അൻഷിദ 3 [ നസീമ ]

Posted by

‘ഇല്ല ഈ പൈസ അവിടെ വെച്ചിട്ട് വേറെ പൈസ എടുത്ത് കുടിച്ചോളാം’ അത് വാങ്ങി പോക്കറ്റിൽ ഇടുന്നതിനിടെ ചിരിച് കൊണ്ട് അഭി പറഞ്ഞു.

സക്കീനാ, ദേ നമുക്കൊരു വിരുന്നുണ്ട്ട്ടോ.. ഉപ്പ അകത്തേക്ക് നോക്കി വിളിച്ചാു പറഞ്ഞു,’ ഞാൻ പള്ളിക്ക് ഇറങ്ങുവാട്ടോ മോളെ, അടുക്കളയിലുണ്ട് എല്ലാരും ‘ എന്ന്്ും പറഞ്ഞു ഉപ്പ ഇറങ്ങി.

കെട്ടൊക്കെ എടുത്ത് സെന്റർ ഹാളിന്റെ പകുതി ആയപോളെക്കും ഷാഹിന തന്റെ തലയിലെ തട്ടം നേരെയാക്കി കൊണ്ട് വന്നു.
‘അള്ളോ ഇങ്ങളായിനോ!, ‘ ഉമ്മാ അന്ഷിയമ്മായി ആണുമ്മാ’
ഓടി വന്നു എന്റെ കയ്യിന്ന് കെട്ടൊക്കെ വാങ്ങുമ്പോൾ ഷാഹിന അകത്തേക്ക് വിളിച്ചാു പറഞ്ഞു.

‘ എടി, നിന്നോട് ഞാൻ പറഞ്ഞില്ലേ അമ്മായി എന്ന്് വിളിക്കരുതെന്ന്, നിനക്ക് പേര് വിളിച്ചാ പോരെ, പണ്ട് സ്കൂളിനൊക്കെ അങ്ങനെയല്ലേ നീ വിളിച്ചിനി’ ഞാൻ അവളോട് ചുമ്മാ ദേഷ്യം കാണിച്ചു.

‘അന്നേരം നീ ഓൾടെ ഇക്കാക്കനെ കെട്ടിയിട്ടില്ലല്ലോ’ ഷാഹിനക്ക് ബാക്കിൽ ആയെത്തിയ ഉമ്മ ആണ് മറുപടി പറഞ്ഞത്.

അസ്സലാമുഅലൈക്കും ഉമ്മാ. ഉമ്മയെ കണ്ടപ്പോ ഞാൻ സലാം പറഞ്ഞു.

വാലൈകുമുസ്സലാം. പൊരക്ക് എല്ലാര്ക്കും സുഖം അല്ലെ മോളെ.

സുഖം.

ഞാൻ കരുതി നീ ഈ വഴി ഒക്കെ മറന്ന് പോയെന്ന്, ഇന്നലെ നൗഫൽ വിളിച്ചപ്പോ കൂടി ഞാൻ പറഞ്ഞതെ ഉള്ളു മോൾ കുറെ ആയല്ലോ വന്നിട്ടെന്ന്.

അപ്പൊ അതാണ് എനിക്കിന്നലെ വഴക്ക് കിട്ടിയതല്ലേ, ഞാൻ മനസ്സിലോർത്തു

‘ഉമ്മാക്ക് എല്ലാരോടും ഒരേ ഡയലോഗ് ആണല്ലോ, ഒന്ന് മാറ്റി പിടിച്ചൂടെ, ഈ റോഡ് സൈഡിൽ ഉള്ള വീടിന്റെ വഴി ഒന്നും ആരും മറന്ന് പോവൂല, ഇനി മറന്നാലും ആ ജംഗ്ഷനിൽ എത്തി ഔക്കർ ഹാജി യുടെ വീട് ചോദിച്ചാൽ ആരായാലും കാണിച്ചു കൊടുത്തോളും’

അടുക്കളയിൽ നിന്ന് വന്ന ശബ്ദം കേട്ട് ഞാനും ഷാഹിനയും ചിരിച്ചു പോയി,’ നീ പോടാ അവിടുന്ന് ‘ എന്ന് പറഞ്ഞെങ്കിലും ഉമ്മയും ചിരിയിൽ പങ്ക് ചേർന്നു. നൗഫൽക്കാന്റെ അനിയൻ ഷാനവാസ് ആണ്. ബിടെക് നു പഠിക്കുന്നു. എപ്പോളും ഇങ്ങനെ എന്തേലും തമാശ പറഞ്ഞു കൊണ്ടിരിക്കും, ഷാഹിനയുമായി വഴക്കിടൽ ആണ് മറ്റൊരു ഹോബി.

‘അല്ല ഷാനു ഇത്ര നേരത്തെ ഭക്ഷണം കഴിക്കുക ആണോ? 12.30 ആകുന്നല്ലേ ഉള്ളു’

‘ഇതോന്റെ ബ്രേക്ഫാസ്റ്റാ’ അവളെക്കാൾ മൂത്തത്  ആണെങ്കിലും ഷാഹിന അവനെ ഇക്ക എന്നൊന്നും വിളിക്കാറില്ല.’

Leave a Reply

Your email address will not be published. Required fields are marked *