ഇരുട്ടിലെ ആത്മാവ് 8 [Freddy]

Posted by

ഇന്ന് കാലത്ത് മുതൽക്കുള്ള അലച്ചിൽ….

വെയിലേറ്റതിന്റെ ക്ഷീണം വെറുതെ ഇരുന്നങ്ങനെ ഉറക്കം തുങ്ങി പോയി….

കിടക്കാനുള്ള വട്ടംകൂട്ടലുകളിൽ വീണ്ടും മുറി അന്വേഷിച്ചു നടത്തമായി ഞാൻ.

അവസാനം മുകളിലെ നിലയിൽ നിന്നും താഴേക്ക്‌ തന്നെ ഞാൻ തിരിച്ചെത്തി. എല്ലായിടവും ഇന്നലെത്തെ പോലെ തന്നെ ഹൌസ് ഫുൾ ആണല്ലോ…. അമ്മായി…

ഞാനെവിടെ കിടക്കും.. ? അത് ചോദിക്കാനുണ്ടോ മോളെ… നിനക്ക് നിമ്മീടെ മുറീ കിടന്നൂടെ…. ??

അയ്യോ… അമ്മായി അതിലൊക്കെ നിറയെ വിരുന്നുകാരാണ്….!!

ആണോ മോളെ….. ഓ… ഇനി ഇപ്പം സജീടെ മുറിയേള്ളൂ…

എന്നാപ്പിന്നെ.. നീ ആ മുറീ കിടന്നോ…. അടച്ചിട്ടിരിക്കയാ… ! ആരും ഉപയോഗിക്കാറില്ല…..

പോയി മാമനോട് താക്കോല് വാങ്ങിക്കോളു… ! മേലെത്തെ നിലയിൽ തെക്കേ അറ്റത്തുള്ളതാണ് അവന്റെ മുറി…..

കിടക്കവിരി യൊന്ന് തട്ടികുടഞ്ഞു വിരിച്ചാ മതി… കേട്ടോ,… നേരം ഒത്തിരിയായി… ന്റെ മോള് പോയി ഉറങ്ങിക്കോളൂ……..

മുറി തുറന്ന് കിടക്കയൊന്ന് തട്ടി വിരിച്ചു…. മുറിയുടെ കതക് അടച്ച് സാക്ഷ ഇട്ടു….

ലൈറ്റും അണച്ചു, കട്ടിലിൽ കയറി കിടക്കാൻ ഭാവിച്ചപ്പോഴാണ്, ആരോ മുറിയുടെ കതകിന് തട്ടിയത്, ലൈറ്റിട്ടു കതക് തുറന്നപ്പോഴാണ് കണ്ടത്.

ങ്ങ… ഇതാര് വസന്തേച്ചിയോ…. ? എന്തെ ഇത് വരെ ഉറങ്ങീലയോ… ?

ഇല്ല്യ മോളെ… ഇവിടുത്തെ മുറികളൊക്ക ഫുള്ളാ..ടി മോളെ…..

കിടക്കാനൊരു ഇടം തപ്പി കുറെ നേരായി നടക്കുണു….. !

അതിനെന്താ… ഇവിടെ ഇഷ്ടംപോലെ സ്ഥലമുണ്ടല്ലോ…. ഞാൻ ഒറ്റയ്ക്കാണ് താനും….. ഇവിടെ തന്നെ കിടന്നോളു….

മോൾക്ക്‌ ബുദ്ധിമുട്ടൊന്നുല്ലാല്ലോ… ?

ഹേയ്…. എനിക്കെന്ത് ബുദ്ധിമുട്ട് ചേച്ചി… ? ഈ മുറിയിൽ ഒറ്റയ്ക്ക് കിടക്കുന്നതിലും ഭേദമല്ലേ ഇത്…. ?

ഇതാരാ… വസന്തേച്ചി…. ?
കൂടെയുള്ള പയ്യനെ കാണിച്ചു ഞാൻ ചോദിച്ചു.

അതെന്റെ മോനാ…. ! ലാസ്റ്റ്… നീ ഇവനെ ഇതുവരെ കണ്ടുകാണില്ല…. ല്ലേ.

മമ്…… ഇല്ല…. !!!

Leave a Reply

Your email address will not be published. Required fields are marked *