അസ്മിന

Posted by

വൈകാതെ ഞങ്ങൾ കുളി കഴിഞ്ഞ് കഴിഞ്ഞ് കയറി . ഈറൻ മാറ്റുമ്പോൾ ഇത്ത എനിക്ക് പുറം തിരിഞ്ഞ് നിന്ന് മുലക്കച്ച നിവർത്തി അരയിൽ ഞാന്ന് കിടന്ന അരഞ്ഞാണം പതിയെ ഊരിയെടുത്തു. വസ്ത്രം മാറ്റി അസ്മിന അരഞ്ഞാണം എന്നെ ഏൽപ്പിച്ചു.കാലപ്പഴക്കം വന്ന് ക്ലാവ് പിടിക്കാറായ ഒരു വെള്ളി അരഞ്ഞാണമായിരുന്നു അത്. പലയിടത്തും കണ്ണികൾ നൂലുകൊണ്ട് ബന്ധിപ്പിച്ചിരുന്നു.
പാവം ജീവിക്കുന്നതോ മറ്റൊരാളുടെ കാരുണ്യത്തിൽ അവർക്കി തെല്ലാം സ്വർണ്ണത്തേക്കാൾ മൂല്യമുള്ളതാകും. 8 മണി ആയപ്പോഴേക്കും അസ്മിന ഭക്ഷണം തയ്യാറാക്കി വെച്ചിരുന്നു. നല്ല ദോശയും തേങ്ങാ ചമ്മന്തിയും കൂട്ടി ഭക്ഷണം കഴിച്ചു
” ഞാൻ അപ്പുറത്തോട്ട് ചെല്ലട്ടെ അടിച്ചുവാരി തുടച്ചതിനു ശേഷം വരാം ” അസ്മിന പറഞ്ഞു
“ശരി ഇത്ത ഞാൻ പറമ്പിലോട്ട് ചെല്ലട്ടെ അവിടെ പണിക്കാർ വന്നിട്ടുണ്ടാകും” വീട് പൂട്ടി ഞാൻ പറമ്പിലേക്ക് ചെന്നു പത്തോളം പണിക്കാരുണ്ടായിരുന്നു . ഇരുപതേക്കർ പറമ്പിലെ കാടുവെട്ടാൻ തന്നെ 4 പേരെ രാമേട്ടൻ വേറെ ഏൽപ്പിച്ചിട്ടുണ്ടായിരുന്നു. പറമ്പിനടുത്തുള്ള ചായ്പിൽ അവർക്കുള്ള ഭക്ഷണ സാധനങ്ങളും രാമേട്ടൻ വാങ്ങി വെച്ചിരുന്നു.
പതിനൊന്ന് മണിക്ക് പണിക്കാർ ഭക്ഷണം കഴിക്കാൻ കയറി. അന്നേരം ഞാൻ തറവാട്ടിലെ കാർ ഷെഡിനകത്തു നിന്നും ബൈക്കെടുത്ത് പുറത്തിറങ്ങി. ടൗണിൽ ഒന്നു പോകണം. കുറച്ച് സുഹൃത്തുക്കളേയും കാണാനുണ്ടായിരുന്നു. ഇത്തയുടെ അരഞ്ഞാണവും കയ്യിൽ കരുതി.
ടൗണിൽ എന്റെ ബാല്യക്കാല സുഹൃത്തും സഹപാഠിയുമായിരുന്ന മൂത്തേടത്ത് അനന്തൻ ഒരു ജ്വല്ലറി നടത്തുന്നുണ്ട്. അവനെ പോയി കണ്ടു.
“കണ്ണാ നീ എപ്പോൾ എത്തിയെടാ, നീ ആളാകെ മാറിപ്പോയി ” അനന്തൻ എന്നെ ഓടി വന്ന് കെട്ടിപ്പിടിച്ചു. ” നിന്റെ പഠിത്തമൊക്കെ കഴിഞ്ഞോ, ഇനിയെന്താ പരിപാടി “?
” അനന്താ എനിയ്ക്ക് പറയാൻ ഒരവസരം താ, ഒറ്റയടിക്ക് എല്ലാത്തിനുമുള്ള ഉത്തരം പറയാൻ പറ്റില്ലെടാ ” ഞാൻ ചെറുചിരിയോടെ പറഞ്ഞു
” നീ അകത്തേക്ക് വാ ” അനന്തൻ എന്റെ കൈ പിടിച്ച് കടയിലോട്ട് കയറി
രണ്ടു വർഷത്തെ ഒരു വിധം കാര്യങ്ങൾ 2 മണിക്കൂറിനകം ഞങ്ങൾ പങ്കുവെച്ചു. അവനോട് യാത്ര പറഞ്ഞ് ഇറങ്ങാൻ നേരമാണ് ഇത്തയുടെ അരഞ്ഞാണത്തിന്റെ കാര്യം എനിക്കോർമ്മ വന്നത്..
” അനന്താ ഈ സാധനം നേരെയാക്കാൻ പറ്റുമോ എന്ന് നോക്കിക്കേ”
അനന്തൻ അത് വാങ്ങി പരിശോദിച്ചു ,”ഇതാരുടേതാ കണ്ണാ, ” ” തറവാട്ടിൽ പണിക്ക് വരുന്ന സ്ത്രീയുടേതാണെന്നും ഞാൻ ടൗണിലേക്ക് വരുന്നുണ്ട് എന്നറിഞ്ഞപ്പോൾ ശരിയാക്കാൻ തന്നതാണെന്നും മാത്രം പറഞ്ഞു. “ഇതെന്താ സാധനം” അറിയാത്ത ഭാവത്തിൽ ഞാൻ അനന്തുവിനോട് ചോദിച്ചു.
“കണ്ണാ ഇത് അരഞ്ഞാണമാണ് എത്രയോ കാലപ്പഴക്കമുണ്ടിതിന്, ഏതായാലും നേരെയാക്കാൻ പറ്റില്ല. കൂടാതെ സാധനം വില കുറഞ്ഞ വെള്ളിയിലുമാണ് ഉണ്ടാക്കിയിരിക്കുന്നത്.” എന്നാൽ ശരി ഞാൻ അരഞ്ഞാണം തിരികെ വാങ്ങിച്ചു. അവനോട് യാത്ര പറഞ്ഞിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *