വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Posted by

അച്ചാച്ചനോക്കെ ഉണ്ടായിരുന്നേല്‍ അവിടെ പോകാരുന്നു … ഇന്നും എങ്ങനാ മേരിയുടെ അടുത്തേക്ക് പോകുന്നെ …. ഇതു സമയത്താണോ തന്നെ ഇങ്ങോട്ടെടുക്കാന്‍ തോന്നിയത് ? അത് കഴിഞ്ഞിവരേം …നാട്ടില്‍ എന്ത് സന്തോഷം ആയിരുന്നു … ചേച്ചിയമ്മയുടെ ആ പഴയ പ്രസരിപ്പുള്ള , ചിരിക്കുന്ന , ആ സ്നേഹം തുളുബുന്ന മുഖം ഇപ്പോള്‍ മനസിലെയില്ല … ഓര്‍ക്കുമ്പോഴേ കടന്നു വരുന്നത് ഒരു ഭീകര രൂപം ..

ഓരോന്നാലോചിച്ച് കിടന്നുറങ്ങി പോയി .. ഉച്ചക്ക് പിള്ളേര്‍ വന്നു വിളിച്ചപ്പോള്‍ ആണ് എണീറ്റത് . മുഖം കഴുകി ചെന്നപ്പോള്‍ ചോറും കറിയും ഒക്കെ റെഡി . ചേച്ചി യമ്മയെ പാളി നോക്കിയപ്പോള്‍ കിച്ചനില്‍ നിന്ന് ആഹാരം കഴിക്കുന്നു . കിച്ചനില്‍ നിന്ന് പുറത്തേക്കിറങ്ങിയാല്‍ മറ്റൊരു റോഡാണ് . അല്‍പം നടക്കണം എന്നേയുള്ളൂ .. റോഡ്‌ വരെ പുല്‍ത്തകിടിയും മരങ്ങളും , അതില്‍ ഇരിപ്പിടങ്ങളും .. അടുത്തുള്ള വീട്ടുകാര്‍ ഒക്കെ വൈകുന്നേരങ്ങളില്‍ അവിടെ വന്നിരിക്കാറുണ്ട് . ജോജി ചോറുണ്ട്കഴിഞ്ഞു കിച്ചനിലൂടെ വാതില്‍ തുറന്നവിടെക്ക് പോയി .. ചെറിയ തനുപ്പുള്ളത് കൊണ്ട് വെയില്‍ ഒരു പ്രശ്നമല്ല … ചെറിയ വെയില്‍ അടിക്കുന്ന സ്ഥലത്തവന്‍ ഇരുന്നതെ പിള്ളേര്‍ ഓടി വന്നു .. ജോജി അവരെ മടിയിലിരുത്തി ഓരോന്ന് ചോദിക്കാന്‍ തുടങ്ങി .അച്ചു വന്നു നോക്കിയിട്ട് പോകുന്നതവന്‍ കണ്ടിരുന്നു .. പിള്ളേര്‍ പുല്‍ത്തകിടിയില്‍ ഓടിക്കളിക്കുന്നതും കണ്ട് സമയം പോയതറിഞ്ഞില്ല …അച്ചു മൂത്തവനെ ( മൂത്തവന്‍ അപ്പു , ഇളയത് അമ്മു …വിളിപ്പേരാണ് കേട്ടോ ) വിളിച്ചപ്പോള്‍ അവനോടി പോയി

” ജോപ്പാപ്പാ അമ്മ പറഞ്ഞു .. അലീസമ്മച്ചി വിളിച്ചാരുന്നു .. ഏതാണ്ട് മീറ്റിംഗ് ഉണ്ടെന്നു ..റെഡിയാകാന്‍ ”

ജോജി അകത്തേക്ക് അമ്മുവിനേയും എടുത്തു ചെന്നപ്പോള്‍ അച്ചുവിന്‍റെ മുറിയില്‍ നിന്ന് പിറുപിറുക്കല്‍ കേള്‍ക്കാം

Leave a Reply

Your email address will not be published. Required fields are marked *