ആകാശം ഭൂമിയെ പ്രണയിക്കുന്നു 2 [ജോയ്സ്]

Posted by

അവനെ അഭിമുഖീകരിച്ച് സംസാരിക്കാന്‍ മുകളിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ അവന്‍ നീരസം കലര്‍ന്ന മുഖത്തോടെ താഴേക്കിറങ്ങി വന്നു.
“ഷെല്ലി ട്വെല്‍ത്ത് ബി യില്‍ അല്ലേ?”
“അതെ.”
“പിന്നെന്താ ക്ലാസ്സില്‍ കേറാതിരുന്നെ?”
അവന്‍ ഉത്തരം പറയാതെ അവളുടെ മുഖത്തുനിന്നും നോട്ടം മാറ്റി. ശ്രീദേവി അവന്‍റെ ഇടതു കൈത്തലം ശ്രദ്ധിച്ചു. ഉണങ്ങിയ പഴയ മുറിപ്പാടുകള്‍.
“ഐ തിങ്ക്‌ യൂ ഹേര്‍ഡ് മൈ ക്വസ്റ്റ്യന്‍.”
“യാ.”
“ദെന്‍? വെന്‍ എ ക്വസ്റ്റ്യന്‍ ഈസ്‌ ആസ്റ്റ്, ആര്‍ യൂ നോട്ട് സപ്പോസ്ഡ് റ്റു ആന്‍സര്‍?”
ശ്രീദേവിയുടെ ഉറച്ച വാക്കുകള്‍ക്കു മുമ്പില്‍ പ്രതിരോധം തകര്‍ന്ന്‍ ഷെല്ലി അവളെ നോക്കി.
“ഈ പീരിയഡ് എന്താണ്?”
“ലൈബ്രറി.”
ശ്രീദേവി ചിന്തിച്ചു: തനിക്കിപ്പോള്‍ ലിഷര്‍ ആണ്. ഈ അവസരം പ്രയോജനപ്പെടുത്തിക്കൂടെ? താന്‍ ഇന്നലെ പ്രാര്‍ഥിച്ച്, തീരുമാനിച്ച കാര്യം ഇന്നു തന്നെ, ഇപ്പോള്‍ ത്തന്നെ തുടങ്ങിക്കൂടെ?
“എന്‍റെ ശിവനേ?” ഇന്നലെ ഷാരോണിനോടൊപ്പം തന്‍റെ ഇഷ്ട്ടദൈവത്തിന്‍റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ താന്‍ ഉള്ളുരുകി പ്രാര്‍ഥിച്ചു. “എന്‍റെ കണ്മുമ്പില്‍ ഒരു ജീവിതം തകരുന്നത് ഞാന്‍ കാണുന്നു. അത് കണ്ടില്ലെന്നു നടിച്ച് ഒഴിഞ്ഞുമാറി നടക്കാന്‍ എനിക്കാവില്ല, ഭഗവാനെ. എന്‍റെ മോനേക്കാള്‍ ഒന്നോ രണ്ടോ വയസ്സ് മാത്രമേ അവന് കൂടുതലുള്ളൂ. ആ കുട്ടിയെ നേരെവഴിക്ക് കൊണ്ടുവരാന്‍ എന്നെ പ്രാപ്തയാക്കേണമേ…”
“മാഡം സാറിനെയോര്‍ത്താണോ പ്രാര്‍ഥിച്ചേ?” ക്ഷേത്രത്തില്‍ നിന്ന്‍ തിരിച്ചുനടക്കവേ ഷാരോണ്‍ ചോദിച്ചു.
ശ്രീദേവി ശാസിക്കുന്ന രീതിയില്‍ അവളെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *