സാജിദിന്‍റെ ഹൂറി 2 [റെനില്‍]

Posted by

അതല്ല മാഷേ ഇവിടെ നമ്മക്ക് മൂന്ന്മാസം കൊണ്ടുണ്ടാക്കാൻ പറ്റുന്നത് ആട ഒര് മാസം കൊണ്ട് ഇണ്ടാക്കാം ഈ കാലത്ത് ഏടേം മുമ്പിലെത്തണ്ടെ കായല്ലെ
ആ അതും ശരിയാ പണമില്ലാതെ ഈ കാലത്ത് ജീവിക്കാൻ പറ്റില്ല
ഇനിക്ക് കടി എന്താ വേണ്ടേ സാജി ദാമോദരൻ നായർ ചോദിച്ചു
ഇങ്ങള് രണ്ട് ചൂട് പയം പൊരിഇങ്ങെട്ത്തോ ദാമേട്ടാ
അല്ല മാഷേ സുധീഷ് ഇങ്ങോട്ട് വെരലൊന്നുല്ലെ സാജിദ് കുറുപ്പ് മാഷോട് ചോദിച്ചു
ഇല്ല അവനും അവളും ബാഗ്ലൂരിൽ തന്നെയാ വന്നിട്ടിപ്പോ ആറ് മാസം കഴിഞ്ഞു രണ്ട് ദിവസം മുന്നേ വിളിച്ചിരുന്നു
ഞാനും കൊറേയായി വിളിച്ചിട്ട്
ആ മക്കള് ഉണ്ടാകും വരെ ഞാനും അവളും മാത്രമല്ലെ ഉണ്ടായിരുന്നുള്ളു അവര് വലുതായി കുടുംബമായി ഇപ്പോഴും എനിക്ക് കൂട്ട് അവള് മാത്രം കുറുപ്പ് മാഷ് ഒര ദീർഘ നിശ്വാസം പുറപ്പെടുവിച്ചു
അനക്ക് കടി ഒന്നും വേണ്ടേ സാജികുട്ടി നല്ല ചൂട് പൊറോട്ടേം പോത്തുണ്ട് ഒരു പ്ലേറ്റ് എടുക്കട്ടെ ദാമോദരൻ നായർ ചോദിച്ചു
വേണ്ട ദാമേട്ടാ ഇങ്ങള് രണ്ട് ചൂട് പയം പൊരി ഇങ്ങോട്ട് എട്ക്ക്
ഇനിക്കും ഒന്ന് അജിത്ത് പറഞ്ഞു
എന്നാ ഞാൻ പോട്ടേ സാജിദേ വീട്ടില് കാർത്ത്യാനി ഒറ്റക്കാ ദാമോദരാ ആ പൊതി ഇങ്ങ് എട്ക്ക്
ദാമോദരൻ ടേബിളിൽ കെട്ടിവച്ചിരിക്കുന്ന പൊതി കുറുപ്പ് മാഷിന് നേരെ നീട്ടി
എത്രായി പോക്കറ്റിൽ കൈ ഇട്ടുകൊണ്ട് കുറുപ്പ് മാഷ് ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *