കുരുതിമലക്കാവ് 6 [ Achu Raj ]

Posted by

ചക്കി രണ്ടടി പിന്നോട്ടും…..
“ഭയക്കണ്ട……. നിന്റെ മനസു വായിക്കാന്‍ എനിക്കിപ്പോള്‍ വലിയ പ്രേയാസമില്ല……. നിന്നെ സഹായിക്കാന്‍ ഞാന്‍ തയ്യാറാണ് …..”
തന്‍റെ ചുണ്ടിലെ മുറുക്കാന്‍ കറ തുടച്ചുകൊണ്ട് കുഞ്ഞമ്പു പറഞ്ഞു…..
“എന്നെ നിങ്ങള്‍ എന്ത് സഹായിക്കാന്‍….. അല്ലെങ്കില്‍ തന്നെ എനിക്ക നിങ്ങളുടെ എന്ത് സഹായമാണ് ആവശ്യം…… ഞാന്‍ എന്ത് മനസില്‍ ഓര്‍ത്തു?…”
ചക്കി കുഞ്ഞമ്പുവിനെ തുറിച്ചു നോക്കികൊണ്ട്‌ ചോദിച്ചു……
“ഹ ഹ ഹ ഹ ഹ ഹ,,,,,, കുഞ്ഞമ്പു ചക്കിയെ പരിഹാസപൂര്‍വ്വം നോക്കി ചിരിച്ചു…….
ചക്കിയുടെ ദേഷ്യം ഇരട്ടിച്ചു…….
“അട്ടഹാസം നിരത്ത്….”
ചക്കി രോഷാകുലയായി…..
“എടി പെണ്ണെ…. സ്വന്തം കൂട്ടുക്കാരി തന്നെ നിനക്കിഷ്ടപ്പെട്ടവനെ സ്വന്തമാക്കിയാല്‍ ആര്‍ക്കായാലും ദേഷ്യം വരും…. അത് തികച്ചും സ്വാഭാവികം….. “
അയാളുടെ വാക്കുകള്‍ ചക്കിയുടെ മനസില്‍ ഒരു ചാട്ടുളി പോലെ തറച്ചു….. ഇയാള്‍ക്കെങ്ങനെ ഇതെല്ലം മനസിലായി…… വൈദ്യനല്ലേ…..ഇതും ഇതിനപ്പുറവും അയാള്‍ക്കും മനസിലാക്കാം……
ആരോ അത് തന്‍റെ മനസില്‍ ഇരുന്നു പറയുന്ന പോലെ ചക്കിക്ക് തോന്നി…..
കോപാകുലയായ ചക്കിയുടെ മനസു സങ്കടതാല്‍ നിറഞ്ഞു….. അതിന്‍റെ പരിണിതഫലം അവളുടെ കണ്ണില്‍ വലിയൊരു ജലധാരക്ക് കാരണമായി…..
ചക്കി പോട്ടിക്കരായനുള്ള വെമ്പലില്‍ നിന്നു…..
“നീ സങ്കടപ്പെടേണ്ട…… ആഗ്രഹിചത് നഷ്ട്ടപ്പെടുമ്പോള്‍ ഉള്ള വേദന എനിക്ക് മനസിലാകും……പക്ഷെ അതിനു പരിഹാരം എടുത്തുചാട്ടമല്ല,,,,,,, എന്തും വിവേകപ്പൂര്‍വം ചെയ്യണം…”
കുഞ്ഞമ്പു ചക്കിയുടെ തോളില്‍ കൈവച്ചു ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു…..
അവളുടെ മനസു അത് തന്നെ അവളോട്‌ പറഞ്ഞു…… എല്ലാം വിവേകപ്പൂര്‍വം …….
അവളുടെ സങ്കടം തെല്ലു കുറഞ്ഞു…..
“പക്ഷെ നിങ്ങള്‍ എന്തിനാണ് എന്നെ സഹായിക്കുന്നത് ….. അതുകൊണ്ടുള്ള നിങ്ങളുടെ ലാഭം എന്താണ്?”
ചക്കി തന്‍റെ സംശയം മറച്ചു വയ്ക്കാതെ ചോദിച്ചു……
ഒരു വില്ലന്‍റെ ചിരി ചിരിച്ചുകൊണ്ടു അതുവരെ അവിടെ നടന്ന സംഭവങ്ങള്‍ കുഞ്ഞമ്പു വിവരിച്ചു….. സുനന്ദ ഇവിടെ എത്താനുള്ള കാരണങ്ങള്‍ ഉള്‍പടെ…….
തമ്പുരാന് അവളില്‍ മോഹമുണ്ടെന്നറിഞ്ഞ ചക്കി ഒരു നിമിഷം ഞെട്ടി…..
എല്ലാവരുടെയും മനസില്‍ ദൈവ തുല്യനായ കുറിച്യര്‍ക്കു ഇങ്ങനെ ഒരു ബലഹീനത ഉണ്ടെന്നറിഞ്ഞത്‌ ചക്കിക്ക് ശെരിക്കും ഒരു ഷോക്ക് ആയി…..
അവള്‍ ഒരു നിമിഷം ചിന്തിച്ചു ….. തന്നെ എവിടെ വച്ച് കണ്ടാലും കെട്ടിപ്പിടിക്കുന്ന തമ്പുരാന്‍…. അയാളുടെ കണ്ണുകളില്‍ അന്നു കാമം മാത്രമായിരുന്നു എന്നാ അറിവ് ചക്കിയുടെ കവക്കിടയില്‍ ചെറിയൊരു നനവ്‌ പടര്‍ത്തി…….
“നീ ചിന്തിക്കുനത് എനിക്കിപ്പോള്‍ ഊഹിക്കാം….. അതെ അങ്ങനെ തന്നെ ആണു എല്ലാം…..”
കുഞ്ഞമ്പു തന്‍റെ വായിലെ മുറുക്കാന്‍ ഒരു വശത്തേക്ക് തുപ്പികൊണ്ടു ചിറി തുടച്ചുകൊണ്ട് പറഞ്ഞു……
“നീ കൂടെ നിന്നാല്‍ എനിക്ക് തമ്പുരാന്‍റെ ഇങ്കിതവും നിറവേറ്റാം നിനക്ക് നിന്റെ അനിരുദ്ധനെ നഷ്ട്ടപ്പെടുകയുമില്ല……എന്ത് പറയുന്നു…”
കുഞ്ഞമ്പു ചക്കിയുടെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു…..
ശത്രുവിന്‍റെ ശത്രു മിത്രം…… അതാണല്ലോ പകയുടെ നീതിവാക്യം….
“ശരി ഞാന്‍ സമ്മതിച്ചു……നിങ്ങള്‍ പറയുന്ന എന്തിനും ഞാന്‍ കൂട്ട് നില്‍ക്കാം……എനിക്ക് അവനെ നഷ്ട്ടപ്പെടാന്‍ കഴിയില്ല”….
ചക്കി തന്‍റെ നിലപാട് വ്യക്തമാക്കി……

Leave a Reply

Your email address will not be published. Required fields are marked *