കുരുതിമലക്കാവ് 6 [ Achu Raj ]

Posted by

അവളെ കാമ കണ്ണുകളാല്‍ നോക്കി നില്‍ക്കുന്ന അനിരുദ്ധനെ സൂക്ഷ്മമായി നോക്കിയാ സുനന്ദയുടെ കണ്ണില്‍ അനിരുദ്ധന്റെ കണ്ണുകള്‍ ഉടക്കിയപ്പോള്‍ അവന്‍ ഒന്ന് പുഞ്ചിരിച്ചു,,….
കൊല്ലും ഞാന്‍ എന്നാ ആഗ്യം കാണിച്ചുകൊണ്ട് സുനന്ദ ചിരിച്ചു…..
കുറിച്യര്‍ സുമതിയെ തന്നെ നോക്കി….. എന്തൊരു അഴ്കാനണവള്‍ക്ക്…
ചെറിയ കണ്ണുകളും വലിയ തുടുത്ത ചുണ്ടും ഇടത്തരം മാറിടങ്ങളും അവളുടെ ശരീരഭങ്ങിക്ക് ആക്കം കൂട്ടി….
“കുട്ടിയുടെ പേര്….”
“സുമതി”
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവള്‍ പറഞ്ഞു…
“നക്ഷത്രം”
“രേവതി”
“ഹ്മ..”
ഒന്ന് മൂളികൊണ്ട് അയാള്‍ വീണ്ടും കരുക്കള്‍ ഉരുട്ടാന്‍ തുടങ്ങിയപ്പോള്‍ സുമതി എങ്ങി എങ്ങി കരഞ്ഞു…..
തന്‍റെ ജീവിതത്തിലെ മോഹങ്ങളും ആഗ്രഹങ്ങളും എല്ലാം ഇവിടെ തീര്‍ന്നെന്നു അവളുറപ്പിച്ചു…….. കുറത്തിയമ്മ ആയാല്‍ പിന്നെ ശിഷ്ട്ട ജീവിതം ……സുമതിയുടെ മനസില്‍ സങ്കടം കുത്തിയൊലിച്ചു….
വീണ്ടും കരുക്കള്‍ പല കളങ്ങളിലേക്ക് നീക്കിയ ആ ബ്രാഹ്മണന്‍ വീണ്ടും കൈ പിന്നിലേക്ക് വച്ച് കണ്ണുകള്‍ അടച്ചിരുന്നു….
“തമ്പുരാനേ…. ഇവളല്ല….. അടുത്ത കുറത്തിയമ്മ ആകാന്‍ ഇവള്‍ക്ക് യോഗമില്ല….”
സുമതിക്ക് ആ വാക്കുകള്‍ അമൃതിനു തുല്യമായിരുന്നു…… തീര്‍ന്നു എന്ന് വിചാരിച്ച അവളുടെ ജീവിതം വീണ്ടും തിരിച്ചു കിട്ടിയത് ഓര്‍ത്ത അവളുടെ കണ്ണുകള്‍ സന്തോഷത്തിന്റെ അശ്രുക്കള്‍ പൊഴിച്ച്….. അവള്‍ മനസുരുകി ദേവിയെ വിളിച്ചു…..
അവള്‍ക്കു യോഗമില്ലത്തത് കുറിച്യര്‍ക്കും സന്തോഷമുണ്ടാക്കി…… കൊള്ളം ഇനിയിവളെ തന്‍റെ വരുതിയില്‍ കൊണ്ട് വരാം….. അയാള്‍ മനസില്‍ ചിരിച്ചു….
“അല്ല ഇനിയിപ്പോ എന്താ ഒരു പ്രതിവിധി…. സുമതി അല്ലെങ്കില്‍ പിന്നെ ആരാ”
കുഞ്ഞമ്പു ആണു അത് ചോദിച്ചത്…..
“പ്രതിവിധി എല്ലാത്തിനും ഉണ്ട് വൈദ്യരെ….. ആയില്യം നക്ഷത്രത്തില്‍ ജനിച്ച ഒരു കന്യക…. അവളാണ് ദേവിയുടെ അടുത്ത പ്രതിയോഗി….. അങ്ങനെ ആരാ ഈ കൂട്ടത്തില്‍….”
ചുറ്റും നിന്ന എല്ലാവരെയും നോക്കി കൊണ്ട് അയാള്‍ അത് ചോദിച്ചപ്പോള്‍
“സുനന്ദ ആയില്യം നാളാണ്”
ചക്കി കൂട്ടത്തില്‍ നിന്നും വിളിച്ചു പറഞ്ഞു….
സുനന്ദയും അനിരുദ്ധനും കുരിച്ച്യരും നാട്ടുക്കാരും എല്ലാവരും ഞെട്ടിയപ്പോള്‍ കുഞ്ഞമ്പു മാത്രം ഉള്ളില്‍ ചിരിച്ചു ……
സുനന്ദ അനിരുദ്ധനെ നോക്കി കരഞ്ഞു….
എന്ത് ചെയ്യണമെന്നറിയാതെ അവന്‍ നിന്നു….
കുറിച്യരുടെ സങ്കടം തല്‍ക്കാലം സുമതിയില്‍ തീര്‍ക്കാം എന്ന് വിചാരിച്ചു അയാള്‍ തന്‍റെ മനസില്‍ നിന്നും സുനന്ദയെ ഇറക്കി വിട്ടു പകരം സുമതിയെ അവിടെ പ്രതിഷ്ട്ടിച്ചു……..
“സുനന്ദ….. ആയില്യം നക്ഷത്രം……”
അയാള്‍ വീണ്ടും കരുക്കള്‍ ഉരുട്ടി…
“അതെ ഇവള്‍ തന്നെ ഇവള്‍ തന്നെ കുരുതിമലക്കവിന്റെ അടുത്ത കുറത്തിയമ്മ….”
അയാള്‍ വലിയ ശബ്ദത്തോടെ അത് പറഞ്ഞപ്പോള്‍ ചുറ്റും നിന്നവരെല്ലാം കൈകള്‍ കൂട്ടിയടിച്ചു ……. സ്ത്രീ ജനങ്ങള്‍ കുരവയിട്ടു…..
സുനന്ദ കരഞ്ഞുകൊണ്ട്‌ നിലത്തിരുന്നു…..
കുഞ്ഞമ്പു മനസില്‍ ഊറി ചിരിച്ചു…..

Leave a Reply

Your email address will not be published. Required fields are marked *