അൻഷിദ 3 [ നസീമ ]

Posted by

‘നിന്നെ പോലെ 3-4 നേരം തിന്നാനോനും എന്നെ കിട്ടില്ല, അത് കൊണ്ട് ലഞ്ചും ബ്രേക്ഫാസ്റ്റും ഒരുമിച്ച് തിന്നു, അത്രെ ഉള്ളു’ അവനും വിട്ട് കൊടുത്തില്ല.

‘ഇതൊക്കെ എന്തിനാ മോളെ നിന്റുമ്മ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നെ, ഇവിടാരാ ഇതൊക്കെ തിന്നാൻ.. ‘ അപ്പങ്ങളൊക്കെ കൊണ്ട് വന്നതിനുള്ള ഔപചാരിക പരിഭവം ഉമ്മ പറഞ്ഞു.

‘ അതിനു മാത്രം കാര്യായി ഒന്നുമില്ലുമ്മാ.. കുറച്ചേ…’

‘നിങ്ങൾ എന്ത് വർത്തമാനമാ പറയൊന്നുംമ്മാ, അതൊക്കെ തിന്നാൻ ഞാൻ ഇവിടെ ഇല്ലേ, നിങ്ങൾ എന്നെ ഈ വീടിലെ ഒരംഗം ആയി കൂട്ടിയിട്ടില്ലേ’ ഞാൻ പറഞ്ഞു തീരുന്നതിനു മുമ്പേ ഷാനു കേറി ഉമ്മാനോട് പറഞ്ഞു.

‘അത് ശരിയാ, ഓനെനി കുറച് ദിവസത്തേക്ക് എവിടെയും പോകാൻ ഒന്നും ഇല്ലല്ലോ, ഇവിടെ ഇരുന്ന് തിന്നാം ‘ ഷാഹിനയുടെ വക ഷാനൂനിട്ട് ഒരു ഡയലോഗ്.

ടേബിളിൽ നിന്ന് എണീക്കുന്ന സമയം ഷാനു കൈ കൊണ്ട് ഷാഹിനയുടെ തലയ്ക്കിട്ട് ഒരു അടി കൊടുത്തു, ‘മിണ്ടാതിരിയെടി ഡാകിനി തള്ളെ’

അവളും കൈ വീശി അടിക്കാൻ ശ്രമിച്ചെങ്കിലും അത് പ്രതീക്ഷിച്ച പോലെ ഒഴിഞ്ഞ് മാറിയതിനാൽ ഷാനു രക്ഷപെട്ടു.

‘നീ എന്തിനാ ഷാഹി ഓനെ ദേഷ്യം പിടിപ്പിക്കുന്നെ’
അടി കൊണ്ടത് ഷാഹിനക്ക് ആണെങ്കിലും ഉമ്മ പക്ഷം പിടിച്ചത് ഷാനൂന്റെ ഭാഗത്താണ്.

‘അല്ലാ, ഷാനൂന് കോളേജ് ഇല്ലേ ഇപ്പൊ?’ ഞാൻ ചോദിച്ചു

‘സ.. സ്.. പെൻ.. ഷനാ..’ ഷാഹിന ശബ്ദം വരാത്ത വിധം ചുണ്ട് കൊണ്ട് ആഗ്യം കാണിച്ചു.

‘എടീ ഏഷണി തള്ളെ, നീ അങ്ങനെ കഷ്ടപ്പെട്ട് പറയൊന്നും വേണ്ട, സസ്പെന്ഷന് വാങ്ങിയിട്ടുണ്ടെങ്കിൽ അത് അന്തസ്സായി പറയാനും ഷാനൂനു അറിയാം.

‘നാണം ഇല്ലല്ലോടാ, കണ്ട പിള്ളേരോടൊക്കെ തല്ലുണ്ടാക്കിയിട്ട് എന്തോ റാങ്ക് വാങ്ങിയ പോലെ വന്ന് പറയാന്‍..’ കൈ കഴുകി കൊണ്ടിരുന്ന ഷാനൂനെ തലക്കിട്ട് ഒന്ന് ഞൊണ്ടി കൊണ്ട്‌ ഉമ്മ ഇത് പറഞ്ഞപ്പോള്‍ ഷാഹിന ക്കും സന്തോഷം ആയി.

‘അടി കിട്ടിയാൽ തിരിച്ചു കൊടുക്കാതിരിക്കാൻ മന്നാഡിയാർ കംപ്യൂർ സയൻസോ, എലെക്ട്രോണിക്‌സോ അല്ല, മെക് ആണ്, റോയൽ മെക്’ കൈ കൊണ്ട് മമ്മൂട്ടിയെ പോലെ കുത്തി ഷാനു പറഞ്ഞു.
‘അല്ല അമ്മായീ, നിങ്ങള് ഏത് ബ്രാഞ്ച് ആണ് എടുക്കുന്നെ?’

‘സിവിൽ ‘

സിവിലോ? അപ്പൊ പണിക്ക് പോയ വെയിൽ കൊല്ലേണ്ടി വരൂലേ മോളെ?

മകന്റെ ഭാര്യ വെയിൽ കൊണ്ട് കറുത്ത് പോകുമെന്നുള്ള പേടി ആയിരിക്കണം ഉമ്മാക്ക്.

Leave a Reply

Your email address will not be published. Required fields are marked *