പ്രണയം 5

Posted by

ചെയ്യാത്ത തെറ്റിന് തല്ല് കൊണ്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു .
അന്ന് എടുത്തു ചാടി പറഞ്ഞു “ഞാനും അവളും പ്രണയത്തിലാണ് എന്താ എന്ന് ,
കാരണം ഞാൻ കാല് പിടിക്കും പോലെ പറഞ്ഞ സൗഹൃദത്തെ അവർ നിഷേധിച്ചു എന്നത് തന്നെ…

അന്ന് വീട്ടിന്ന് ഇറങ്ങി പോവാൻ പറഞ്ഞു എന്നോട് അമ്മാവൻമ്മാരും കൂടെ പിറപ്പുകളും ..

ഇവള് കാരണം ആണല്ലോ ഞാൻ വീട്ടിന്ന് പുറത്തായത് എന്നുള്ള കുറ്റബോധം കൊണ്ട് ,
സൈനു എനിക്കെന്നും ആരും കാണാതെ ഭക്ഷണം എത്തിക്കുമായിരുന്നു..
ഞാൻ അന്തിയിറങ്ങുന്ന പിഷാരടി ചേട്ടന്റെ കടയോട് ചേർന്ന കുഞ്ഞ്‌ ചായ്പ്പിൽ..

അപ്പോഴും ഞങ്ങൾ പ്രണയിച്ചിരുന്നില്ല..

വീട്ടിലേക്ക് മടങ്ങി പോവാനും . വിഷമിക്കാതിരിക്കാനും ഇവളെന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു…,,

അങ്ങനെ ഒരിക്കൽ ഭക്ഷണ കള്ളകടുത്ത്‌ ഇവളുടെ വീട്ടുകാർ കയ്യോടെ പിടിച്ചു എന്റെ ചായ്‌പ്പിൽ വെച്ച് ,,

ഒരുപാട് തല്ലും മുറിയിൽ പൂട്ടി ഇടലും ഒക്കെ ആയി
സൈനൂന്‍റെ വീട്ടുകാർ

കാണാതിരിന്നപ്പോഴാണ് സൗഹൃദത്തിനും അപ്പുറം ഞങ്ങളുടെ ഉള്ളിൽ പ്രണയം ഉണ്ടെന്ന് പരസ്പ്പരം തിരിച്ചറിയുന്നത് ..,,

ജോലിക്കായി അലഞ്ഞു ഒരുപാട് . ജോലി കിട്ടിയപ്പോൾ
ഒരു വാടക വീട് എടുത്തു താമസം തനിച്ചായി…,,

അതിനിടയ്ക്ക് രണ്ട് മൂന്ന് വട്ടം ഞാൻ
ഇടയ്ക്ക് വീട്ടിൽ പോയി അമ്മയെയും കുഞ്ഞുപെങ്ങളെയും കണാം എന്നോർത്തിട്ട് .

പടിപ്പുരയുടെ വാതിൽ മുറ്റത്തു നിന്നും പ്രവേശനം നിഷേധിച്ചു കാർണവന്മാരും ജേഷ്ട്ടന്മാരും അവളോട് മിണ്ടില്ലന്ന് ഞാൻ വാക്ക് നൽകാതെ കയറ്റില്ല എന്നായിരുന്നു വാശി.,,

ഞാൻ ആ വാശിക്ക് നിന്നില്ല…

സൈനൂന്റെ നിക്കാഹ് വീട്ടുകാർ എടിപിടി എന്ന് ഉറപ്പിച്ചു..
ഉള്ളിലെ പ്രണയത്തിന്റെ അഗ്നി പേറി മൈലാഞ്ചി രാവിൽ ഞാൻ സൈനുവിന് ആശംസനേരാൻ ഇരുട്ടിന്റെ മറവിൽ അവിടെ പോയി…
ജനാല വഴി ഹൃദയത്തിന്റെ വേദന മറച്ചു കൊണ്ട് ഞാൻ സൈനുവിന് ആശംസ പറഞ്ഞപ്പോൾ വല്ലാതെ വിതുമ്പി പോയി കൂടെ അവളും….,,

പക്ഷെ അപ്പോഴും ചാരകണ്ണുകൾ ഞങ്ങൾ ഒളിച്ചോടാൻ പ്ലാൻ ഇടുന്നു എന്ന് നിമിഷ നേരംപറഞ്ഞു പരത്തി…,,
ചോദ്യങ്ങൾ ചോദിച്ചു ഉത്തരം നൽകാൻ സമ്മതിക്കാതെ
കല്യാണ വീട്ടിലെ കാക്കാമാരുടെ തല്ല് എന്നെ തളർത്തി ഇട്ടപ്പോ,, സൈനു അകത്ത്‌ ആത്മഹത്യക്ക് ശ്രേമിച്ചു ആസ്പത്രിയിൽ ആയി…,,

ഒരേ ആസ്പത്രിയിൽ ഞങ്ങൾ icuവിൽ കിടന്നു…
പിന്നീട് ഉറച്ച തീരുമാനത്തോടെ ഞങ്ങൾ ജീവിതത്തിലേക്കും…,,

അതോടെ വീട്ടിൽ എനിക്ക് ഇരിക്ക പിണ്ഡവും വെച്ചു…

അങ്ങനെ ഇരിക്കുമ്പോഴാണ് കാര്യസ്ഥൻ കുഞ്ഞുപെങ്ങളെ കല്യാണ നിശ്ചയം പറഞ്ഞത് ,
ഞാൻ ഉണ്ടാക്കിയ നാണക്കേട് മാറ്റാൻ മറ്റൊരു വലിയ തറവാട്ടിൽ നിന്നും സംബദ്ധം…,

ഞാൻ ഇടയ്ക്ക് കയറി ചോദിച്ചു , ഇതുമായിട്ട് എന്ത് ബന്ധമാണ് അമ്മാവാ എനിക്ക് ?..

അമ്മാവൻ തുടർന്നു…

കാര്യസ്ഥൻ വീണ്ടും വന്നു
വീട്ടിൽ നടന്ന ഭൂകമ്പത്തെ കുറിച്ച് പറഞ്ഞത്. ,,

എന്റെ പ്രശ്നം പുറത്തു നടക്കുമ്പോൾ തറവാടിന് അകത്ത്‌ അതിലും വലിയ ഭൂകമ്പം നടക്കുക ആയിരുന്നു…,,
പുറം ലോകം അറിയാതെ എന്റെ കുഞ്ഞുപെങ്ങൾ പ്രസവിച്ചു…
വ്യക്തമായി പറഞ്ഞാൽ പിഴച്ചു പ്രസവം…..,,

അതിനെ കാര്യസ്ഥൻ വഴി ഉപേക്ഷിക്കാൻ കാരണവമ്മർ കൊടുത്തു വിട്ടു…,

കാര്യസ്ഥന്റെ രണ്ടാം ഭാര്യയുടെ കുഞ്ഞായി തറവാടുക്കാർ. അറിയാതെ ദൂരെ നാട്ടിൽ ആ കുഞ്ഞ്‌ വളർന്നു…

ആ സമയത്ത്‌ എന്റെ കുഞ്ഞുപെങ്ങളുടെ കല്യാണം ആർഭാടമായി കഴിഞ്ഞു..,

Leave a Reply

Your email address will not be published. Required fields are marked *