യക്ഷയാമം 3

Posted by

“മ്… വേഗം വാ…”

ഗൗരി മൊബൈൽ ഫ്ലാഷ് ഓൺചെയ്ത് അതിന്റെ വെളിച്ചത്തിൽ അഞ്ജലിയുടെ കൈയും പിടിച്ചുകൊണ്ട് വേഗത്തിൽ നടന്നു.

കറന്റില്ലാത്ത കാരണം അവർ കോണിപ്പാടികൾ താണ്ടിയായിരുന്നു ഏഴാമത്തെ നിലയിലേക്ക് പോയത്‌.

ഓരോപടികൾ കയറുമ്പോൾ ഗൗരി തട്ടകത്തമ്മയെ മനസിൽ ധ്യാനിച്ചുകൊണ്ടേയിരുന്നു.

ഏഴാം നിലയിലെ തങ്ങളുടെ റൂമിലേക്ക് ചെന്നതും ഡോർ തുറന്നതായി കണ്ടു.

“നീയിത് പൂട്ടിയില്ലേ….”
സംശയത്തോടെ അഞ്ജലി ചോദിച്ചു.

“ഉവ്വ്… ഞാൻ പൂട്ടിയിട്ടല്ലേ ഇറങ്ങിയത്. നീയും കണ്ടതല്ലേ…”

“പിന്നെ എങ്ങനെ…? ആരാ തുറന്നെ.?”

അഞ്ജലി ഗൗരിയുടെ കൈയും പിടിച്ച് അകത്തേക്ക് നടന്നു.

നിശ്ശബ്ദ നിറഞ്ഞ മുറിയിൽ ഗൗരിയുടെ ഹൃദയമിടിപ്പുകൾ മുഴുങ്ങുന്നത് അഞ്ജലിക്ക് കേൾക്കാമായിരുന്നു.

പെട്ടന്ന് അഞ്ജലിയുടെ തോളിലേക്ക് ഒരു കൈ നീണ്ടുവന്നു.

പതിയെ അവളുടെ തോളിൽ സ്പർശിച്ചതും അഞ്ജലി തിരിഞ്ഞുനോക്കി.
ഇരുട്ടിന്റെ നേരിയ വെളിച്ചത്തിൽ ഒരു കറുത്തരൂപം.
ഒറ്റത്തവണയെ അഞ്ജലി നോക്കിയൊള്ളൂ.
കൈയിലുള്ള ഭക്ഷണത്തിന്റെ കവർ നിലത്തേക്കിട്ട് രണ്ടുകൈകളും ചെവിയോട് ചേർത്തുപിടിച്ച് അവൾ അലറിവിളിച്ചു.

“അഞ്ജലി… ഇതുഞാന സഞ്ജു…”
ഇരുട്ടിൽ നിന്നും പൗരുഷമാർന്ന ശബ്ദം കേട്ടപ്പോൾ ഗൗരിയും നിലവിളിച്ചു.

സഞ്ജു അവന്റെ കൈയിലുള്ള ഫ്ലാഷലൈറ്റ് സ്വയം മുഖത്തേക്ക് തെളിച്ചു.

ദീർഘശ്വാസമെടുത്ത അഞ്ജലി ഗൗരിയെ പറഞ്ഞു സമാധാനിപ്പിച്ചു.

രാവിലെ എത്തുമെന്ന് പറഞ്ഞ സഞ്ജുവും, അഞ്ജലിയുടെ അച്ഛനും രാത്രിതന്നെ ബാംഗ്ലൂരിൽ എത്തിയിരുന്നു.
അഞ്ജലിക്ക് ഒരു സർപ്രൈസ് കൊടുക്കാൻ വേണ്ടിയാണ് ഡോർ തുറന്ന് അകത്തേക്ക് കയറിയതെന്ന് സഞ്ജു വ്യതമാക്കിയതോടെയാണ് അവരുടെ ശ്വാസം ക്രമാതീതമായത്.

പുറത്തുനിന്ന് കൊണ്ടുവന്ന ഭക്ഷണം അവർ ഒരുമിച്ചിരുന്ന് കഴിച്ചു.

രാവിലെയെഴുന്നേറ്റ് നേരത്തെ പോകാണമെന്നായിരുന്നു വിചാരിച്ചതെങ്കിലും ഗൗരിയെ യാത്രയാക്കിയിട്ട് പോകാമെന്ന് അഞ്ജലിയുടെ അച്ഛൻ നിർബന്ധം പിടിച്ചപ്പോൾ.
സഞ്ജുവിന് അനുസരിക്കേണ്ടിവന്നു

വസ്ത്രങ്ങളും അനുബന്ധ സാധനങ്ങളും ഒതുക്കിവച്ച് ഫ്ലാറ്റ് പൂട്ടി അവർ പുറത്തേക്ക് ഇറങ്ങി. ഉച്ചഭക്ഷണം കഴിച്ച് സായാഹ്നം
അടുത്തുള്ള പാർക്കിൽ ചിലവഴിച്ചു.
ട്രെയിന് സമയമായപ്പോൾ അവർ ഒരുമിച്ച് റയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു.

ഗൗരി മുത്തശ്ശന് താനെത്തുന്ന സമയം ഫോണിലൂടെ വിളിച്ചുപറഞ്ഞു.

അന്തിച്ചോപ്പ് ബാംഗ്ളൂർ നഗരത്തെ കൂടുതൽ വർണ്ണാലങ്കാരമാക്കിയിരുന്നു
തീറ്റതേടി വന്നപറവകൾ നഗരത്തിന്റെ പലഭാഗങ്ങളിലും കൂട്ടം കൂട്ടമായി പറന്നുയർന്നു.

ചുറ്റിലും തെരുവ്‌ വിളക്കുകൾ തെളിയാൻ തുടങ്ങി.

ട്രെയിൻ വന്നുനിൽക്കുന്ന ഫ്ലാറ്റ് ഫോം മൈക്കയിലൂടെ വിളിച്ചു പറയുന്നത് കേട്ട് സഞ്ജു ഗൗരിയുടെ ബാഗെടുത്ത് ഫ്ലാറ്റ് ഫോമിലേക്ക് നടന്നു.

ചൂളം വിളിച്ചുകൊണ്ട് ഗൗരിക്ക് പോകാനുള്ള കൊച്ചുവേലി എക്സ്പ്രെസിന് ഫ്ലാറ്റ് ഫോമിലേക്ക് വന്നുനിന്നു.

ഗൗരിയുടെ ബാഗെടുത്ത് സഞ്ജു
ജാലകത്തിനരികിലെ സീറ്റ് നമ്പർ പതിനാലിൽ കൊണ്ടുവച്ചു.

“അഞ്ജലീ… ഞാൻ പോയിട്ടുവരാം…”
ഗൗരി അവളെ ചേർത്തുപിടിച്ചു.

അജ്ഞാനമെഴുതിയ കണ്ണുകൾ ഈറനണിഞ്ഞതുകണ്ട അഞ്ജലി അവളെ സമാധാനിപ്പിച്ചു.

” കുറച്ചൂസ്സല്ലേ ഗൗരി…. അതുകഴിഞ്ഞാൽ നമ്മൾ വീണ്ടും ബാംഗ്ളൂർ…”

“മ്..”

Leave a Reply

Your email address will not be published. Required fields are marked *