ഉമ്മ എന്നെ വിളിച്ചിരുന്നോ..?

Posted by

“അത് ഞാൻ ഏറ്റടാ..”

ഇയ്യ് ഷാഹിന ഉണർന്നാൽ അവൾക്കൊരു ചായ വാങ്ങിക്കൊടുക്കണേ..”

“ഓക്കേ”

ഇത്തവണയും കളിയുടെ ആദ്യപകുതിയായപ്പോഴേക്കും ഞങ്ങൾ രണ്ടുഗോളിന് മുന്നിട്ടു നിന്നു.. രണ്ടും പിറന്നത് എന്റെ കാലിൽ നിന്നും.
രണ്ടാം പകുതിയിൽ ഒരു ഗോളിന് വേണ്ടി അവർ കിടന്നു നെട്ടോട്ടമോടിയിട്ടും പരാജയപ്പെട്ടു..

അവസാനം ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഞങ്ങളിൽ വിജയാഹ്ലാദവും അപ്പുറത് പരാജയത്തിന്റെ നിരാശയും, എല്ലാവര്ക്കും കൈ കൊടുത്തു പിരിഞ്ഞു,
ടൂർണമെന്റിലെ മികച്ച കളിക്കാരനായി എന്നെ തിരഞ്ഞെടുത്തപ്പോൾ ഞങ്ങളുടെ വിജയത്തിന്റെ തിളക്കം കൂടി..
ട്രോഫിയും ക്യാഷ്‌പ്രൈസും വാങ്ങി നേരെ ഷാഹിനയുടെ അടുത്തേക്ക് പോയി. ഞങ്ങളുടെ വിജയമറിഞ്ഞപ്പോൾ അവളിലും സന്തോഷം. ബാക്കി കാര്യങ്ങളൊക്കെ അൻവറിനെ ഏല്പിച്ചുകൊണ്ട് ഞാനും ഷാഹിനയും വീട്ടിലേക്ക് പോയി.

ഇന്നാണ് അമ്മായിയമ്മ സൽക്കാരം..
ഈ കോഴിക്കോടുള്ള കല്യാണത്തിന്റെ ഒരു പ്രേത്യേകത അതാണ്.. കല്യാണത്തിന്റെ അടുത്ത ദിവസ്സം തന്നെയായിരിക്കും അമ്മായിമ്മ സൽക്കാരം.. പെണ്ണിന്റെ വീട്ടുകാരും കുടുംബക്കാരും എന്റെ ബന്ധുക്കളും എല്ലാ ചേർന്ന് ഒരു കുഞ്ഞുകല്യാണത്തിന്റെ വലിപ്പത്തോളം വരുമത്.
ഇപ്പോഴേ നേരം എട്ടുകഴിഞ്ഞു.
ഇനി അവിടെ എത്തിയിട്ട് വേണം ഒന്ന് കുളിചൊരുങ്ങാൻ അപ്പോഴേക്കും അവരെത്തുകയും ചെയ്യും.
കാർ വീട്ടുവളപ്പിലെത്തിയതും അകത്തുകൂടിയിരുന്ന എല്ലാവരും പുറത്തേക്കിറങ്ങി.. അവരുടെ മുന്നിലേക്ക് ഞാൻ ജേഴ്സിയും ഷോർട്സും ബൂട്ടുമിട്ട് അസ്സൽ കളിക്കാരന്റെ ലുക്കിൽ ഇറങ്ങിയതും അങ്ങിങ്ങായി ചിരി ഉയർന്നു വന്നു..
എന്റെ പിന്നിലായി ഷാഹിനയെയും കണ്ടപ്പോൾ ചിരിക്കുന്നവരുടെ എണ്ണം കൂടി. പിറകിലേക്ക് കൈകെട്ടി ഉമ്മ മുന്നിൽ വന്നു നിന്നു.

“എവിടർന്നെടാ യ്യ്..?”

“ന്റെ കോലം കണ്ടാൽ അറീലെ.. “

എന്റെ കയ്യിലെ കപ്പെടുത്തു ഉമ്മാക്കുനേരെ നീട്ടി..

“ഇതെന്താ..?”

“അതേയ് കളിയ്ക്കാൻ പോയിട്ടുണ്ടെൽ ഷാനു കപ്പും കൊണ്ടേ വരൂ..”) ടൂർണമെന്റിലെ മികച്ച കളിക്കാരന് കിട്ടിയതാ”

പറഞ്ഞു തീർന്നതും ഉമ്മ പിന്നിലൊളിപ്പിച്ച മൈലാഞ്ചികൊമ്പുകൊണ്ട് ചറപറാ അടിയായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *