ആകാശം ഭൂമിയെ പ്രണയിക്കുന്നു 2 [ജോയ്സ്]

Posted by

പന്ത്രണ്ട് ബീയില്‍ നിന്ന്‍ ക്ലാസ് കഴിഞ്ഞ് സ്റ്റേയര്‍ വഴി താഴേക്കിറങ്ങുകയായിരുന്നു ശ്രീദേവി. സംതൃപ്തി തോന്നി. ‘ഓഡ് ഓണ്‍ എ ഗ്രേഷ്യന്‍ ഏണ്‍’ ആണ് പഠിപ്പിച്ചത്. ലോക സാഹിത്യത്തിലെ നിത്യവിസ്മയങ്ങളിലോന്നായ ജോണ്‍ കീറ്റ്സിന്‍റെ ഏറ്റവും പ്രസിദ്ധമായ കവിതകളില്‍ ഒന്ന്. എത്ര ശാന്തരായിരുന്നു കുട്ടികള്‍! താന്‍ പറയുന്ന ഓരോ വാക്കും ഹൃദയത്തിലേക്ക് ആഗിരണം ചെയ്യാനിരിക്കുന്നത് പോലെ. പ്രത്യേകിച്ചും ആണ്‍കുട്ടികള്‍. ഷാരോണിനോട്‌ പറഞ്ഞാല്‍ അവള്‍ പറയും ആണ്‍കുട്ടികള്‍ക്ക് അതിസുന്ദരിയായ അധ്യാപികയോട് കലശലായ പ്രണയം തോന്നിയിട്ടാണ് അവര്‍ ശ്വാസമടക്കി ശ്രദ്ധിച്ച് ക്ലാസ്സിലിരുന്നതെന്ന്‍. അത് എന്തെങ്കിലുമാകട്ടെ. കുട്ടികള്‍ തന്നെ രഹസ്യമായി എങ്ങനെ കാണുന്നു എന്നത് തന്‍റെ വിഷയമല്ല. മിക്കവാറും പതിനെട്ട് വയസ്സ് പൂര്‍ത്തിയായവരാണ്. മറ്റുള്ളവരെ എങ്ങനെ നോക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. ഏതായാലും ബഹുമാനമായല്ലാതെ മറ്റൊന്നും തനിക്ക് തോന്നിയിട്ടില്ല.
സ്റ്റേയര്‍ ഇറങ്ങി താഴെയെത്തിയപ്പോള്‍ പൊടുന്നനെ ശ്രീദേവി നിന്നു.
ഷെല്ലി അലക്സ്!
പന്ത്രണ്ട് ബി യിലെ വിദ്യാര്‍ഥി. ഇന്നലെ ജനലിലൂടെ നോക്കിയപ്പോള്‍ കണ്ട, കൈത്തണ്ടയില്‍ മയക്ക് മരുന്ന്‍ കുത്തിവെയ്ക്കുന്നതായി താന്‍ കണ്ട ആ ചെറുപ്പ ക്കാരന്‍ ഇവനാണ്.
അവന്‍ തന്നെ ഗൌനിക്കാതെ പടികള്‍ കയറി മുകളിലേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ ശ്രീദേവി തിരിഞ്ഞുനിന്നു.
“ഷെല്ലി,” അവള്‍ വിളിച്ചു. “ഷെല്ലി അലക്സ്.”
രണ്ടുമൂന്നു പടികള്‍ കയറിക്കഴിഞ്ഞിരുന്ന ഷെല്ലി വിളികേട്ട് തിരിഞ്ഞു നിന്നു. ചോദ്യരൂപത്തില്‍ ശ്രീദേവിയെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *