അസ്മിന

Posted by

ഞങ്ങൾ പെട്ടന്ന് തന്നെ കൂട്ടായി. അസ്മിന അമ്പലപ്പാറക്കാരിയായിരുന്നു.15-ാമത്തെ വയസ്സിൽ കല്യാണം കഴിഞ്ഞു. പൊന്നാനിക്കായിരുന്നു കെട്ടിച്ചു വിട്ടത് കല്യാണം കഴിഞ്ഞ് മൂന്നാം മാസം ഗൾഫിലേക്ക് പോയ കെട്ടിയവൻ പിന്നെ തിരിച്ച് വന്നില്ല .അയാൾക്ക് അവിടെ വേറെ ഭാര്യയും കുട്ടികളും ഉണ്ടെന്നാണ് പറഞ്ഞ് കേട്ടത് . 2 വർഷത്തിനുള്ളിൽ അയാൾ ഗൾഫിൽ നിന്ന് കത്തെഴുതി , അവിടുത്തെ മഹല്ല് കമ്മിറ്റിക്ക് .അസ്മിനയെ അയാൾ കത്തിലൂടെ മൊഴിചൊല്ലി.അങ്ങനെ ആ ബന്ധം എന്നെന്നേക്കുമായി അവസാനിച്ചു.
“താത്തയുടെ വീട്ടിൽ വേറെ ആരൊക്കെയുണ്ട് “? ഞാൻ ചോദിച്ചു
“പറയാൻ മാത്രം ബന്ധുക്കളൊന്നുമില്ല അങ്ങേരുടെ വീടിനടുത്തുള്ള റാഷിദ വക്കീലാണ് ഈ മമ്മദിക്കാന്റെ പുരയിടം വാങ്ങിയത് അവർ ഗൾഫിൽ വക്കീലാണ് . അങ്ങേരെന്നെ മൊഴിച്ചൊല്ലിയപ്പോൾ എനിക്ക് ഒരാശ്രയം തന്നത് റാഷിദയുടെ ഉമ്മയായിരുന്നു . അങ്ങിനെ ഞാനവരോടൊപ്പം കൂടി. ഇപ്പോൾ അവരെല്ലാവരും ഗൾഫിലാണ് ”
“ആ വീട്ടിൽ ഒറ്റയ്ക്കിരിക്കാൻ താത്തയ്ക്ക് പേടിയില്ലേ?”
“കണ്ണാ ഇതുവരേയും ഞാൻ ഒറ്റയ്ക്കാണ് ജീവിച്ചത്, എന്നാൽ സത്യം പറയട്ടെ നല്ല പേടിയുണ്ടായിരുന്നു . രാത്രി കിടക്കുമ്പോൾ ബെഡ്ഡിന് അടിയിൽ ഒരു വാക്കത്തിയും വെച്ചാണ് ഞാൻ ഉറങ്ങിയിരുന്നത്. ആകെയുണ്ടായിരുന്ന ഒരു സമാധാനം വീട് പുറത്താരുടേയും നോട്ടത്തിൽ പെട്ടന്ന് പെടില്ല എന്നുള്ളത് തന്നെയായിരുന്നു . ഇനി മുതൽ എനിക്ക് പേടിക്കാതെ ഉറങ്ങാമല്ലോ. തൊട്ടടുത്തു തന്നെ കണ്ണനില്ലേ.”
വേറെ കല്യാണം കഴിക്കാത്തതെന്താ? കണ്ണൻ ചോദിച്ചു
“യാ അള്ളാ ഈ ചെക്കന് ഇതെന്തൊക്കെ അറിയണം” താത്ത തലയിൽ കൈവച്ചു കൊണ്ട് പറഞ്ഞു .”
” പറ ഇത്ത ” കണ്ണൻ നിർബന്ധിച്ചു.
“കണ്ണാ എനിയ്ക്ക് ഇപ്പോൾ വയസ്സ് 38 ആയി, കൂടാതെ ആരോരും ഇല്ലാത്തവളും ഇതൊക്കെകണ്ടറിഞ്ഞ് ആരെങ്കിലും വന്നാൽ തന്നെ ഏതാണ്ട് 50 വയസ്സിനു മുകളിൽ പ്രായം വരുന്ന വല്ല കിളവന്മാരുമായിരിക്കും, എനിയ്ക്കൊന്നും വയ്യ ”
വർത്തമാനം പറഞ്ഞ് സമയം പോയതറിഞ്ഞില്ല കഞ്ഞി തയ്യാറായി, ഇത്ത ഡൈനിംങ്ങ് ടേബിളിൽ ഭക്ഷണം വിളമ്പി.
” ഇത്ത കഴിക്കുന്നില്ലേ, വാ നമുക്കൊരുമിച്ചിരുന്ന് കഴിക്കാം” ഞാൻ അസ്മിനയെ ക്ഷണിച്ചു
“വേണ്ട കണ്ണാ ഞാൻ കഴിച്ചിട്ടാ വന്നത് ഉച്ചയ്ക്ക് വെച്ച ചോറും കറികളും ബാക്കി ഉണ്ടായിരുന്നു ഞാൻ അത് വരുന്ന വഴിക്ക് കഴിച്ചു ”
ഞാൻ ഭക്ഷണം കഴിച്ചു തീർത്തു ,ഉമ്മറത്തേക്ക് പോയിരുന്നു. അസ്മിന അകത്ത് പാത്രങ്ങൾ കഴുകി വയ്ക്കുന്ന തിരക്കിലായിരുന്നു. ഞാൻ പതിയെ കുളക്കടവിലേക്ക് ഇറങ്ങി ഉമ്മറത്ത് നിന്ന് ആകെ 6 മീറ്റർ അകലെയായിരുന്നു കടവ്.കടവിലിരുന്ന് ഞാൻ കയ്യിലുണ്ടായിരുന്ന ഒരു സിഗരറ്റിന് തീ കൊടുത്തു. നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു , എവിടെയൊ മഴ പെയ്യുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *