മുംതാസ് ബീഗം ബോഡി ഗാർഡ്

Posted by

മുംതാസ് ബീഗത്തിന്റെ ബോഡി ഗാർഡ്

MUMTAZ BEEGATHINTE BODY GUARD bY SID

   ” കേഡറ്റ് മനു എത്രയും പെട്ടന്ന് ചീഫുമായി ബന്ധപ്പെടേണ്ടതാണ്”.സ്പീക്കറിലൂടെ  സക്കറിയയുടെ ശബ്ദം കേട്ട മാത്രയിൽ ഞാൻ ചീഫിന്റെ ക്യാബിനിലേക്ക് തിരിച്ചു. ചീഫ് അലക്സ് തരകന്റെ ക്യാബിന്റെ ഡോറിൽ  മുട്ടി അനുവാദം ചോദിച്ചു
“മേ ഐ  കം ഇൻ സർ”
“യേസ് കം ഇൻ ” അലക്സ് സാറിന്റെ ഘനഗംഭീരമായ ശബ്ദം അകത്ത് നിന്നും ഉയർന്നു.
അകത്തേക്ക് പ്രവേശിച്ച ഞാൻ സാറിന്റെ മുന്നിൽ അറ്റൻഷനായി നിന്നു.
“ഹാ എന്തിനാ മനു നമ്മൾ തമ്മിൽ ഈ ഫോർമാലിറ്റീസ് മനു ഇരിക്ക് ”
അലക്സ് സാർ മേശയുടെ വലിപ്പ് തുറന്ന് ഒരു കത്തെടുത്ത് നീട്ടിക്കൊണ്ട് പറഞ്ഞു. “മനു ഇത് നിന്റെ ആദ്യത്തെ അസൈൻമെന്റാണ് , നീ നിന്റെ ക്യാബിനിൽ ചെന്ന് ഇത് പൊട്ടിച്ച് നോക്ക്.ഞാൻ നിന്നെ അവിടെ വന്ന് കാണാം”
“ശരി സർ” സാറിന് സെല്യൂട്ട് നൽകി ഞാൻ തിരിച്ച് നടന്നു.”
ഞാൻ മനു- പാലക്കാട്ടുക്കാരനാണ്. ചെറുപ്പത്തിൽ എത്തിപ്പെട്ടതും വളർന്നതുമെല്ലാം തേവർ കുന്നിലെ അഗതി മന്ദിരത്തിലായിരുന്നു. അതിനാൽ തന്നെ ബന്ധുക്കളായി ആരും തന്നെ ഇല്ല.” ഒറ്റത്തടി, മുച്ചാൺ വയറ് “അതാണ് ജീവിത രീതി. വലുതാകുമ്പോൾ പട്ടാളത്തിൽ ചേരാനായിരുന്നു ആഗ്രഹം. അതിനാൽ തന്നെ എന്റെ പരിമിതിക്കൾക്കുള്ളിൽ നിന്നു കൊണ്ട് ഞാൻ നന്നായി പഠിച്ചു. പഠനം സർക്കാർ സ്കൂളിലായതു കൊണ്ട്. എൻ.സി.സി തുടങ്ങിയവയിൽ പങ്കെടുക്കാൻ സാധിച്ചു . ഡിഗ്രി കഴിഞ്ഞ് അല്ലറ-ചില്ലറ കാറ്ററിംഗ് ജോലികളും ചെയത് മുന്നോട്ട് പോകുമ്പോഴായിരുന്നു എറണാകുളത്ത് നടന്ന ഒരു പരിപാടിയിൽ വെച്ച് അലക്സ് സർ എന്നെ വന്ന് പരിചയപ്പെടുന്നത്. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗൈർ സെക്യൂരിറ്റി ഫോഴ്സിന്റെ ചീഫായിരുന്നു അലക്സ് തരകൻ
ആറ് അടി ഉയരവും നല്ല ഉറച്ച ശരീരവും കണ്ടിട്ടാവണം. അദ്ദേഹം എന്റെയടുത്ത് വന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

Leave a Reply

Your email address will not be published.