കുരുതിമലക്കാവ് 1

Posted by

കുരുതിമലക്കാവ്

Kuruthimalakkavu Part 1 bY Achu Raj

ആദ്യമായാണ് ഞാന്‍ ഇതില്‍ ഒരു കഥ എഴുതുനത് , തെറ്റുകളുണ്ടെങ്കില്‍ ക്ഷെമിക്കുക. ഈ സൈറ്റിന്റെ ഒരു സ്ഥിരം വായനക്കരന്നാണ് ഞാന്‍. ഒരുപാട് വായിച്ചപ്പോള്‍ ഞാനും ഒരെണ്ണം എഴുതാമെന്ന് എന്ന് വച്ചു. ഇത് തീര്‍ത്തു ഒരു സാങ്കലപിക കഥ മാത്രമാണ്. റിയാല്‍ ലൈഫുമായി ഇതിനു യാതൊരു ബന്ധവുമില്ല. എല്ലാവരുടെയും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. അഭിപ്രായങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒരേപോലെ സ്വാഗതം

“നാളെമുതല്‍ അടുത്ത പത്തു ദിവസത്തേക്ക് കോളേജ് ലീവയിരിക്കുമെന്നു , അത് കഴിഞ്ഞുള്ള ദിവസങ്ങളില്‍ ഇന്റെര്‍ണല്‍ ട്രെയിനിംഗ് സെഷന്‍ ഉണ്ടായിരിക്കുമെന്ന് അറിയിക്കുന്നു” കോളേജ് മൈക്കിലൂടെയുള്ള അറിയിപ്പ് കേട്ടപ്പോള്‍ എല്ലാവര്ക്കും സന്തോഷമായി … ഹോ പത്തു ദിവസം ലീവാണ് ഇനി… എല്ലാവരുടെയും സന്തോഷത്തിന്റെ നെടുവീര്‍പ്പുകള്‍ ആ കോളേജില്‍ലെന്നപോലെ ആ ക്ലാസിലും മുഴങ്ങി കേട്ടു.. രമ്യ തന്റെ പുസ്തകങ്ങള്‍ ബാഗിലേക് വക്കുന സമയം ശ്യാമിനെ ഒന്ന് തിരിഞ്ഞു നോക്കി … അവന്‍ അപ്പോളും തന്റെ പുസ്ത്കവായനിയിലാണ് … കോളേജ് തുടങ്ങി ഇപ്പോള്‍ മൂന്ന് വര്‍ഷമാകുന്നു .. അവന്റെ ശീലങ്ങള്‍ക്കു മാത്രം ഒരു മാറ്റവും വന്നില്ല … രമ്യയുടെ ചിന്തകള്‍ അല്പം പിറകിലേക്ക് പോയി … സുന്ദരനും സുമുഖനും ആണു ശ്യാം … അവന്‍ ആദ്യമായി വന്ന ദിവസം എല്ലാ പെണ്‍കുട്ടികളും ഒരേ സ്വരത്തില്‍ പറഞ്ഞ ഒരു കാര്യമാണ് ഇത് .. എന്നാല്‍ എല്ലാവരുടെയും പ്രേതീക്ഷകള്‍ തെറ്റിച്ചുകൊണ്ടാണ് ശ്യാമിന്റെ സ്വഭാവം .. വളരെ സൌമന്യായ അവന്‍ ആരോടും അധികം സംസാരിക്കാറില്ല … എപ്പോഴും പുസ്തകം വായന മാത്രമാണ്.. M.A സൈക്കൊലോജിക്ക് പഠിക്കുന്ന അവന്‍ പക്ഷെ വായിക്കുന്ന പുസ്തകങ്ങള്‍ അത്രയും സയന്‍സ് ഫിക്ഷനും , സ്പിരിച്ചാല്‍ കഥകളുമോക്കെയാണ്… പഠിത്തത്തില്‍ കേമന്‍ നന്നായി പാട്ടുപാടും , ആ കോളേജിലെ മുഴുവന്‍ പെണ്‍കുട്ടികളും അവനെ സ്നേഹിക്കുന്നു എന്തിനു കോളേജിലെ ചില ടീച്ചര്‍ മാര്‍ പോലും അവന്റെ ആരധികമാരന് … പക്ഷെ എല്ലാം അവന്‍ ഒരു ചെറു പുഞ്ചിരിയിലോതുക്കി.
അവനെ കണ്ട നാള്‍ മുതല്‍ അവനോടു മുഴുത്ത പ്രണയമാണ് രമ്യക്ക് , ഇടകൊകെ അവന്‍ തന്നെ നോക്കാറുണ്ടോ എന്ന് അവള്‍ക്കു വെറുതെ തോനുമായിരുന്നു … പക്ഷെ ഇത്രേം സുന്ദരികലുള്ള ഈ കോളേജിലെ ഒരു ആവറെജു സുന്ദരിയായ എനിക്ക് അവനെ കിട്ടുമോ എന്നാ ഭയം അവളില്‍ എന്നും ഉണ്ടായിരുന്നു. കഴിഞ്ഞ തവണ അവനോടു എന്റെ നാടിനെ കുറിച്ച് പറഞ്ഞപ്പോള്‍ വളരെ ആകാംക്ഷയോടെ അത് ശ്രവിച്ച അവനെ രമ്യ ശ്രധിച്ചതാണ് … അടുത്ത തവണ വീട്ടില്‍ പോകുമ്പോള്‍ വരുന്നോ എന്ന് ചോദിച്ചപ്പോള്‍, ആലോചിക്കാം എന്ന് അവന്‍ പറഞ്ഞതാണ്.. ഒന്ന് ചോദിച്ചു നോക്കിയാലോ .. ഈ താട്കമാരുടെ ഇടയില്‍ കിടന്നു തനികെന്തയാലും അവനെ സ്വന്തമാക്കാന്‍ കഴിയില്ല. അപ്പോള്‍ അവന്‍ തന്റെ കൂടെ നാട്ടില്‍ വരുകയാണെങ്കില്‍ അവിടെ വച്ച് അവനോടു തന്റെ സ്നേഹം പറയാം… പക്ഷെ ഞാന്‍ സുന്ദരിയല്ലേ …

Leave a Reply

Your email address will not be published.