വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Posted by

” നീയെന്നാ ഭാവിച്ചായാലും ഞങ്ങളൊരു തീരുമാനം അങ്ങെടുത്തു …ആണ്ടു കഴിഞ്ഞു പറയാന്നും ഒക്കെ വെച്ചിരുന്നതാ …ഇതിപ്പോ നീയായിട്ടു പറയിപ്പിച്ചതാ …നീ ഇങ്ങനെ ഒറ്റക്ക് ഇവിടെ നിക്കണ്ട …”

അച്ചു പകച്ചു അവരെ നോക്കി ..

” നിന്നെ കൊണ്ടോകാനാ ഞങ്ങള് വന്നെ ‘

ആലീസിന്റെ തീരുമാനം കേട്ട് ജോജി ഒന്നാശ്വസിച്ചു.

‘ പിന്നെ ..നീയിങ്ങനെ ജീവിതകാലം മുഴുവന്‍ അവനെയും വിചാരിച്ചു ജീവിക്കാനും ഞങ്ങള് സമ്മതിക്കുകേല … ആണ്ടു കഴിയനോന്നും നിക്കുന്നില്ല …നീ കല്യാണം കഴിക്കണം …അത് ഞങ്ങള് കൂട്ടായിട്ടെടുത്ത തീരുമാനം ആണ് ‘

ജോജി ആകെ അന്ധാളിച്ചു ..ഇത് വരെ അങ്ങനൊരു സംസാരം അവന്‍റെ മുന്നില്‍ വെച്ചുണ്ടായില്ല … സമ്മതിക്കില്ലാന്നു കരുതിയാവാം

‘ ഞാനെങ്ങോട്ടും ഇല്ല … എന്നെ വേണ്ടെങ്കില്‍ ഇറക്കി വിട്ടേരെ … ഞാനെങ്ങോട്ടെങ്കിലും പൊക്കോളാം ..സ്വത്തും പണവും പോകൂന്ന്‍ കരുതിയാണേല്‍ നിങ്ങടെ അഞ്ചു പൈസ എനിക്ക് വേണ്ട”

അലീസിന്റെ കൈ കുതറി തെറിപ്പിച്ച് എഴുന്നേല്‍ക്കാന്‍ തുടങ്ങിയ അച്ചുവിനെ മാത്തച്ചന്‍ കൂടി മുറുകെ പിടിച്ചു ..

” മോളെ … നിന്നെ വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല …നിന്നെ കൂടെപ്പിറപ്പായെ ഞങ്ങള് കണ്ടിട്ടുള്ളൂ” ഫിലിപ്പ് പതുക്കെ പറഞ്ഞു

എതിര്‍ത്തൊരു വാക്ക് ഇതേവരെ പറയാത്ത ചേച്ചിയമ്മ പൊട്ടിത്തെറിച്ചപ്പോള്‍ ജോജി ആകെ വല്ലാതായി . എന്നാല്‍ അത് മുന്‍കൂട്ടി കണ്ട മറ്റുള്ളവരത് വക വെച്ചെയില്ല.

” നീയെങ്ങോട്ട്പോകും …നിന്‍റെ വീട്ടിലേക്കോ … അവിടുന്നു ഇറക്കി വിട്ടതല്ലേ നിന്നെ …ഈ കുഞ്ഞുങ്ങളുടെ ഭാവി ഒന്നാലോചിക്ക് നീ “

Leave a Reply

Your email address will not be published. Required fields are marked *