കന്യാമഠത്തിലെ കതിനകുറ്റികള്‍ [ വെടിക്കെട്ട്‌ ]

Posted by

 കൂടെയുള്ള പിള്ളേര്‍ മുഴുവന്‍ ക്യാന്റീനിലും പുല്‍ മൈതാനികളിലും പ്രണയ സല്ലാപത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ ഞാന്‍ പലപ്പോഴും ഉറങ്ങാതിരിക്കാന്‍ കോളേജില്‍ കണ്ണ് തുറന്നു പിടിച്ചു കൊണ്ടിരുന്നു… ഉറക്കമായിരുന്നു എന്റെ ഏറ്റവും വലിയ ശാപം… എങ്ങാനും ഉറങ്ങിപ്പോയാല്‍ ഞാന്‍ കോളേജില്‍ നാറുമെന്നുള്ള കാര്യം ഉറപ്പായിരുന്നു… പക്ഷെ എന്നെ, എന്റെ ഉറക്കത്തെ കടിഞ്ഞാണിടാന്‍ എനിക്ക് കഴിഞ്ഞിരുന്നതുകൊണ്ടും, വാര്‍ഡന്‍ എനിക്ക് ഒരു സിംഗിള്‍ റൂം അറ്റാച്ച്ഡ്‌ തന്നിരുന്നത് കൊണ്ടും ഞാന്‍ എന്റെ സ്ഥിതി മറച്ചു വച്ചുകൊണ്ട് കഷ്ടപ്പെട്ട് പഠിച്ചു..

അങ്ങനെ പ്രീഡിഗ്രി ആദ്യ വർഷം കഴിഞ്ഞു ഞാന്‍ വീട്ടിലേക്ക് വണ്ടി കയറി… ബസ്സിലും ഉറങ്ങാതെ ഞാന്‍ പിടിച്ചിരിക്കുമായിരുന്നു… വല്ലപ്പോഴും മാത്രം വീട്ടിലേക്ക് വണ്ടി കയരിയിരുന്നതുകൊണ്ട് പിന്നെ അതും ഒരു ബുദ്ധിമുട്ടായിരുന്നില്ല…എന്നാല്‍ ഇത്തവണ വീട്ടില്‍ ചെല്ലുമ്പോള്‍ അവിടത്തെ സ്ഥിതി പരിതാപകരമായിരുന്നു…അപ്പന്റെ കാപ്പിയും ഏലവുമെല്ലാം അപ്പനെ ചതിച്ച വര്‍ഷമായിരുന്നു അത്… വീട് പിന്നെയും അരപ്പട്ടിണിയിലെക്ക് നടന്ന കാലം..

അവധിയുടെ ദിനങ്ങളില്‍ വീട്ടില്‍ നടക്കുമ്പോഴാണ് അപ്പന്‍ ഒരു ദിവസം എന്നോടു സംസാരിക്കണം എന്ന് പറഞ്ഞത്..

എന്നോടു സംസാരിക്കാന്‍ അപ്പന്‍ എന്തിനാണ് മുഖവുരയിടുന്നതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു…

എന്നോടു അന്ന്‍ അപ്പന്‍ എല്ലാം പറഞ്ഞു… എന്റെ ജനനത്തിന്റെ കഥയും അപ്പന്‍റെ നേര്‍ച്ചയുമെല്ലാം… കൂട്ടത്തില്‍ ഇപ്പോഴത്തെ കഷ്ടകാലം മോളെ അപ്പന്‍ പറഞ്ഞയയ്ക്കാത്തത് കാരണമാണെന്നും അപ്പന്‍ സംസാരിച്ചു…

“ഷീന മോളെ പറഞ്ഞയയ്ക്കണമെന്നു ആഗ്രഹിച്ചിട്ടല്ല… കര്‍ത്താവിനു അപ്പന്‍ വാക്ക് കൊടുത്തുപോയില്ലേ” അപ്പന്‍ അവളോടു പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *