പ്രകാശം പരത്തുന്നവള്‍ – ആമുഖം [മന്ദന്‍രാജ]

Posted by

പ്രകാശം പരത്തുന്നവള്‍ – “ആമുഖം”

Prakasham Parathunnaval – INTRO Author: മന്ദന്‍രാജ

കടലിലെ തിരമാലകള്‍ പോലെ അവളുടെ ചോദ്യം എന്‍റെ ശിരസ്സില്‍ അലതല്ലി കൊണ്ടിരിക്കുന്നു .

‘ ബാസ്റിന്‍ …. നിന്നെ ഞങ്ങള്‍ ഇടക്കിടക്ക് വിളിക്കുന്നത് ഈ ബിസിനസിന്‍റെയും ഒക്കെ ടെന്‍ഷനില്‍ നിന്ന് ഒരു റിലാക്സേഷന്‍ കിട്ടാനാണ്‌ … ഇപ്പൊ ഇപ്പൊ നിന്നെ വിളിക്കാനും മടി … എന്താടാ നീയിങ്ങനെ ? പൈസ വല്ലതും വേണോ ?” ഇന്നലെ കൂടി ദുബായില്‍ നിന്ന് റോജര്‍ വിളിച്ചപ്പോള്‍ പറഞ്ഞതാണ്

റോജി , ദുബായില്‍ ബിസിനെസ് നടത്തുന്നു . പണത്തിന്റെ അഹങ്കാരം ഒന്നും അവനില്ല … ഇടക്കിടക്ക് വിളിക്കുംഅങ്ങോട്ട്‌ ചെല്ലാന്‍ ,വിസിറ്റിംഗ് വിസ വേണേല്‍ എപ്പോഴും റെഡി . പക്ഷെ പോകാന്‍ തോന്നിയിട്ടില്ല .ബോറടിപ്പിക്കുന്ന ഈ ജീവിത ചൂടിന്‍റെ ഇടയില്‍ നിന്നൊരു ഇടവേള , പലപ്പോഴും അതാഗ്രഹിച്ചിട്ടുണ്ടെങ്കിലും .. ഇനിയിപ്പോ ഒട്ടുംപോകണമെന്നില്ല .. .. കാരണം അവളവിടെ ഉണ്ട് … അവള്‍ അനുപമ . തിളങ്ങുന്ന കണ്ണുകള്‍ ഉള്ള പ്രകാശം പരത്തുന്ന പെണ്‍കുട്ടി.

” ചുണ്ടല്‍ ..ചുണ്ടല്‍ … ആ സാര്‍ .. റൊമ്പ നളായിടിച് പാത്ത് … എന്നാ ഊരുക്ക് പോയിരുന്തതാ?”

” എന്നാ കുമാറെ … കച്ചവടം എങ്ങനെ ഉണ്ട് ?”

” പറവായിലെ സാര്‍ ”

” തങ്കച്ചി എന്നാ പറയുന്നെടാ ?”

” കൊയപ്പം ഇല്ല … സാര്‍ … പ്ലാസ്ടര്‍ അടുത്ത വാരം വെട്ടം ”

കുമാറിന് ഞാനൊരു അഞ്ഞൂറ് രൂപയെടുത്തു കൊടുത്തു , ഉണ്ടായിട്ടല്ല ..പാവം .. അമ്മ ഇവിടെ ചുണ്ടലും ബജിയും ഉണ്ടാക്കി വിക്കുന്നുണ്ട് .. നേരത്തെ ബീച്ചില്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ വീട്ടില്‍ ഉണ്ടാക്കി ഇവിടെ വിക്കും . കെട്ടിയോന്‍ മരിച്ചതില്‍ പിന്നെ കുമാറും അനിയത്തീം അമ്മയും .. നേരത്തെ മൂന്നാറ്റില്‍ നിന്ന് ഇവിടെ വന്നവരാണ് . അത് കൊണ്ട് തന്നെ ഞാന്‍ കുമാറിനോട് തമിഴ് പറയാറില്ല .

Leave a Reply

Your email address will not be published. Required fields are marked *