Life at its Best…7 [ Dark Lord ]

Posted by

അയാൾ അവനെ സമാധാനിപ്പിക്കാൻ നോക്കി. പുള്ളിക്കാരൻ ഒരു കുപ്പിയെടുത്ത് രണ്ടുപേരും കൂടി ബാല്ക്കണിയിൽ ഇരുന്നു ഒരോന്നടിക്കാൻ തുടങ്ങി.

അച്ഛൻ“ എടാ പറയുന്നത് എത്ര മണ്ടത്തരമാണോന്നറിയില്ല എന്നാലും നമ്മുടെ ഇവിടെയൊക്കെ സ്ഥിരം കാണുന്ന പോലെ, അവരുടെ കമ്പനിയിലെ ആരേം സ്വാധീനിക്കാൻ പറ്റില്ലേ? ”

രാജേഷ് “ അച്ഛനെന്താണുദ്ദെശിച്ചേ?”

അച്ഛൻ: “എടാ ഈ കൈമടക്കോ, കുപ്പിയ്യൊ അങ്ങനെ വല്ലതും?”

രാജേഷ് “ [ചിരിച്ചുകൊണ്ട്] എന്റെ പൊന്നച്ഛാ, അവർ സ്വിസ്സ് കാരാണ്‌, നമ്മുടെ നാട്ടിലെ ഒരു ലക്ഷം തന്നെ അവർക്കൊന്നുമല്ല. പിന്നെ ആരേന്ന് പറഞ്ഞ് സ്വാധീനിക്കാനാ?”

അച്ഛൻ “എടാ എന്നാൽ ഇവിടെ ഇപ്പൊ താമസിക്കുന്ന ആൾടെ ബാക്ക്ഗ്രൌണ്ട് നോക്കെടാ, അയാൾക്ക് വല്ല വീക്നെസ്സ്…[മുഴുവിപ്പിച്ചില്ല]”

രാജേഷ് “ബെസ്റ്റ് അച്ഛൻ. പെണ്ണിനെ കൂട്ടീകൊടുക്കാനാണോ?”

ഇതും കേട്ടൂ കൊണ്ട് രശ്മി സ്നാക്സുമായി വന്നു. അവളും അവരുടെ കൂടെയിരുന്നു, അവളൂടെ ഗ്ളസ്സിലെ വിസ്കി പതുക്കെ കുടിച്ചുകൊണ്ട് പറഞ്ഞു ‘അല്ല രാജേട്ട, അച്ഛൻ പറഞ്ഞത് കമ്പ്ളീറ്റായി എഴുതി തള്ളണ്ട. സംഭവം നടക്കാത്ത ഏർപ്പാടൊന്നുമല്ലല്ലോ.“

Leave a Reply

Your email address will not be published. Required fields are marked *