നവവധു 14 [JO]

Posted by

നവവധു 14

Nava Vadhu Part 14 bY JO |  Previous Parts CLICK HERE

തിരക്ക് മൂലം ഈ പാർട്ട് ഇടാൻ വളരെയധികം താമസിച്ചതിൽ ഹൃദയപൂർവമായ ക്ഷമാപണത്തോടൊപ്പം കഴിഞ്ഞ അദ്ധ്യായങ്ങൾക്ക് നിങ്ങൾ തന്ന സഹകരണവും സ്നേഹവും ഈ പാർട്ടിനും പ്രതീക്ഷിച്ചുകൊണ്ട് നവവധുവിന്റെ പതിനാലാം ഭാഗമിതാ… ഇതിനും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു…..

ഒറ്റ നിമിഷം…. ഒരപകടം കണക്കുകൂട്ടിയ ഞാൻ പെട്ടെന്ന് അച്ചുവിന്റെ കൈ വിടുവിച്ചു. പെട്ടെന്നുണ്ടായ ആ പ്രവൃത്തിയിൽ അമ്പരന്ന് അച്ചുവെന്നെ എന്താണെന്ന അർഥത്തിൽ തുറിച്ചുനോക്കി.

ˇ

ഞാനെന്റെ പെണ്ണുംപിള്ളേടെ പിണക്കമൊന്നു മാറ്റിയിട്ട് വരാടി…. അച്ചുവിന്റെ ആ നോട്ടത്തിൽ ഒന്നു പകച്ചെങ്കിലും മനസാന്നിധ്യം കൈവിടാതെ ഞാൻ പറഞ്ഞു. ഉള്ളിലെ വിറയൽ പുറത്തു കാണിക്കാതിരിക്കാൻ ഞാൻ നന്നായി കഷ്ടപ്പെട്ടു. എന്തോ ചേച്ചിയുടെ പ്രശ്നം ആരുമറിയാതെ നോക്കാനാണ് എനിക്കപ്പോൾ തോന്നിയത്.

എന്നാപോയി അവളേം കെട്ടിപ്പിടിച്ചിരുന്നോ…. ദേഷ്യത്തോടെയാണ് അച്ചു പറഞ്ഞത്. കൈ വിടുവിച്ചത് ഒട്ടും സുഗിച്ചിട്ടില്ല എന്നെനിക്ക് മനസ്സിലായി. അല്ലെങ്കിലും ചെറിയ കാരണം മതി അവൾക്ക് കലി വരാൻ.

വേണെങ്കി വന്നാ മതി. ശിവേട്ടൻ അവിടെ നോക്കിയിരിക്കുവാ…അല്ലേലവളേം കെട്ടിപ്പിടിച്ചിരുന്നോ….ചവിട്ടിക്കുലുക്കി പുറത്തേക്ക് നടക്കുമ്പോ അച്ചു അലറി.

ഞാനത് കേട്ടത് കൂടിയില്ല. മനസ്സിനുള്ളിൽ മൊത്തം തീയായിരുന്നു. മുറിക്കുള്ളിലേക്ക് കയറുമ്പോഴും ഞാൻ അടിമുടി വിറക്കുന്നുണ്ടായിരുന്നു. പക്ഷേ എന്നെ അമ്പരപ്പിച്ചത് മറ്റൊന്നായിരുന്നു. ചേച്ചിയുടെ കയ്യിൽ അപ്പോളാ പേപ്പർവെയ്റ്റ് ഉണ്ടായിരുന്നില്ല…!!!!

Leave a Reply

Your email address will not be published.