ഇന്നലകളില്ലാതെ [മന്ദന്‍ രാജ]

Posted by

മുന്‍പിലെ ഒരു ചായ കടയില്‍ നിന്നൊരു ചായയും കുടിച്ചവന്‍ വെയിറ്റ് ചെയ്തു ..തന്‍റെ പ്രിയതമക്കായി.

സമയം ആറു കഴിഞ്ഞിരിക്കുന്നു .. ആറിനു മേല്‍ ചായയും കുടിച്ചു .. ഇതേ വരെ ഗായു വന്നിട്ടില്ല … ഏഴു മണി കഴിഞ്ഞപ്പോള്‍ ഗായത്രിയുടെ കാര്‍ ഗേറ്റിനു മുന്നില്‍ വന്നു നില്‍ക്കുന്നത്തവന്‍ കണ്ടു . ഡ്രൈവര്‍ വന്നു ഗേറ്റ് തുറന്നിട്ട്‌ വണ്ടി അകത്തേക്ക് ഓടിച്ചു കയറ്റി …അനില്‍ മിടിക്കുന്ന ഹൃദയത്തോടെ .. അകത്തേക്ക് നടന്നു .. ഡ്രൈവര്‍ അവരെ ഇറക്കി വിട്ടിട്ടു പുറത്തേക്ക് വണ്ടിയുമായി പോയി …

” ഗായൂ … ” കുറച്ചേറെ ഫയലുകളുമായി മുന്നിലെ ഹാള്‍ കഴിഞ്ഞു വാതില്‍ക്കലേക്ക് നടക്കുന്ന ഗായത്രിയെ അവന്‍ പുറകില്‍ നിന്ന് വിളിച്ചു ..

തിരിഞ്ഞു നോക്കിയ ഗായത്രി അനിലിനെ കണ്ടു ഞെട്ടി ..എന്നാലാ ഭാവം കാണിക്കാതെ അവനു നേരെ പുഞ്ചിരിച്ചു

” രാവിലെ വന്നിരുന്നു അല്ലെ ? എന്തെങ്കിലും ഞാന്‍ ചെയ്യണോ ? കാര്യങ്ങളൊക്കെ അവരോട് പറഞ്ഞതായിരുന്നല്ലോ ?’

” ഗായൂ ..ഞാന്‍ ….”

” ലുക്ക് മിസ്റര്‍…മിസ്റര്‍ …പേരെന്താന്നാ പറഞ്ഞത് ?’ അവസാനത്തെ പ്രതീക്ഷയും നഷ്ടമാവുകായിരുന്നു അനിലിനു .. ഭൂമി തനിക്കും ചുറ്റും കറങ്ങുന്നതായി തോന്നി .. കാല്‍ച്ചുവട്ടിലെ മണ്ണ്‍ ഒളിച്ചുപോകുന്നതായി തോന്നിയപ്പോള്‍ അവന്‍ അവന്‍ താഴെ വീഴാതിരിക്കാനായി സൈഡിലെ തൂണില്‍ പിടിച്ചു

ഗായൂ …സോറി .ടീച്ചര്‍ …ഞാന്‍ ..ഞാന്‍ ..എന്നെ മനസിലായില്ലേ ?”

” സോറി … ഞാന്‍ താങ്കളെ രാവിലെ കണ്ടതാണല്ലോ ..വേറെന്തെങ്കിലും പറയാനുണ്ടോ ? എന്തെങ്കിലും പ്രോബ്ലെംസ് ഉണ്ടോ ?”

വാതില്‍ തുറന്നു കൊണ്ടവള്‍ അകത്തേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ അനില്‍ ഇടറുന്ന പാദത്തോടെ ഇറങ്ങി നടന്നു … ഉറങ്ങുന്നവരെ വിളിച്ചെഴുന്നെല്‍പ്പിക്കാം..ഉറക്കം നടിക്കുന്നവരെ ?

സ്കൂളിലേക്ക് പോകാന്‍ അവനു തോന്നിയില്ല …മുന്നിലൂടെ നടന്നപ്പോള്‍ ഒരു ബാര്‍ കണ്ടു അവന്‍ അങ്ങോട്ട്‌ കയറി ..

നിന്ന നില്‍പ്പില്‍ ഒരു നാലെണ്ണം അടിച്ചപ്പോള്‍ അനിലിനൊരു വിധം ധൈര്യമായി ..അവന്‍ പതിയെ വന്ന വഴി തിരിച്ചു നടന്നു … ഗെറ്റ് അകത്ത് നിന്നും പൂട്ടിയിരിക്കുന്നു .. വലിയ മതിലായതിനാല്‍ ചാടി കിടക്കാന്‍ പോലുമാവുന്നില്ല ..നിരാശയോടെ അവന്‍ തിരിഞ്ഞു നടക്കാന്‍ ഒരുങ്ങുമ്പോഴാണ് ഗേറ്റിന്‍റെ അങ്ങേയറ്റത്തു മറ്റൊരു ചെറിയ ഗെറ്റ് കണ്ടത് അവനതിലെ ഉള്ളിലേക്ക് കടന്നു .. വീടിന്‍റെ വലതു ഭാഗത്തേക്കാണ് ആ വഴി ചെല്ലുന്നത് .. അടുത്തേക്ക് നടന്നപ്പോള്‍ തന്നെ ഒരു ജനാലയുടെ അടുക്കല്‍ ബുക്കുമായി ഇരിക്കുന്ന ഗായത്രിയെ അവന്‍ കണ്ടു ..

” ടീച്ചര്‍ ..”

പെട്ടന്ന് ഗായത്രി തിരിഞ്ഞു നോക്കി ..അവനെ കണ്ടൊന്നു പതറിയെങ്കിലും എന്തോ പറയാനായി ഒരുങ്ങി

” ടീച്ചര്‍ എന്ന് വിളിച്ചിരുന്ന ഞാന്‍ നിങ്ങളെ ,മനസ്സില്‍ നിന്ന് മായില്ലയെന്നു തോന്നിയപ്പോള്‍ ..ടീച്ചര്‍ എന്നുള്ള വിളി കൂടുതല്‍ അകലം കൂട്ടുന്നുവെന്നു തോന്നിയപ്പോള്‍ ടീച്ചര്‍ മാറ്റി ഗായുവെന്നു വിളിക്കാന്‍ മനസിനെ തയ്യാറാക്കിയെടുത്തത് വളരെ പാടുപെട്ടാ ……ഞാന്‍ ..ഞാനെന്തു തെറ്റ് ചെയ്തിട്ടാ ഒരു വാക്ക് പോലും മിണ്ടാതെയൊരുനാള്‍ പോയത് … നിന്നെയിനി എനിക്ക് കാണണ്ട .. എന്നോടിനി സംസാരിക്കരുത് .. മെസ്സേജ് വിടരുത് ..എന്തെങ്കിലും പറഞ്ഞിട്ടായിരുന്നേല്‍….വേണ്ട ..എന്താ പറയാന്‍ വരുന്നേയെന്ന് …അറിയില്ല എന്ന്‍ മാത്രം പറയരുത് .ഇനിയൊരിക്കല്‍ കൂടി അത് കേള്‍ക്കാന്‍ എനിക്കാവില്ല … … ടീച്ചറെ തിരക്കി ഞാനൊരുപാട് നടന്നു .. കണ്ടപ്പോള്‍ കണ്ടപ്പോള്‍ ..” അവന്‍ ജനലഴിയില്‍ പിടിച്ചു പൊട്ടി കരഞ്ഞു

” അനില്‍ ഇപ്പോള്‍ പോകണം … ഇനിയെന്നെ കാണാന്‍ വരരുത് .. എനിക്കെന്‍റെ കുടുംബമുണ്ട് ..അനിലിനു ..”

” ടീച്ചര്‍ .. ഞാനിതു വരെ ..”

” നോക്ക് അനില്‍ …ഇതില്‍ കൂടുതലൊന്നും എനിക്ക് പറയാനില്ല …അനില്‍ പോകണം .. ആളുകള്‍ വല്ലതും കണ്ടാല്‍ ..”

” ഓഹോ … ആളുകള്‍ വല്ലതും ..കണ്ടാല്‍ … പത്രക്കാരന്‍ അനിലിനെ സ്നേഹിച്ചപ്പോള്‍ നിങ്ങള്‍ക്കീ നാണക്കെട് ഉണ്ടായിരുന്നോ ? ഇപ്പോള്‍ RDO ആയപ്പോള്‍ നാണക്കെട് അല്ലെ … ജെയെട്ടന്‍ എവിടെ ? സോറി ..അങ്ങനേം വിളിക്കരുതായിരിക്കുമല്ലോ അല്ലെ …ജയകൃഷ്ണന്‍ സാര്‍ എവിടെ … “

Leave a Reply

Your email address will not be published. Required fields are marked *