പൊങ്ങുതടി – 4 (ഋഷി)

Posted by

പൊങ്ങുതടി 4 by ഋഷി

Ponguthadi 4 bY Rishi | PREVIOUS

ശങ്കരേട്ടന്റെ മുറിയിൽ പോയി. ഏട്ടന്റെ കൂടെ ഹെഡ് മാസ്റ്റർ ഉണ്ടായിരുന്നു. ഏട്ടൻ പുരികം ഉയർത്തി. ഞാൻ തള്ളവിരൽ പൊക്കി കാണിച്ചു.
ഡ്രോയിങ് മാഷ് എങ്ങിനെയുണ്ട്? ഏട്ടൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
കുട്ട്യോൾക്ക് ഇഷ്ടായി.. ഹെഡ് മാസ്റ്റർ പറഞ്ഞു.
ഞാൻ ക്ലാസ്സിലേക്കു പോണു. രണ്ടു പേരും തലയാട്ടി.
അന്നത്തെ രണ്ടു ക്ലാസ്സുകളും ഞാൻ ആസ്വദിച്ചു. കുട്ടികളുടെ തലച്ചോർ സ്പോഞ്ച് പോലെ. ആദ്യത്തെ അകൽച്ച മാറിയപ്പോൾ അവർ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി. രസകരമായ കാര്യം, വിഷയം ചിത്രം വര മാത്രമല്ല, പിന്നെ ഫൊട്ടോഗ്രാഫി, സിനിമ, സാഹിത്യം, പ്രത്യേകിച്ചും കുറച്ചു കൂടി വലിയ ക്ലാസ്സുകളിൽ. പിന്നെ ഒരു കാര്യത്തിലും വലിയ കടുംപിടുത്തം ഒന്നും ഇല്ലാത്തതിനാൽ എന്നെ ഒരു മുതിർന്ന കൂട്ടുകാരൻ ആയിട്ടാ ണ് കുട്ടികൾ കണ്ടത് എന്നു തോന്നുന്നു.
ഉച്ചയ്ക്ക് അടുത്തുള്ള ഭഗവതി വിലാസം ടീ ഷോപ്പിൽ നിന്ന് മീൻ കൂട്ടാനും ചോറുമടിച്ചു. കുറച്ചു നേരം ഹെഡ് മാസ്റ്ററെ സഹായിച്ചു. പിന്നെ വീട്ടിൽ പോയി നന്നായി ഉറങ്ങി.
വൈകുന്നേരം ഏടത്തിയുടെ ചായയും പരിപ്പുവടകളും തട്ടി. കുസൃതി ഒന്നും കാട്ടിയില്ല. ഏടത്തി അടുത്തു നിന്ന് എന്റെ മുടിയിലും തോളിലും തലോടി. വിരലുകളിലൂടെ ഏടത്തിയുടെ വാത്സല്യവും, സ്നേഹവും എനിക്കനുഭവപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *