ഒരു തുടക്കകാരന്‍റെ കഥ 5

Posted by

ജീപ്പ് വന്ന് മുറ്റത്തു നിന്നതും അമ്മു അകത്ത് നിന്നും ഓടി മുറ്റത്തിറങ്ങി

“ സൂക്ഷിച്ചു പോ മോളെ തട്ടി വീഴാതെ”

മുത്തശ്ശന്റെ അരികിലിരുന്നു മുത്തശ്ശി അമ്മുവിനോട് പറഞ്ഞു

അപ്പു വണ്ടിയിൽ നിന്നും ഇറങ്ങി അവളുടെ അടുത്തേക്ക് നടന്നു

“ കുടിക്കാൻ കുറച്ച് വെള്ളം വേണം “

അത് കേട്ടതും അവൾ വേകം ഉള്ളിലേക്ക് ഓടി ഒരു പത്രം വെള്ളവുമായി അവന്റെ അടുത്തേക്ക് ചെന്നു . തിണ്ണയിൽ ഇരുന്ന അവൻ അത് വാങ്ങി മുഴുവനും കുടിച്ചു

“ മടുത്തോ എന്റെ അപ്പുവേട്ടൻ “

അവളത് പറഞ്ഞതും അവൻ അവളുടെ തോളിലേക്ക് തല ചായിച്ചുകിടന്നു

“ കുളിക്കണ്ടേ അപ്പുവേട്ടാ വാ കുളത്തിൽ പോകാം “

“നീ കുളിച്ചാ”

“ആ ഞാൻ സന്ധ്യക്കെ കുളിച്ചുലോ “

“ അവൻ വിഷമ ഭാവത്തിൽ അവളെ നോക്കി “

“ അവൾ അവനെ പല്ലു കാണിച്ച് ചിരിച്ചു “

“ വാ എണീക്ക്‌ “ നീ പോയി തോർത്തും മുണ്ടും എടുത്തുകൊണ്ട് വാ എനിക്കിനി മോളിൽ കേറാൻ വയ്യ”

അവൾ പെട്ടന്ന് തന്നെ മുകളിൽ പോയി അവന്റെ തോർത്തും മുണ്ടും എടുത്തുകൊണ്ട് വന്നു

Leave a Reply

Your email address will not be published. Required fields are marked *