കോബ്രാ ഹില്‍സിലെ നിധി 4 [smitha]

Posted by

കോബ്രാ ഹില്‍സിലെ നിധി 4

Cobra Hillsile Nidhi Part 4 Author : [—smitha—]  click here to all parts

 

ഗ്രാനീ, ഒരു കഥകൂടി,”
ദിവ്യ മുത്തശ്ശിയോട് പറഞ്ഞു.
നിലാവെളിച്ചത്തില്‍ അവര്‍ ദിവ്യയുടെ അനന്യ സൌന്ദര്യത്തിലേക്ക് ഒരു നിമിഷം നോക്കി.
കോബ്രാഹില്‍സിനപ്പുറത്ത് നിന്ന്‍ കാറ്റിളകി നദീതീരത്തെക്ക് വന്നു.
ദിവ്യയുടെ മുടിയിഴകളെ കാറ്റുലച്ചു.
ചുവന്ന ടോപ്പില്‍, കടും നീല ജീന്‍സില്‍ ആസക്തികളിളകി മറിയുന്ന അവളുടെ സൌന്ദര്യത്തിന്‍റെ ലാവണ്യത്തെ കാറ്റ് പുല്‍കിപ്പുണര്‍ന്നു.
“ഒന്നിലേറെ കഥകേള്‍ക്കാന്‍ നീയിപ്പം കൊച്ചുകുട്ടിയോന്നുമല്ല,”
മുത്തശ്ശി പറഞ്ഞു.
“മാത്രമല്ല എന്‍റെ കളക്ഷന്‍സൊക്കെ ഏതാണ്ട് തീര്‍ന്നു. കഥാസരിത് സാഗരവും വിക്രമാദിത്യന്‍ കഥകളും എത്രയോ തവണ പറഞ്ഞു കഴിഞ്ഞു.”
“ഓ, എന്തായിത് ഗ്രാനീ, ഒന്നു കൂടി,”
അവള്‍ പിമ്പിലൂടെ മുത്തശ്ശിയെ ആലിംഗനം ചെയ്ത് കവിള്‍ അവരുടെ പിന്‍കഴുത്തില്‍ അമര്‍ത്തി.
“വലുതായി നീ,”
മുത്തശ്ശി തുടര്‍ന്നു.
“കഥകളൊക്കെ കഴിഞ്ഞു. ഇനി നിന്‍റെയീ പ്രായത്തില്‍ കാര്യമാണ് നടക്കേണ്ടത്.”
“കാര്യമോ? എന്ത് കാര്യം?”
“ഞാന്‍ പറയാറുള്ള കഥകളിലെ രാജകുമാരിയോടൊത്ത് ഒരു രാജകുമാരനെ ഇപ്പോഴും കാണില്ലേ?”
അവര്‍ ദുവ്യയുടെ നേരെ തിരിഞ്ഞ് അവളുടെ മുഖം തന്‍റെ കൈകളിലെടുത്തു.
“സുന്ദരന്‍, കരുത്തന്‍, തേജസ്വി, ആരെയും മോഹിപ്പിക്കുന്നവന്‍, ധീരന്‍. കഥകളിലെ ഈ രാജകുമാരനെ എന്‍റെ മോള്‍ടെ കൂടെക്കാണാനാണ് എന്‍റെ ആഗ്രഹം.”
“കഥയിലേത് പോലെ ഗുണങ്ങളുള്ളോരൊന്നും ലോകത്തില്ല എന്‍റെ ഗ്രാനീ, റിയല്‍ ലൈഫില്‍.”
“ആരുപറഞ്ഞു?”
മുത്തശ്ശി ചോദിച്ചു.
“നിന്നെപ്പോലെ ഒരു അപ്സരസുന്ദരിയുണ്ടെങ്കില്‍, സല്‍ഗുണങ്ങളുളള ഒരു പെണ്ണുണ്ടെങ്കില്‍, ലോകത്തെവിടെയെങ്കിലും കാണും കുട്ടീ, ഈ ഗുണങ്ങള്‍ക്കൊക്കെ അനുരൂപനായ ഒരു രാജകുമാരന്‍.”
“ഉം…മമ്മിയോട് ചോദിച്ചാലറിയാം ഗ്രാനീടെ രാജകുമാരീടെ സല്‍ഗുണങ്ങള്‍!”
ദിവ്യ ചിരിച്ചു.
“മമ്മിയെന്നെ ഹിറ്റ്‌ലിസ്റ്റില്‍ ഇട്ടെക്കുവാ. സല്‍ഗുണങ്ങളുടെ കൂടുതല്‍ കൊണ്ട്.”

Leave a Reply

Your email address will not be published.