വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Posted by

ആലീസിന്റെ വാക്കുകൾക്ക് എതിർ വാക്കുകൾ ഇല്ല . ഫിലിപ്പും ഇവരുടെ ഒരേയൊരു പെങ്ങൾ ജെസിയും ലണ്ടനിൽ ആണ് . ജോഷി നാട്ടിൽ ഉണ്ടായിരുന്ന ബിസിനസ് നടത്തുന്നു . അച്ചു എന്ന അശ്വതി നായർ ഭാര്യ .പിന്നെ രണ്ടു കുട്ടികൾ . ജാതി വേറെയാണെങ്കിലും അവർ തമ്മിൽ പ്രേമിച്ചു കല്യാണം കഴിച്ചു . ചേട്ടന്മാർ ആദ്യമൊന്നെതിർത്തെങ്കിലും അലീസമ്മച്ചി കൂടെ നിന്നതു കൊണ്ട് ആരും മറുവാക്ക് പറഞ്ഞില്ല . കെട്ടി വന്നതിൽ പിന്നെ ആർക്കു ഒന്നും പറയാനിട കൊടുത്തുമില്ല അച്ചു . ശാലീന സുന്ദരി . അച്ചുവിന്റെ വിവാഹം കഴിയുമ്പോൾ 24 വയസ് . കോളേജിൽ സീനിയർ ആയ ജോഷിയുമായുള്ള പ്രേമ വിവാഹം . കല്യാണം കഴിഞ്ഞു ജോഷിയുടെ ‘അമ്മ മരിച്ചതോടെ ജോക്കുട്ടൻ നാട്ടിലേക്കു വന്നു അപ്പന്റെ കൂടെ , താമസിയാതെ അപ്പനും മരിച്ചു . അതിൽ പിന്നെ ജോഷിയും അച്ചുവുമാണ് അവനെ വളർത്തിയത് .

‘ ‘ കൊളളാം അച്ചായാ …കുഞ്ഞേട്ടൻ എന്നെ കളിയാക്കി കൊന്നു …അതെന്നാത്തിനാ ഞാൻ കരയുവാന്നു പറഞ്ഞെ ” അച്ചു ഫോൺ ജോഷിയുടെ കയ്യിൽ കൊടുത്തു

” ഞാനെങ്ങും പറഞ്ഞില്ല …അല്ലെ അങ്ങേർക്കു അറിയത്തില്ലാത്ത പോലെ …ഇന്നാള് ബൈക്കേന്നു വീണിവന്‍റെ അല്പം തൊലി പോയപ്പോ എന്നതാരുന്നു ബഹളം ..അപ്പൊ അവരെല്ലാരും ഉണ്ടാരുന്നല്ലോ ‘

” എടാ …മോനെ ..നീ ചെല്ല് ” ജോഷി അവന്റെ തോളിൽ തട്ടി .

” എങ്കിൽ ശെരി എന്ന് പറഞ്ഞു അവൻ തിരിഞ്ഞു നോക്കാതെ നടന്നു .

ജോഷി കണ്ണീർ ഒളിപ്പിച്ചു നിക്കുന്ന അച്ചുവിനെ ചേർത്ത് പിടിച്ചു .

” അച്ചായാ …അവൻ ഒന്ന് പറഞ്ഞു പോലുമില്ലല്ലോ …തിരിഞ്ഞു നോക്കുന്നു പോലുമില്ല ”

” തിരിഞ്ഞു നോക്കിയാൽ അവൻ കരയുന്നത് നീ കാണില്ലേ …..അതോണ്ടാ …എന്റെ വലം കയ്യാ പോയത് ” ജോഷിയുടെ പിടിയും വിട്ടു . അവൻ പെട്ടന്ന് മുഖം ടവല്‍കൊണ്ട് അമർത്തി തുടച്ചു പിള്ളേരുടെ കയ്യിൽ പിടിച്ചു പാർക്കിങ്ങിലേക്കു നടന്നു ,പുറകെ , കാണാന്‍ പറ്റില്ലന്നറിഞ്ഞിട്ടും കൂടെ കൂടെ തിരിഞ്ഞു നോക്കി അച്ചുവും .

Leave a Reply

Your email address will not be published. Required fields are marked *