രാഘവായനം 2 [പഴഞ്ചൻ]

Posted by

ബ്രിട്ടീഷുകാർ ഭാരതത്തിൽ നിന്നു കടത്തി ഇപ്പോൾ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ അനേകം പെട്ടികളിലായി സൂക്ഷിച്ചിരിക്കുന്ന ഋഗ്വേദങ്ങളുടെ അവസാനത്തെ താളിയോലകൾ… രാഘവ് അതറിഞ്ഞത് ഇന്റർനെറ്റിന്റെ സഹായത്തോടെയാണ്… ഇന്റർനെറ്റ് ലോകത്തെ രഹസ്യങ്ങൾ ചികയുവാൻ അവന് എന്നും വലിയ താൽപര്യമായിരുന്നു…
ശ്രീ ശങ്കരാ കോളേജിൽ ചേർന്ന് ആദ്യത്തെ മാസം പിന്നിട്ടപ്പോൾ അവിടെയുള്ള മ്യൂസിയത്തിലെ ഓലകളിൽ സൂക്ഷിച്ചിരുന്ന അറിവുകൾ എല്ലാം അവൻ തന്റെ ഡയറിയിലേക്ക് പകർത്തി…
ആ താളിയോലകൾ വച്ച് അവൻ മുത്തശ്ശിയിൽ നിന്നും ലഭിച്ച ഓലയിലെ വിവരങ്ങൾ വിശദമായി കുറിച്ചെടുത്തു… അതിൽ പറയുന്ന കാര്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു… അതിൽ പറയും പ്രകാരം രാവണന്റെ മരണശേഷം ഇപ്പോൾ 3499 വർഷങ്ങൾ പിന്നിട്ടു… ഇനി വരുന്ന വർഷം രാവണ നിഗ്രഹം നടന്ന നാളിന്റെ അന്ന്… ചന്ദ്രഹാസത്തിന്റെ സഹായത്തോടെ രാവണ ഉയിർപ്പിനായി ഒരു പ്രത്യേക പൂജ ചെയ്യുന്ന പക്ഷം രാവണൻ ഉയിർത്തെഴുന്നേൽക്കും… അതിനു മുൻപ് താനത് തടയണം… ഇപ്പോൾ തനിക്ക് ആറുകമ്പികുട്ടന്‍.നെറ്റ് മാസത്തെ സമയം ഉണ്ട്… അതിനുള്ളിൽ മുത്തശ്ശി പറഞ്ഞതു പോലെ കഴിയാവുന്നിടത്തോളം രാമ സാന്നിദ്ധ്യമുള്ള സ്ഥലങ്ങളിൽ സന്ദർശിക്കണം… രാഘവിന്റെ മനസ്സ് കലുഷിതമായി…
രാവണന്റെ മരണത്തോടെ ചന്ദ്രഹാസം തിരിച്ച് ശിവ സന്നിദ്ധിയിൽ എത്തിയതായാണ് കേട്ടുകേൾവി… താളിയോലയിൽ പറയും പ്രകാരം അപ്രകാരം തന്നെയാണ് സംഭവിച്ചിരിക്കുന്നത്… പക്ഷേ രാവണൻ തന്റെ ക്ഷുദ്ര ശക്തികളാൽ ചന്ദ്രഹാസത്തിന്റെ ശക്തി അതേ രൂപത്തിലും ഭാവത്തിലുമുള്ള വേറെയൊരു ആയുധം നിർമ്മിച്ച് ചന്ദ്രഹാസത്തിൻ മേലുള്ള ശക്തി ആ ആയുധത്തിലേക്ക് ആവാഹിച്ചു… കൂടുവിട്ട് കൂടുമാറ്റം ചെയ്യുന്ന വിദ്യ… അതുപയോഗിച്ച് കൈമാറ്റം ചെയ്തിരുന്നു… കൃത്യമായി പറഞ്ഞാൽ രാവണന്റെ മരണം അയാൾ നേരത്തെ അറിഞ്ഞിരുന്നു… വീണ്ടും പുനർജനിക്കാനുള്ള വിദ്യയാണ് ഈ പരകായ പ്രവേശ വിദ്യയിലൂടെ രാവണൻ ലക്ഷ്യം വച്ചിരുന്നത് എന്ന് മനസ്സിലാക്കാം…
രാഘവ് വിസ്മയിച്ചു പോയി… ഇതെല്ലാം ആരാണ് ഈ താളിയോലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്?… അല്ലെങ്കിൽ ഈ അറിവെല്ലാം ആർക്ക്? ആരു വഴി ലഭിച്ചു?… വീണ്ടും വിശദമായി താളിയോല പരിശോധിച്ചപ്പോൾ ഒരു സിംഹത്തിന്റെ ചിത്രം അവിടെ ഇവിടെയായി കൊടുത്തിരിക്കുന്നത് കണ്ടു…
ആ സിംഹത്തിന്റെ അടയാളം ലങ്കയെ ആണ് കുറിക്കുന്നത്…

Leave a Reply

Your email address will not be published. Required fields are marked *