ഞാൻ ചാർളി 5 ഇടവേള കഴിഞ്ഞ്

Posted by

ഞാൻ ചാർളി – 5 ഇടവേള കഴിഞ്ഞ്

Njan Charlie Part 5 Author:Charlie | PREVIOUS

ഞാൻ ചാർളി 5 ഇടവേള കഴിഞ്ഞ്……..

പെട്ടെന്ന് ഞാൻ വെപ്രാളം പിടിച്ച് ചാടി എണീറ്റു. ഹോസ്പിറ്റലിൽ ബെഡിൽ ആണ് ഞാൻ. പെട്ടെന്ന് ഞാൻ സ്വബോധത്തിലേക്ക്‌ തിരികെ വന്നു. അല്ലാ ഞാൻ എങ്ങനെ ബെഡ്ഡില് എത്തി. നോക്കിയപ്പോ കയ്യിൽ ട്രിപ്പും ഇട്ടുണ്ട്. അപ്പോ അവളെവിടെ അവള് കണ്ണ് തുറന്നോ..?!.. അവൽക്കെങ്ങനെ ഉണ്ട് ഇങ്ങനെ ചിന്തിച്ച് കൊണ്ട് ചുറ്റും നോക്കിയപ്പോ തൊട്ടടുത്ത് തന്നെ ഇരിക്കുന്ന ചങ്കുകളെ കണ്ടതും ഞാൻ ചോദിച്ചു……

അവൾക്ക് എങ്ങനുണ്ടെട…..?…

ഞാൻ പറഞ്ഞ കാര്യം നിങ്ങള് ചെയ്തോ..?… അതോ നിങ്ങൾക്ക് …?.. എന്ന് ചോദിച്ചതും അവന്മാര് രണ്ടുപേരും എന്റെ അടുത്ത് വന്ന് കട്ടിലിൽ ഇരുന്ന് എന്റെ കയ്യിൽ പിടിച്ചു.

അഷറഫ്: ഇതുവരെ ഐസിയുവിൽ നിന്നും മാറ്റിയിട്ടില്ല. കോൻശ്യസ് ആയിട്ടില്ലട.

എന്റെ കണ്ണുകളിൽ ഒരു നനവ് പടർന്നു.

ഞാൻ: എനിക്കെന്താ പറ്റിയെത് എന്നെ എന്തിനാട ഇവിടെ കിടത്തിയേക്കുന്നെ..?..!

അനീഷ്: അടിപൊളി… ഇന്നലെ രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ട്‌ രാവിലെ കസേരയിൽ ഇരുന്ന് തന്നെ മയങ്ങി വീണു. അങ്ങനെ നഴ്സ് മാർ നോക്കിയപ്പോ ബിപി കൂടിയത് കൊണ്ടാണ് പിന്നെ ക്ഷീണവും എന്ന് പറഞ്ഞ് ഇവിടെ കൊണ്ട് കിടത്തി ട്രിപ്പ് ഇട്ടു. 3 മണിയൊക്കെ ആയിട്ടെ എഴുന്നേൾക്കൂ എന്ന് പറഞ്ഞ് അവരു പോയി…..

Leave a Reply

Your email address will not be published.