ഞാൻ ചാർളി തുടക്കം (ചാര്‍ളി)

Posted by

ഞാൻ ചാർളി തുടക്കം (ചാര്‍ളി)

Njan Charlie The Beginning Author:Charlie

ഇതൊരു റിയൽ സംഭവത്തിൽ കുറച്ചധികം ഭാവനകളും ചേർത്ത് എഴുതുന്ന കഥയാണ്… എത്രത്തോളം നിങ്ങളിത് ഉൾക്കൊള്ളും എന്നെനിക്കറിയില്ല….ഇത് ആരുമായെങ്കിലും സാമ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും ഒരു തോന്നൽ മാത്രമാണ്…..

ഒരു ഹോസ്പിറ്റൽ ചെയറിൽ നിറഞ്ഞ കണ്ണുകളും ചെയ്തുകൂട്ടിയ കാര്യങ്ങളും അതിലെ കുറ്റ ബോധവും ഓർത്ത് ആകെ തകർന്നിരിക്കുകയാണ് അവൻ അവന്റെ ഒപ്പം രണ്ടുപേർ ആശ്വസിപ്പിക്കുന്നു അവന്റെ കണ്ണുകളിൽ പതിയെ ഒരു മയക്കം പിടിക്കുന്നുണ്ടായിരുന്നു… അവൻ കസേരയിൽ ഇരുന്ന് തന്നെ കുറച്ച് നാളുകൾ മുന്നേയുള്ള ഒരു പാതിരാത്രിയിലേക്ക് ഇറങ്ങിച്ചെന്ന് കഴിഞ്ഞിരുന്നു… നഴ്സ്മാർ അവന് ട്രിപ്പ് ഇട്ട്‌ ബെഡ്ഡില് കിടത്തിയത് പോലും അറിയാതെ….

രാവിലെ പുതപ്പ് വലിച്ച് മാറ്റി ഉമ്മ വിളിക്കുമ്പോ ഉണർന്ന് ശീലമുള്ള ഞാൻ ഇന്നലെ ഉറങ്ങിയില്ല…. തകർന്ന ഹൃദയവും നിറഞ്ഞ കണ്ണുകളുമായി വലിച്ച് തീർത്ത സിഗരറ്റ് കുറ്റികളെ നോക്കി ഇരുന്നു… അപ്പോഴൊക്കെയും ചുണ്ടത്ത് ഒരെണ്ണം പുകയുന്നുണ്ടായിരുന്നു….അതിൽ എത്ര കഞ്ചാവ് ബീഡി ഉണ്ട് എന്നുപോലും എനിക്കറിയില്ല….. ഓരോ പുകയിലും ഞാൻ കാണുന്നത് മിന്നിമറയുന്ന അവളുടെ മുഖമാണ് എന്റെ വാവയുടെ…  അവള് ബി എസ് സി അഗ്രികൾച്ചർ പഠിക്കുന്നു ട്രിവാൻഡ്രം കോളേജിൽ …. അവളെന്നെ തേച്ചിട്ട്‌ പോകുന്നത് ആദ്യമല്ല എങ്കിലും ഇപ്പൊ ഈ മൂന്നാം തവണ അവളെന്നെ തേച്ചിട്ട്‌ പോയപ്പോ അവളെ വെറുക്കാൻ മനസ്സിന് താങ്ങാൻ കഴിയുന്നതിലും അപ്പുറത്ത് ഒരു വാക്ക് കൂടി സമ്മാനിച്ചിരുന്നു….. ഇന്നലെ വരെയും അവളെന്നെ ഒഴിവാക്കി പോകുമ്പോ എന്നെ ഒത്തിരി സ്നേഹിക്കുന്ന അവൽ കരയരുത് എന്ന് കരുതി അതിനുവേണ്ടി അവളുടെ പിന്നാലെ അവളുടെ മിഴികൾ നിറയാതിരിക്കാൻ ഒരു പട്ടിയെ പോലെ പോയിട്ടുണ്ട് ഞാൻ…. അത് അവളെ അത്രക്കും പ്രണയച്ചത് കൊണ്ട് തന്നെ ആയിരുന്നു….

Leave a Reply

Your email address will not be published.