മഞ്ഞുരുകും കാലം 5
Manjurukum Kaalam Part 5 bY വിശ്വാമിത്രൻ | Previous Part
അഭിപ്രായങ്ങൾക്ക് നന്ദി. നീട്ടി എഴുതാൻ ശ്രെമിക്കുന്നുണ്ട്. ഈ ലക്കത്തിൽ കമ്പിയില്ല.
അങ്ങനെ ചിഞ്ചുനെ അനുഭവിച്ചതിന്റെ ഓർമയിൽനിന്ന് ഉണർന്നു ഞാൻ എന്റെ പോളിസ്റ്റർ പുതപ്പിന്റെ ഉള്ളിൽ നിന്ന് പയ്യെ പുറത്തോട്ട് ഇറങ്ങി. മണി പത്തായെങ്കിലും ഇപ്പോഴും നല്ല കുളിരുണ്ട്. ബിടെക് കഴിഞ്ഞു വീട്ടിൽ ചൊറിയും കുത്തി ഇരിക്കുന്ന കാലംതൊട്ട് ഞാനാണെങ്കിൽ ഇലാസ്റ്റിക് ജെട്ടിക്കു പകരം ബോക്സർ ഇട്ടു തുടങ്ങിയത്. അതാവുമ്പോൾ വീട്ടിലും പറമ്പിലും മുണ്ടോ പാന്റോ ഇല്ലാതെ സ്വര്യവിഹാരം നടത്താം.
കട്ടിലിൽ നിന്ന് എഴുനേറ്റ് ഞാനൊന്ന് ഞെളിഞ്ഞു പേസ്റ്റും ബ്രഷും എടുത്ത് കോമൺ ബാത്റൂമിലോട്ട് നടന്നു. പതിനാറു മുറികൾക്ക് ഒരു ബാത്രൂം. അതാണ് നാഗ്പൂർ NITയിലെ മെൻസ് പിജി ഹോസ്റ്റലിലെ കണക്കു. മൂന്ന് കുളിമുറി,നാല് കക്കൂസ്, യൂറിനൽ വേറെ, നാല് വാഷ്ബേസിൻ. ഇതാണ് ബാത്രൂം. അഡ്മിഷ എടുക്കാൻ വൈകിയതുകൊണ്ട് എനിക്ക് റൂം കിട്ടിയത് അന്നത്തെ എന്റെ സീനിയർസിന്റെ കൂടെയായിരുന്നു. അതും രണ്ടാം നിലയിൽ. അവരൊക്കെ പോയതോടെ എനിക്ക് ചുറ്റും ജൂനിയർസായി. ആദ്യവർഷ വിദ്യാർത്ഥികൾക്ക് രാവിലെ ക്ലാസ്സുള്ളതിനാൽ അവരെല്ലാം ഒന്പതാവുന്നതിനു മുൻപേ ഹോസ്റ്റലിൽ നിന്നനിറങ്ങും. ഒന്പതരക്കും മുക്കാലിനും ഇടക്ക് ബാത്രൂം ഹൗസ്കീപ്പിംഗ് സ്റ്റാഫ് കഴുകി ഇടും. പത്തുമണിക്കെഴുനേറ്റ് വരുന്ന എനിക്കിതൊരു വിൻ-വിൻ സിറ്റുവേഷൻ ആണ്. തിരക്കുമില്ല, വൃത്തിയുമുണ്ട്.
തിരിച്ചു മുറിയിലേക്ക് വന്ന ഞാൻ വീണ്ടും ചമ്രംപടിഞ്ഞു കട്ടിലിൽ ഇരുന്നു. കോളെജിലോട്ട് പോവാൻ മടി. അങ്ങോട്ട് ചെല്ലുമ്പോൾ തന്നെ എന്റെ പ്രൊജക്റ്റ് ഗൈഡിന്റെ തിരുമോന്ത കാണാൻ എനിക്ക് മനസ്സുവന്നില്ല. കൈകളിൽ ഊന്നി ഞാൻ പുറകോട്ട് ചാരി. എന്നിട്ട് എന്റെ റൂമിലൂടെ ഒന്ന് കണ്ണോടിച്ചു. സിംഗിൾ റൂമാണെങ്കിലും നല്ല വിശാലമാണ്. ക്യാമ്പസ്സിലെ ഇപ്പോഴത്തെ ഏറ്റവും പഴയതാണേലും ഒരു വിള്ളലോ ബലക്ഷയമോ ഇല്ലാത്ത കെട്ടിടം. തറയിൽ മൊസയ്ക്കാണ്. എട്ടടി വീതിയും പന്ത്രണ്ടടി നീളവും. രണ്ടു വാതിലുകൾ. ഒന്ന് റൂമിൽ കടന്നുകൂടാനും മറ്റൊന്ന് ഒരു ചെറിയ ബാൽക്കണിയിലേക്കും. ബാല്കണിയിലേക്ക് രണ്ടു ജനാലകളും ഉണ്ട്.
ഭിത്തിയിൽ ഞാൻ വന്നതിനു ശേഷമുള്ള ചിത്രപ്പണികളാണ് കൂടുതലും. വല്യ വരപ്പൊന്നുമില്ല. ചില പാട്ടുകളുടെ വരികൾ. മലയാളത്തിലും ഹിന്ദിയിലും. അത്രമാത്രം. പിന്നെ രണ്ടാമത്തെ വാതിലിൽ പണ്ടാരോ തറച്ച ആണിയിൽ തൂക്കി ഇട്ടിരിക്കുന്ന ഒരു പഴയ മാല.