് സുമുഖനായ പയ്യന്‍..,  ക്ലീന്‍ ഷേവ് ചെയ്ത മുഖം…, മെലിഞ്ഞ ശരീരം…, പക്ഷെ അതിനേക്കാളോക്കെ എന്നെ അത്ഭുതപ്പെടുത്തിയത് അവന്റെ വേഷമായിരുന്നു.. ആദി ഇട്ടിരിക്കുന്ന സാരി ബ്ലൌസിന്റെ അതെ ആകാശനീല കളര്‍ ഷര്‍ട്ടും അതിനു മാച് ചെയ്യുന്ന കരയുള്ള വെള്ളമുണ്ടും…, അതില്‍ നിന്ന് തന്നെ അവര്‍ തമ്മിലുള്ള ബന്ധം എത്രത്തോളമുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുകയായിരുന്നു..

അമ്പലത്തിന്റെ പുറകില്‍ നിഴല്‍മറ തീരുന്ന ഭാഗത്തെത്തിയപ്പോള്‍ അവന്‍ അവളെ ഒന്നുകൂടി വട്ടം പിടിച്ച് ചുംബിച്ചു.. അത് രസിച്ച് നിന്നിട്ട് പതുക്കെ ശാസിക്കുന്നപോലെ അവന്റെ ഇടതു കൈത്തണ്ടയില്‍ അവള്‍ തല്ലി. പിന്നെ അവനെ ഉന്തിത്തള്ളി മാറ്റി അവനെ ആദ്യം പോകാന്‍ അനുവദിച്ചിട്ട് അല്‍പ്പസമയം ആ നിഴല്‍ മറയില്‍ തന്നെ നിന്നിട്ട് ചുറ്റും നോക്കി ആരുമില്ല എന്ന് ഉറപ്പ് വരുത്തി അവളും പോയി…

ഇതിനെല്ലാം മൂകസാക്ഷിയായി നിന്ന എന്റെ ഉള്ളില്‍ തീ ആളുകയായിരുന്നു..

ഞാന്‍ പതുക്കെ കുളക്കടവിലേയ്ക്ക് ചെന്നു… നന്നായി ഒന്ന്‍ മുഖം കഴുകിയിട്ട് ഞാനും പതുക്കെ സ്റ്റേജിന്റെ ഭാഗത്തേയ്ക്ക് നടന്നു… ഞാന്‍ വരുന്നത് കണ്ട ആദി വേഗം എന്റെ അടുത്തേയ്ക്ക് വന്നു…

“…ദേവേട്ടന്‍ എവിടെ ആയിരുന്നു…? ഞാന്‍ എവിടെയെല്ലാം നോക്കി..”

ഉള്ളിലെ ദേഷ്യം അടക്കാന്‍ പാടുപെട്ടുകൊണ്ട് ഞാന്‍ മറുപടി പറഞ്ഞു..

“…എനിക്കൊരു കോള്‍ വന്നു.. ഇവിടെ ഈ ശബ്ദത്തിനിടയ്ക്ക് ഒന്നും കേള്‍ക്കാന്‍ പറ്റാത്തത്കൊണ്ട് ഞാന്‍ കുറച്ച് മാറി നിന്ന് സംസാരിക്കുകയായിരുന്നു… “

Leave a Reply

Your email address will not be published. Required fields are marked *